ഗ്രന്ഥാലയ-വിവര ശാസ്ത്ര വിഭാഗം, ഡൽഹി സർവകലാശാല
ഡൽഹി സർവകലാശാലയിൽ 1946-ൽ രൂപീകൃതമായ ഒരു പഠനവിഭാഗമാണ് ഗ്രന്ഥാലയ&വിവര ശാസ്ത്രം വിഭാഗം, ഡൽഹി സർവകലാശാല.
ആദർശസൂക്തം | "निष्ठा धृति: सत्यम्" നിഷ്ഠ ധൃതി സത്യം [സത്യത്തിനായി സമർപ്പിതം] |
---|---|
തരം | കേന്ദ്ര |
സ്ഥാപിതം | 1946 |
ചാൻസലർ | ശ്രീ. മുഹമ്മദ് ഹാമിദ് അൻസാരി |
വൈസ്-ചാൻസലർ | പ്രൊഫ. യോഗേഷ് ത്യാഗി |
സ്ഥലം | ദില്ലി, ന്യൂ ദില്ലി , ഭാരതം |
ക്യാമ്പസ് | നാഗരികം |
കായിക വിളിപ്പേര് | ഡിയു |
അഫിലിയേഷനുകൾ | യു.ജി.സി. |
വെബ്‌സൈറ്റ് | [1] |
അദ്ധ്യാപകർ[2]
പേര്,പദവി & വിദ്യാഭ്യാസ യോഗ്യതകൾ |
---|
ഡോ. ശൈലേന്ദ്ര കുമാർ, അസ്സോഷിയേറ്റ് പ്രൊഫസ്സർ & വിഭാഗാധ്യക്ഷൻ(HOD) B.sc(University of delhi), M.L.I.Sc(University of delhi), Ph.D(LIS)(Rajasthan University) |
ഡോ. ശ്രീമതി പരംജീത് കൌർ വാലിയ, പ്രൊഫസ്സർ M.A(University of delhi), M.L.I.Sc(University of delhi), M.Phil(University of delhi), Ph.D(LIS)(University of delhi) |
ഡോ. രാകേഷ് കുമാർ ഭട്ട്, അസ്സോഷിയേറ്റ് പ്രൊഫസ്സർ M.A(Rajasthan University), M.L.I.Sc(University of delhi),Ph.D(LIS)(Agra university) |
ഡോ. മാർഗ്ഗം മധുസൂധൻ, അസ്സോഷിയേറ്റ് പ്രൊഫസ്സർ, M.com(Kakatiya University), M.L.I.Sc(Annamalai university), PGDLAN(Hyderabad university), Ph.D(LIS)(Osmania university) |
ഡോ. കെ.പി. സിംഗ്, അസ്സോഷിയേറ്റ് പ്രൊഫസ്സർ, M.Sc(Meerat university), M.L.I.Sc(University of delhi), PGDCA(Kurukshetra University), M.Phil(Alagappa university), Ph.D(LIS)(GNDU) |
ഡോ. ശ്രീമതി മീര, അസിസ്റ്റന്റ് പ്രൊഫസ്സർ, B.Sc(BHU), M.L.I.Sc(BHU), Ph.D(LIS)(Karnataka University) |
ഡോ. മനിഷ് കുമാർ, അസിസ്റ്റന്റ് പ്രൊഫസ്സർ, M.A(University of delhi), M.L.I.Sc(University of delhi),M.Phil(University of delhi) |
ചരിത്രം
തിരുത്തുകഡോ. എസ്. ആർ. രംഗനാഥൻ, പ്രൊഫ. എസ്. ദാസ്. ഗുപ്ത, സർ മൌറിസ് ഗ്വയർ എന്നിവരുടെ പരിശ്രമ ഫലമായി 1946-ലാണ് ഈ പഠനവിഭാഗം രൂപവൽക്കരിക്കപ്പെട്ടത് .
പൂർണ്ണതോതിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രന്ഥാലയ ശാസ്ത്ര പഠനവിഭാഗമാണ് ഇത്.[3] കൂടാതെ ഈ പഠനവിഭാഗത്തെ യുനെസ്കോ അസ്സോഷിയേറ്റ് പ്രൊജക്റ്റ് ആയി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി സർവകലാശാലയുടെ കേന്ദ്ര റഫറൻസ് ഗ്രന്ഥശാലയോട് ചേർന്നുള്ള റ്റ്യുട്ടൊറിയൽ ബിൽഡിങ്ങിലാണ് ഇത് പ്രവര്ത്തിക്കുന്നത്.
66 വർഷമായി നിലകൊള്ളുന്ന ഈ പഠനവിഭാഗം ഗ്രന്ഥാലയ വിദ്യാഭ്യാസ മേഖലയിൽ, പ്രാധാന്യമർഹിക്കുന്ന പങ്കാണ് വഹിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ 3334 വിദ്യാർഥികൾ ഈ പഠനവിഭാഗത്തിൽ നിന്നും അവരുടെ ഗ്രന്ഥാലയ-വിവര ശാസ്ത്ര ബിരുദം നേടിയിട്ടുണ്ട്.
- 68 ഡോക്ടറേറ്റ് ബിരുദങ്ങൾ ഈ പഠനവിഭാഗം നല്കിയിട്ടുണ്ട്.
- 145 എം.ഫിൽ ബിരുദങ്ങൾ ഈ പഠനവിഭാഗം നല്കിയിട്ടുണ്ട്.
- 1219 എം.എൽ.ഐ.സി ബിരുദങ്ങൾ ഈ പഠനവിഭാഗം നല്കിയിട്ടുണ്ട്.
- 2299 ബി.എൽ.ഐ.സി & ഡിപ്ലോമ ബിരുദങ്ങൾ ഈ പഠനവിഭാഗം നല്കിയിട്ടുണ്ട്.
കോഴ്സുകൾ
തിരുത്തുകബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ബി.എൽ ഐ.സി)
തിരുത്തുകകാലദൈർഘ്യം: ഒരു വർഷം (പൂർണ-സമയം) രണ്ടു സെമസ്റ്ററുകൾ.
മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എം.എൽ.ഐ.സി)
തിരുത്തുകകാലദൈർഘ്യം: ഒരു വർഷം (പൂർണ-സമയം) രണ്ടു സെമസ്റ്ററുകൾ.
മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (M.Phil.)
തിരുത്തുകകാലദൈർഘ്യം: ഒരു വർഷം (പൂർണ-സമയം) രണ്ടു സെമസ്റ്ററുകൾ.