ഗോർസെ ദേശീയോദ്യാനം
ഗോർസെ ദേശീയോദ്യാനം (Polish: Gorczański Park Narodowy), തെക്കൻ പോളണ്ടിലെ ലെസ്സർ പോളണ്ട് വോയിവോഡെഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്.
ഗോർസെ ദേശീയോദ്യാനം | |
---|---|
Gorczański Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lesser Poland Voivodeship, Poland |
Nearest city | Nowy Targ |
Coordinates | 49°35′N 20°3′E / 49.583°N 20.050°E |
Area | 70.3 കി.m2 (27.1 ച മൈ) |
Established | 1981 |
Governing body | Ministry of the Environment |
വെസ്റ്റേൺ ബെസ്‍കിഡ്സിൻറെ (കാർപ്പാത്തിയൻ പർവ്വതനിരയുടെ പടിഞ്ഞാറേ അറ്റം) ഭാഗമായ ഗോർസെ പർവ്വതനിരകളുടെ മദ്ധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളെ ഈ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു.
1927 ൽ പോറെബാ വെൽക്കയിലെ കൗണ്ട് ലുഡ്വിക് വോഡ്സിക്കിയുടെ ഉടമസ്ഥതയിലുള്ള ഒരു വനപ്രദേശത്ത് ഒരു വനഭൂമി റിസർവ് സ്ഥാപിച്ചപ്പോൾ മുതലാണ്, ഈ ഭൂമി സംരക്ഷിക്കുന്നതിനുള്ള ആദ്യ നടപടികൾ ആരംഭിച്ചത്.
1981 ൽ ദേശീയോദ്യാനം സ്ഥാപിക്കുന്ന കാലത്ത് ഇത്, 23.9 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചിരുന്നു. ഇന്ന്, ദേശീയോദ്യാനത്തിൻറെ വിസ്തൃതി 70.3 ചതുരശ്രകിലോമീറ്റർ (27.1 ചതുരശ്ര മൈൽ) ആയി വളർന്നിരിക്കുന്നു. ഇതിലെ 65.91 ചതുരശ്ര കിലോമീറ്റർ വനവുമാണ്. പാർക്കിന് ചുറ്റുമുള്ള സംരക്ഷിത മേഖലയുടെ വിസ്തീർണ്ണം 166.47 ചതുരശ്ര കി.മീ. ആണ്.
ലിമാനോവാ കൗണ്ടിയിലും നൌവി ടാർഗ് കൗണ്ടിയിലുമായി സ്ഥിതിചെയ്യന്ന ഈ ദേശീയോദ്യാനത്തിൻറെ ആസ്ഥാനം പോറെബാ വീൽക്കെയിൽ ആണ്.