ഗോഹർ ഗാസ്പരിയാൻ
അർമേനിയൻ വാനമ്പാടി എന്ന് അറിയപ്പെടുന്ന അർമേനിയൻ ഒപേറ ഗായികയാണ് ഗോഹർ ഗസ്പരിയാൻ ( English: Gohar Gasparyan (Armenian: Գոհար Գասպարյան)
ജനനം
തിരുത്തുക1924 ഡിസംബർ 14ന് ഈജിപ്റ്റിലെ കെയ്‌റോയിൽ അർമേനിയൻ കുടുംബത്തിൽ ജനിച്ചു.കെയ്‌റോയിലെ മ്യൂസിക് അക്കാദമിയിൽ നിന്ന് സംഗീതം പഠിച്ചു. 1948ൽ പശ്ചിമേഷ്യയിൽ നിന്ന് ആയിരക്കണക്കിന് അർമേനിയക്കാർ അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലേക്ക് കുടിയേറിയപ്പോൾ കുടുംബത്തോടൊപ്പം അർമേനിയയിലെത്തി. അർമേനിയയിലെ യെറിവാൻ ഓപ്പറ തിയ്യേറ്ററിൽ 23 ഓപ്പറകൾ അവതരിപ്പിച്ചു. യെറിവാനിലെ സ്റ്റേറ്റ് മ്യൂസിക്കൽ കൺസർവേറ്ററി പഠിപ്പിച്ചു. പീപ്പിൾസ് ആർടിസ്റ്റ് ഓഫ് ദ് യുഎസ്എസ്ആർ, ഹീറോ ഓഫ് സോഷ്യലിസ്റ്റ് ലേബർ, മെസ്‌റോപ് മാഷ്‌റ്റോറ്റ്‌സ് പുരസ്‌കാരങ്ങൾ ലഭിച്ചു.
മരണം
തിരുത്തുക2007 മെയ് 16ന് യെറിവാനിൽ മരണപ്പെട്ടു. കൊമിറ്റാസ് പാർക് ആൻഡ് പാൻതിയോൺ സെമിത്തേരിയിൽ മറവ് ചെയ്തു.