ഗോലെസ്താൻ പ്രവിശ്യ ( പേർഷ്യൻ: استان گلستان, Ostān-e Golestān) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ വടക്ക്-കിഴക്കും കാസ്പിയൻ കടലിന്റെ തെക്ക്-കിഴക്കുമായി ഈ പ്രവിശ്യ സ്ഥിതി ചെയ്യുന്നു. പ്രവിശ്യയുടെ തലസ്ഥാനം ഗോർഗൻ നഗരമാണ്. 2014 ജൂൺ 22-ന് ഏകോപനത്തിനും വികസനത്തിനും മാത്രമായി പ്രവിശ്യകളെ 5 പ്രത്യേക മേഖലകളായി വിഭജിക്കുകയും ഇത് പ്രവിശ്യ 1-ന്റെ ഭാഗമായിത്തീരുകയും ചെയ്തു. ജനസംഖ്യയിൽ ബഹുഭൂരിഭാഗവും സുന്നി വിഭാഗം മുസ്ലീങ്ങളാണ്.[5][6]

ഗോലെസ്താൻ പ്രവിശ്യ

استان گلستان
Gonbad-e Qabus tower
Gonbad-e Qabus tower
Counties of Golestan Province
Counties of Golestan Province
Location of Golestan Province in Iran
Location of Golestan Province in Iran
Coordinates: 36°50′21″N 54°26′40″E / 36.8393°N 54.4444°E / 36.8393; 54.4444
CountryIran
RegionRegion 1[1]
CapitalGorgan
Counties14
ഭരണസമ്പ്രദായം
 • Governor-generalAli-Mohammad Zanganeh
വിസ്തീർണ്ണം
 • ആകെ20,367 ച.കി.മീ.(7,864 ച മൈ)
ജനസംഖ്യ
 (2016)
 • ആകെ1,868,819
 • ജനസാന്ദ്രത92/ച.കി.മീ.(240/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
ഏരിയ കോഡ്017
Main language(s)Persian Mazandarani
Turkmen
[3]
HDI (2017)0.778[4]
high · 20th
വെബ്സൈറ്റ്http://golestanp.ir/

1997-ൽ മാസന്ദരാൻ പ്രവിശ്യ വിഭജിച്ചാണ് ഗോലെസ്താൻ പ്രവിശ്യ രൂപീകരിക്കപ്പെട്ടത്. ഇതിന് 1.8 ദശലക്ഷം (2016) ജനസംഖ്യയും[7] 20,380 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുണ്ട്. അലിയാബാദ് കൗണ്ടി, അഖ്വാല കൗണ്ടി, ആസാദ്ഷഹർ കൗണ്ടി, ബന്ദർ-ഇ ഗാസ് കൗണ്ടി, ഗോൺബാദ്-ഇ ഖാബുസ് കൗണ്ടി, ഗോർഗാൻ കൗണ്ടി, കാലാലെഹ് കൗണ്ടി, കോർദ്കുയി കൗണ്ടി, മറാവേഹ് താപ്പെഹ് കൗണ്ടി, മിനുദാഷ്ത് കൗണ്ടി, റാമിയൻ കൗണ്ടി, തൊർക്കമാൻ കൗണ്ടി എന്നിങ്ങനെ പ്രവിശ്യയെ പന്ത്രണ്ട് കൌണ്ടികളായി (ഷഹ്രെസ്താൻ) വിഭജിച്ചിരിക്കുന്നു. 1937 വരെ ഇന്നത്തെ ഗോർഗൻ നഗരത്തെ എസ്തറാബാദ് എന്നാണ് വിളിച്ചിരുന്നത്.

പദോൽപ്പത്തി

തിരുത്തുക

ഗുലിസ്ഥാൻ, ഗോലെസ്താൻ, അല്ലെങ്കിൽ ഗോലസ്ഥാൻ എന്നതിന്റെ വിവർത്തനം "ഗുൽ-" എന്നാൽ "പുഷ്പം" എന്നും "-സ്താൻ" എന്നാൽ "ദേശം / പ്രദേശം" എന്നും വിവർത്തനം ചെയ്യുന്നു; ഇറാനിയൻ ഭാഷകളിൽ (ഉദാ. പേർഷ്യൻ, കുർദിഷ്, മസന്ദരാനി. പേർഷ്യൻ ഭാഷാപരമായ വേരുകളുള്ള രാജ്യങ്ങളിൽ ഇത് ഒരു പ്രദേശത്തിന്റെ പൊതുവായ പേരാണ് (ഗുലിസ്ഥാൻ കാണുക)) "പൂക്കളുടെ നാട്" എന്നാണ് ഗോലെസ്താൻ അർത്ഥമാക്കുന്നത്. അതിന്റെ തലസ്ഥാനമായ ഗോർഗൻ നഗരത്തിന് ഈ പേരു ലഭിച്ചത് ചരിത്രപരമായി Gorgân (گرگان), മിഡിൽ പേർഷ്യൻ ഗുർഗാൻ, പഴയ പേർഷ്യൻ വർക്കാന (ബെഹിസ്റ്റൂൺ ലിഖിതത്തിൽ) "ചെന്നായ്കളുടെ നാട്" എന്നർത്ഥം വരുന്ന വിശാലമായ പ്രദേശങ്ങളിൽ നിന്നാണ്. പുരാതന ഗ്രീക്ക് Ὑρκανία (Hyrkania), ലാറ്റിൻ Hyrcania എന്നിവയുടെ മൂലവും ഇതാണ്. ഗോലെസ്താനിൽ ഇപ്പോഴും കാട്ടു ചെന്നായ്ക്കളെ കാണാം.

ചരിത്രം

തിരുത്തുക

ഈ പ്രദേശത്തെ മനുഷ്യവാസകേന്ദ്രങ്ങൾ ബിസി 10,000 വരെയെങ്കിലും പഴക്കമുള്ളതാണ്. പുരാതന നഗരമായ ജോർജന്റെ തെളിവുകൾ ഇന്നത്തെ ഗോൺബാദ്-ഇ കാവുസിനടുത്ത് ഇപ്പോഴും കാണാവുന്നതാണ്. സിൽക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന പേർഷ്യയിലെ ഒരു പ്രധാന നഗരമായിരുന്നു ഇത്. അക്കീമെനിഡ് ഇറാന്റെ കീഴിൽ, ഇത് പാർത്തിയയുടെ ഒരു ഉപ-പ്രവിശ്യയായി ഭരിക്കപ്പെട്ടതായി തോന്നുന്നുവെങ്കിലും ഡാരിയസിന്റെയും സെർക്‌സെസിന്റെയും പ്രവിശ്യാ പട്ടികകളിൽ ഇത് പ്രത്യേകമായി പേരെടുത്തുപറഞ്ഞിട്ടില്ല.

ജനസംഖ്യാശാസ്ത്രം

തിരുത്തുക

2006-ൽ, ഇറാൻ വിദ്യാഭ്യാസ മന്ത്രാലയം ഗോലസ്താൻ പ്രവിശ്യയുടെ വംശീയ വിതരണം കണക്കാക്കിയത് ഇപ്രകാരമാണ്:

  • തുർക്ക്മെൻസ്: 34.20%
  • മാസന്ദരാനികൾ: 30.40%[8][9][10]
  • സിസ്റ്റാനികളും പേർഷ്യക്കാരും: 14.90%
  • ബലൂചികൾ: 10.90%
  • ക്വിസിൽബാഷ്: 7.30%
  • മറ്റുള്ളവർ (അസെറിസ്, കസാക്കുകൾ, കുർദുകൾ, അർമേനിയക്കാർ, ജോർജിയക്കാർ എന്നിവരുൾപ്പെടെ): 2.3%

പ്രത്യക്ഷത്തിൽ, ഷാ പസന്ദ് പട്ടണം വരെ മലയടിവാരങ്ങളിൽ വസിക്കുന്ന മാസന്ദറാനികളെ ഈ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം "പേർഷ്യൻ" എന്ന പദത്തിന് കീഴിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പേർഷ്യക്കാർ/മസന്ദരാനികൾ ഉൾപ്പെടുന്ന പ്രവിശ്യയിലെ മിക്കവാറും എല്ലാ നിവാസികളേയും "പഴയ നാട്ടുകാർ" ആയി കണക്കാക്കുമ്പോൾ മറ്റെല്ലാവരേയും മുൻകാലങ്ങളിലെ വംശീയ കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്നു. ഗോർഗൻ, അലി അബാദ്, കോർഡ്കുയ്, ബന്ദർ-ഇ ഗാസ്, ഗോൺബാദ്-ഇ കാവുസ് എന്നിവിടങ്ങളിലാണ് മിക്ക മാസന്ദരാനികളും താമസിക്കുന്നത്. അവർ മാസന്ദരാനി ഭാഷ സംസാരിക്കുന്നു.[11][12][13][14][15]

കാലാവസ്ഥയും ഭൂമിശാസ്ത്രവും

തിരുത്തുക

വർഷത്തിൽ ഭൂരിഭാഗവും മിതമായ കാലാവസ്ഥയും മിതശീതോഷ്ണ കാലാവസ്ഥയുമാണ് ഗോലെസ്താനിൽ അനുഭവപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി, സമതലങ്ങൾ, അൽബോർസ് ശ്രേണിയിലെ മലനിരകൾ എന്നിങ്ങനെ ഇത് രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കിഴക്കൻ അൽബോർസ് വിഭാഗത്തിൽ, പർവതങ്ങളുടെ ദിശ വടക്കുകിഴക്കൻ ദിശയിലേയ്ക്ക് അഭിമുഖീകരിക്കുകയും ക്രമേണ ഉയരം കുറയുകയും ചെയ്യുന്നു. പ്രവിശ്യയിലെ ഏറ്റവും ഉയർന്ന സ്ഥലം സമുദ്രനിരപ്പിൽനിന്ന് 3,945 മീറ്റർ ഉയരമുള്ള ഷാവർ ആണ്.

  1. "استان‌های کشور به ۵ منطقه تقسیم شدند". hamshahrionline.ir. 22 June 2014. Retrieved 19 March 2018.
  2. http://www.sci.org.ir/content/userfiles/_sci_en/sci_en/sel/year85/f1/CS_01_4.HTM [പ്രവർത്തിക്കാത്ത കണ്ണി] Iranian Statistical Yearbook 1385
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; hamshahrionline.ir എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org. Retrieved 2018-09-13.
  5. سال, سایت خبری تحلیلی شعار. "اقوام ساکن در استان گلستان". fa.
  6. "Golestan". iranrahno.com. Retrieved 19 March 2018.
  7. 2016 Census of Iran population by county, Golestan (Excel)
  8. "زبان تبری". ahouraa.ir. Archived from the original on 11 October 2017. Retrieved 28 September 2018.
  9. "GORGĀNI DIALECT – Encyclopaedia Iranica". www.iranicaonline.org.
  10. میردیلمی، سیدضیاء، تاریخ کتول، ناشر مؤلف، ص ۲۸ و ۲۱.
  11. "GORGĀNI DIALECT – Encyclopaedia Iranica". www.iranicaonline.org.
  12. احسن التّقاسیم فی معرفة الاقالیم، ص ۳۶۸
  13. "زبان تبری". ahouraa.ir. Archived from the original on 11 October 2017. Retrieved 28 September 2018.
  14. میردیلمی، سیدضیاء، تاریخ کتول، ناشر مؤلف، ص ۲۸ و ۲۱.
  15. واژه‌نامه بزرگ تبری، گروه پدید آورندگان به سرپرستی: جهانگیر نصراشرفی و حیسن صمدی، سال 1377، جلد اول، ص 31
"https://ml.wikipedia.org/w/index.php?title=ഗോലെസ്താൻ_പ്രവിശ്യ&oldid=3825754" എന്ന താളിൽനിന്ന് ശേഖരിച്ചത്