ഗോമന്തകം (നോവൽ)
ഗോവ പശ്ചാത്തലമാക്കി കണക്കൂർ ആർ. സുരേഷ് കുമാർ രചിച്ച നോവലാണ് ഗോമന്തകം[1]. 2016-ൽ സൈകതം ബുക്ക്സ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. കെ.ആർ. മീര, ഇ. ഹരികുമാർ എന്നിവർ അവതാരിക എഴുതിയിരിക്കുന്നു.
കർത്താവ് | കണക്കൂർ ആർ. സുരേഷ് കുമാർ |
---|---|
യഥാർത്ഥ പേര് | ഗോമന്തകം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | സൈകതം ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 2016 |
മാധ്യമം | പേപ്പർ ബാക്ക് |
ഏടുകൾ | 256 |
ISBN | 9789382909408 |
കഥാസംഗ്രഹം
തിരുത്തുകഗോവയുടെ ഒരു പ്രാചീനനാമമാണ് 'ഗോമന്തകം'. കേരളത്തിൽ നിന്നും ജോലിതേടി ഗോവയിലെത്തുന്ന ആകാശ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ നോവൽ പറയുന്നത്. ആകാശ് ഗോവയിൽ കണ്ടുമുട്ടുന്ന മലയാളികളും അല്ലാത്തവരുമായ വിവിധ കഥാപാത്രങ്ങളിലൂടെ ഗോവയുടെ പോർച്ചുഗീസ് അധിനിവേശകാലവും മതവിചാരണകളും ഗോമന്തകത്തിന്റെ തനതുസംസ്ക്കാരം നേരിട്ട വെല്ലുവിളികളും മറ്റും ചുരുളഴിയുന്നു.
പുരസ്ക്കാരങ്ങൾ
തിരുത്തുകയെസ് പ്രസ്സ് ബുക്ക്സ് ഏർപ്പെടുത്തിയ നോവൽ പുരസ്ക്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി[2].
അവലംബം
തിരുത്തുക- ↑ [ http://www.mathrubhumi.com/kasaragod/malayalam-news/article-1.1681795[പ്രവർത്തിക്കാത്ത കണ്ണി] ‘ഗോമന്തകം’ നോവൽ ചർച്ച: മാതൃഭൂമി, ജനുവരി 25, 2017]
- ↑ സുരേഷ് കുമാറിന് നോവൽ പുരസ്കാരം: ദീപിക, ഒക്ടോബർ 19, 2016
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗോമന്തകം, സൈകതം ബുക്ക്സ് Archived 2018-01-05 at the Wayback Machine.
- ഗോമന്തകം, പുസ്തകക്കട.കോം Archived 2018-01-18 at the Wayback Machine.
- കേരളാബുക്ക്സ്റ്റോർ.കോം[പ്രവർത്തിക്കാത്ത കണ്ണി]