ഇ. ഹരികുമാർ
മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഇ. ഹരികുമാർ. ഒരുമാസത്തോളം ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്ന ശേഷം 2020 മാർച്ചുമാസം 23 തീയതി അർദ്ധരാത്രിയോടെ തന്റെ 77 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.[1]
ജീവിതരേഖ
തിരുത്തുകകവി ഇടശ്ശേരി ഗോവിന്ദൻ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയിൽ ജനിച്ചു.[2] പൊന്നാനി എ. വി. ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തു. കമ്പ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്നു. ഹരികുമാറിന്റെ ആദ്യ കഥ "മഴയുള്ള രാത്രിയിൽ" 1962 ൽ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. ദിനോസോറിന്റെ കുട്ടി എന്ന ചെറുകഥ സമാഹാരത്തിന് 1988 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[3] 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നിട്ടുണ്ട് ഹരികുമാർ.[4][5]
കൃതികൾ
തിരുത്തുകനോവൽ
തിരുത്തുക- ഉറങ്ങുന്ന സർപ്പങ്ങൾ
- ആസക്തിയുടെ അഗ്നിനാളങ്ങൾ
- ഒരു കുടുംബപുരാണം
- എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി
- തടാകതീരത്ത്
- പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
- കൊച്ചമ്പ്രാട്ടി
- അറിയാതലങ്ങളിലേക്ക്
കഥകൾ
തിരുത്തുക- കൂറകൾ
- ദിനോസറിന്റെ കുട്ടി
- മഴയുള്ള രാത്രിയിൽ
- വൃഷഭത്തിന്റെ കണ്ണ്
- കുങ്കുമം വിതറിയ വഴികൾ
- കാനഡയിൽനിന്നൊരു രാജകുമാരി
- ദൂരെ ഒരു നഗരത്തിൽ
- ശ്രീ പാർവതിയുടെ പാദം
- സൂക്ഷിച്ചു വെച്ച മയിൽപീലി
- പച്ചപ്പയ്യിനെ പിടിക്കാൻ
- കറുത്ത തമ്പ്രാട്ടി
- അനിതയുടെ വീട്
- നഗരവാസിയായ ഒരു കുട്ടി
- ഇളവെയ്ലിന്റെ സാന്ത്വനം(കഥാസമാഹാരം)
ഓർമ്മകുറിപ്പ്
തിരുത്തുക- നീ എവിടെയാണങ്കിലും
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ മനോരമ വാർത്ത
- ↑ 2.0 2.1 2.2 "പുഴ.കോം". Archived from the original on 2008-03-09. Retrieved 2009-10-13.
- ↑ സാഹിത്യ അക്കാദമി വെബ്സൈറ്റ്
- ↑ ദാറ്റ്സ് മലയാളം 2001 ഒക്ടോബർ 1[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സാഹിത്യ അക്കാദമി
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.