ദുഷ്ടനും ദേഷ്യക്കാരനും വികൃതിയുമായ ഒരു സാങ്കല്പിക ജീവിയാണ് ഗോബ്ലിൻ. ഗ്നോമുമായി സാമ്യമുള്ളതും വിരൂപിയുമായ ഒരു ജീവിയയാണ് ഗോബ്ലിനെ ചിത്രീകരിക്കാറ്. ഇതിന്റെ ഉയരം ഒരു ഡ്വാർഫിനും മനുഷ്യനും ഇടയിലുള്ളതാണ്. ഓരോ കഥയ്ക്കും രാജ്യത്തിനുമനുസരിച്ച് വ്യത്യസ്തമായ കഴിവുകളും രൂപവും ഉള്ളവരായി ഇവ വിശേഷിപ്പിക്കപ്പെടുന്നു. ചിലയിടങ്ങളിൽ ഇവ ബ്രൗണിക്ക് സമാനമായതും മറ്റുള്ളവരെ വെറുപ്പിച്ചുകൊണ്ട് നടക്കുന്നതുമായ ഒരു ചെറു ജീവിയാണ്.

ഗോബ്ലിൻ, ഫ്രാൻസിസ്കോ ഗോയ വരച്ചത്


"https://ml.wikipedia.org/w/index.php?title=ഗോബ്ലിൻ&oldid=3510731" എന്ന താളിൽനിന്ന് ശേഖരിച്ചത്