ഗോപിനാഥ ക്ഷേത്രം, ഉത്തരാഖണ്ഡ്

ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിലെ ഗോപേശ്വരിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ഗോപിനാഥ് ക്ഷേത്രം. ഇപ്പോൾ ഗോപേശ്വർ പട്ടണത്തിന്റെ ഭാഗമായ ഗോപേശ്വർ ഗ്രാമത്തിലാണ് ഗോപിനാഥ ക്ഷേത്രം.

ഗോപിനാഥ ക്ഷേത്രം

ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു പുരാതന ക്ഷേത്രമാണ് ഗോപിനാഥ് ക്ഷേത്രം. വാസ്തുവിദ്യയാൽ വ്യതിരിക്തമായ ഈ ക്ഷേത്രത്തിന് മുകളിൽ ഒരു താഴികക്കുടവും 30 ചതുരശ്ര അടി ശ്രീകോവിലുമുണ്ട്, 24 കവാടങ്ങളിലൂടെ പ്രവേശിക്കാം.

ക്ഷേത്രത്തിന് ചുറ്റുമുള്ള തകർന്ന പ്രതിമകളുടെ അവശിഷ്ടങ്ങൾ പുരാതന കാലത്ത് ഇവിടെ മറ്റ് നിരവധി ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ മുറ്റത്ത് 5 മീറ്റർ ഉയരമുള്ള ഒരു ത്രിശൂലമുണ്ട്, അത് പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്, അത് അഷ്ടധാതു കൊണ്ട് നിർമ്മിച്ചതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഇവിടെ ഭരിച്ചിരുന്ന നേപ്പാളിലെ രാജാവായ അനേകമല്ലയെ സ്തുതിക്കുന്ന ലിഖിതങ്ങൾ അതിൽ ഉണ്ട്. പിൽക്കാലത്തു ദേവനാഗരിയിൽ എഴുതപ്പെട്ട നാലു ലിഖിതങ്ങളിൽ മൂന്നെണ്ണത്തിന്റെ വ്യഖ്യാനം ഇനിയും മനസ്സിലാക്കാനുണ്ട്.

കാമദേവനെ കൊല്ലാൻ ശിവൻ തന്റെ ത്രിശൂലം എറിഞ്ഞപ്പോൾ അത് ഇവിടെയെത്തിയെന്നാണ് ഐതിഹ്യം. ത്രിശൂലത്തിന്റെ ലോഹം ഇപ്പോഴും കാലാവസ്ഥയെ അതിജീവിച്ച് യാതൊരുമാറ്റവുമില്ലാത്ത അവസ്ഥയിലാണ്. ഇത് ഒരു അത്ഭുതമാണ്. ഈ ത്രിശൂലം ശാരീരിക ശക്തിയാൽ ചലിപ്പിക്കാനാവില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

ഐതിഹ്യം

തിരുത്തുക

ഭഗവാൻ ശ്രീകൃഷ്ണന്റെ രാസലീലകളെക്കുറിച്ച് കാണണം എന്നാഗ്രഹിച്ചും ഭഗവാന്റെ ഓടക്കുഴലിൽ ആകൃഷ്ടനായും ശിവൻ ഒരു ഗോപിയായി രൂപാന്തരം പ്രാപിച്ച് വൃന്ദാവനത്തിലെ രാസലീലാതടങ്ങളിൽ പ്രവേശിച്ചു. രാധയുടെയും മറ്റ് ഗോപിമാരുടെയും ഇടയിൽ രാസലീയയിൽ മുഴുകി. എന്നാൽ ഭഗവാൻ കൃഷ്ണൻ ശിവനെ തിരിച്ചറിയുകയും 'മഹാരാജ് ഗോപേശ്വർ' എന്ന് വിളിക്കുകയും ചെയ്തു.

ബാഹ്യ ലിങ്കുകൾ

തിരുത്തുക