വിനോദത്തോടൊപ്പം വിജ്‌ഞാനവും പകർന്നു നൽകാൻ മാന്ത്രികൻ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ലാനെറ്റ്. മുഖ്യമായും കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് സ്ഥാപനം സജ്ജീകരിച്ചിരിക്കുന്നത്. ഈഫ്‌ യൂ ഡോണ്ട്‌ ബിലീവ്‌ ഇൻ മാജിക്‌ യു വിൽ നെവർ ഫൈൻഡ്‌ ഇറ്റ്‌... ആണ് കിൻഫ്രായിലെ മാജിക്‌ പ്ലാനെറ്റിലെ സ്വാഗതവാക്യം. കഴക്കൂട്ടത്ത്‌ കിൻഫ്രാ ഫിലിം ആൻഡ്‌ വീഡിയോ പാർക്കിലാണ് ഈ സ്ഥാപനം. പഴയ രീതിയിലുള്ള കസേരയും, ലൈറ്റിംഗും, അന്തരീക്ഷവുമൊക്കെയാണ്‌ ഇതിന്റെ പ്രത്യേകത. ദിവസം രണ്ടു ഷോ ഉണ്ടാകും. അതു കഴിയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും. അതിലൂടെ പുറത്തിറങ്ങാം. ഒരു കൺകെട്ട്‌ വിദ്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച്‌ നിർമ്മിച്ചതാണ്‌ ഈ മാജിക്‌ പ്ലാനെറ്റ്‌. പതിനൊന്നു മണിക്ക്‌ അതിനുള്ളിൽ കയറിയാൽ വൈകിട്ട്‌ അഞ്ചു മണിവരെ അവിടെ സമയം ചെലവഴിക്കാം. ഓരോ ചുവടിലും വിസ്‌മയം നിറയ്‌ക്കുന്ന മാജിക്‌ പ്ലാനെറ്റ്. കേരളത്തിലെ ആദ്യ മാജിക്‌ അക്കാദമി തിരുവനന്തപുരത്ത്‌ തുടങ്ങിയതും‌ മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിന്റെ ശ്രമഫലമായിട്ടാണ്‌[1] ഹിസ്റ്ററി ഓഫ് മിസ്ട്രി എന്ന മാജിക്ക് മ്യൂസിയവും ഇതിന് കീഴിലുണ്ട്. മാജിക്കിന്റെ ഉത്ഭവത്തിൽ തുടങ്ങി കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെയും മാജിക്ക് കലയുടെ ചരിത്രം ജീവൻ തുടിക്കുന്ന ശിൽപ്പങ്ങളിലൂടെ, ശബ്ദ, വെളിച്ച വിന്യാസങ്ങളിലൂടെ കാഴ്ച്ചക്കാർക്ക് ഹൃദ്യമായ അനുഭവമായി മാറും. [2]

ഇതും കാണുക തിരുത്തുക

  • [ഹിസ്റ്ററി ഓഫ് മിസ്റ്ററി ]

ഇന്ദ്രജാല കലയുടെ ചരിത്രവും ശാസ്ത്രവും പരിചയപ്പെടുത്തുന്ന ഹിസ്റ്ററി ഓഫ് മിസ്റ്ററി

അവലംബം തിരുത്തുക

  1. http://www.mangalam.com/women/womens-world/228050?page=0,0
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-02-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-29.
"https://ml.wikipedia.org/w/index.php?title=മാജിക്_പ്ലാനെറ്റ്&oldid=3640758" എന്ന താളിൽനിന്ന് ശേഖരിച്ചത്