മലയാള സിനിമയിലെ പുതുമുഖ സംവിധായകനാണ് ഗോപാലൻ മനോജ്‌. സാരഥി എന്ന മലയാള സിനിമയാണ് ആദ്യ സിനിമ.[1] [2]അതോടൊപ്പം ദേശീയ അവാർഡുകൾ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനുമാണ്‌.[അവലംബം ആവശ്യമാണ്] മുമ്പ് മനോജ്‌ കല്പത്തൂർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ഗോപാലൻ മനോജ്‌
(GOPALAN MANOJ)
ജനനം
മനോജ്‌ കുമാർ വി.കെ.

തൊഴിൽസിനിമാസംവിധായകൻ
സജീവ കാലം1997 മുതൽ
ജീവിതപങ്കാളി(കൾ)അർച്ചന

ജീവിതവഴികൾ

തിരുത്തുക

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കല്പത്തുർ രാമല്ലൂരിലെ വി കെ ഗോപാലൻ മാസ്റ്ററുടെയും പത്മിനിയുടെയും മകനായി ജനിച്ചു. കല്പത്തൂർ എ.എൽ.പി സ്കൂൾ, രാമല്ലൂർ ജി.യു.പി. സ്കൂൾ, കല്പത്തൂർ എ.യു.പി. സ്കൂൾ മേപ്പയൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർ പഠനം : പേരാമ്പ്ര സി കെ ജി ഗവർമെന്റ് കോളേജിൽ പ്രീഡിഗ്രി, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഡിഗ്രി, എം ജി യൂനിവേർസിറ്റിയിൽ ബി എഡ', ഭാരതീയ വിദ്യാഭവനിൽ നിന്നും ജേർണലിസം. കെ.കെ രാജീവ്, ബോബൻ സാമുവൽ, ഷാജി അസീസ്‌, ഷൈജു അന്തിക്കാട്, അനിൽ മേടയിൽ തുടങ്ങി പ്രമുഖരായ പല മലയാള സംവിധായകരുടെ ഒപ്പം സംവിധാന സഹായിയായി. ഇപ്പോൾ താമസം ആലുവ, കൊച്ചി. തൻറെ ജീവിതത്തിൽ എല്ലാമെല്ലാമായിരുന്ന അച്ഛൻറെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി അച്ഛൻറെ പേരായ ഗോപാലൻ കൂടി ഉൾപ്പെടുത്തി ഗോപാലൻ മനോജ്‌ എന്ന പേര് സ്വീകരിച്ചു.

കുടുംബം

തിരുത്തുക

പ്രമുഖ സീരിയൽ സിനിമാ നടി അർച്ചനയാണ് ഭാര്യ. രണ്ടു കുട്ടികൾ വർഷ, വൈഷ്ണവ്

ഹ്രസ്വ ചിത്രങ്ങൾ

തിരുത്തുക
  • വയലിൻ (short film) 2005
  • മകൾ സീരിയൽ ( ഏഷ്യാനെറ്റ്‌) 2006
  • ഇമ്മിണി ബാല്യോരാൾ (short film) 2012
  • ONE RUPEE LOVE ( SHORT FILM) 2013
  • LAURA ( SHORT FILM) 2014
  1. സാരഥി ഈയാഴ്ച - ദേശാഭിമാനി സിനിമ[1]
  2. സാരഥി വരുന്നു ഫിബ്രവരിയിൽ - മാതൃഭൂമി[2] Archived 2015-01-29 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക