ഗോഡ് ഇൻ ഷാക്കിൾസ്
ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പരാമർശമുൾപ്പെടെ ഏഴ് അന്തർ ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഹ്രസ്വ ചിത്രമാണ് ഗോഡ് ഇൻ ഷാക്കിൾസ്. ആനകൾ അനുഭവിക്കുന്ന കൊടുംപീഡനങ്ങൾ ചിത്രീകരിച്ച ഈ ചിത്രം കേരളത്തിൽ ആദ്യം പ്രദർശിപ്പിച്ചത് നിയമസഭയിലായിരുന്നു. [1] ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പരാമർശമുൾപ്പെടെ ഏഴ് അന്തർ ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഹ്രസ്വ ചിത്രമാണ് ഗോഡ് ഇൻ ഷാക്കിൾസ്. ആനകൾ അനുഭവിക്കുന്ന കൊടുംപീഡനങ്ങൾ ചിത്രീകരിച്ച ഈ ചിത്രം കേരളത്തിൽ ആദ്യം പ്രദർശിപ്പിച്ചത് നിയമസഭയിലായിരുന്നു. [2] ഈ ചലച്ചിത്രം നിർമ്മിക്കാനുള്ള പണം മുഴുവൻതന്നെ ജനങ്ങളിൽ നിന്നുമുള്ള സംഭാവനയായിത്തന്നെ ലഭിച്ചതാണ്.[3]
ഗോഡ് ഇൻ ഷാക്കിൾസ് | |
---|---|
സംവിധാനം | സംഗീത അയ്യർ |
തിരക്കഥ | Digby Cook |
സംഗീതം | Janal Bechthold |
ഛായാഗ്രഹണം | Tony Azios |
രാജ്യം | കാനഡ |
ഭാഷ | ഇംഗ്ലീഷ് |
പ്രമേയം
തിരുത്തുകസംഗീത അയ്യർ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി ചിത്രം, ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെടുത്തി വളർത്തുന്ന ആനകൾ അനുഭവിക്കുന്ന കൊടുംപീഡനങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ പ്രശസ്തമായ നാല് ആനകളെയാണ് ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിട്ടുണ്ട്. സുഗതകുമാരി, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് തുടങ്ങി 12 പ്രമുഖരുടെ അഭിമുഖങ്ങളും ഡോക്യുമെന്ററിയിലുണ്ട്. മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങളെപ്പറ്റി ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. പൂരങ്ങളിലെ ആന സംസ്കാരത്തിനുപിന്നിൽ ഉടമകളുടെ വ്യവസായതാത്‌പര്യങ്ങൾ മാത്രമാണ് ഉള്ളതെന്നും 1980-കളിൽ ആനകളെ പൂരത്തിന് ഉപയോഗിച്ചുതുടങ്ങുന്നതിനുമുൻപും പൂരങ്ങൾ നന്നായി നടന്നിട്ടുണ്ടെന്നു പറയുന്ന സംഗീത പല ഡോക്ടർമാരും ആനകളെ എഴുന്നള്ളിക്കുമ്പോൾ തെറ്റായ സർട്ടിഫിക്കറ്റുകളാണ് നൽകുന്നതെന്നും മലബാർമേഖലയിൽ നടക്കുന്ന ആനയില്ലാത്ത ഉത്സവങ്ങൾക്ക് ആന ഉത്സവങ്ങളുടേതിനേക്കാൾ കൊഴുപ്പുണ്ടാവാറുണ്ടെന്നും പറയുന്നു. ശ്രീലങ്കയിലെ പിന്നാവാല ആനസങ്കേതംപോലെ ഒരു മികച്ച എലിഫന്റ് സാങ്ച്വറി ഒരുക്കുകയാണ് കേരളത്തിലെ നാട്ടാനകളെ പുനരധിവസിപ്പിക്കാൻ വേണ്ടതെന്നാണ് സംഗീതയുടെ അഭിപ്രായം. നിയമസഭാംഗങ്ങൾക്കുമുന്നിൽ തന്റെ ഡോക്യുമെന്ററി ഏറെ പ്രതീക്ഷയോടെയാണ് സംഗീത അയ്യർ കാണിച്ചത്. മികച്ച പ്രതികരണം അവിടെനിന്നുലഭിച്ചത് ഏറെ പ്രതീക്ഷനൽകുന്നുവെന്നും സംഗീത പറയുന്നുണ്ട്.[4]
പുരസ്കാരങ്ങൾ
തിരുത്തുക- ഹോളിവുഡ് ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അവാർഡ്.
- ഇംപാക്ട് ഡോക്സ് അവാർഡ് ഓഫ് മെരിറ്റ്
- വേൾഡ് ഡോക്യുമെന്ററി ആവാർഡ്സ് ഗോൾഡൻ അവാർഡ്
- ലോസ് ആഞ്ചലസ് സിനി ഫെസ്റ്റ് അവാർഡ്
- രാജ്യാന്തര എലിഫന്റ് ഫിലിം ഫെസ്റ്റിവലിലേക്ക് നാമനിർദ്ദേശം
- അമേരിക്കയിലെ ബോസ്റ്റൺ, ലോസ് ആഞ്ചലസ് അന്താരാഷ്ട്ര മേളകളിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxMDkyMjQ=&xP=Q1lC&xDT=MjAxNi0wNy0yNCAwOTo0NTowMA==&xD=MQ==&cID=MTA=
- ↑ http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxMDkyMjQ=&xP=Q1lC&xDT=MjAxNi0wNy0yNCAwOTo0NTowMA==&xD=MQ==&cID=MTA=
- ↑ https://www.indiegogo.com/projects/gods-in-shackles-a-film-to-end-elephant-slavery--2#/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-10. Retrieved 2016-11-27.