ഗോഡ്ഫ്രെ
ആമീൻസിലെ ഒരു ബിഷപ്പായിരുന്നു വിശുദ്ധ ഗോഡ്ഫ്രെ (1066 - 1115)
അമീനിലെ വിശുദ്ധ ഗോഡ്ഫ്രെ | |
---|---|
Bishop of Amiens | |
ജനനം | 1066 Soissons, France |
മരണം | 1115 Soissons, France |
വണങ്ങുന്നത് | Roman Catholic Church |
ഓർമ്മത്തിരുന്നാൾ | 8 November |
ജീവിതം
തിരുത്തുകവിശുദ്ധ ഗോഡ്ഫ്രെ . സ്വാസ്സോണിനു സമീപം AD 1050-ാം ആണ്ടിൽ ഫ്രഞ്ചു മാതാപിതാക്കന്മാരിൽ നിന്നു ജനിച്ചു .അമ്മയുടെ മരണശേഷം പിതാവ് അവനെ ദൈവത്തിനു പ്രതിഷ്ഠിച്ചു .അഞ്ചു വയസ്സുള്ളപ്പോൾ അവനെ അവന്റെ ജ്ഞാനസ്നാന പിതാവായിരുന്ന ആബട്ടു ഗോഡ്ഫ്രെയോടുകൂടെ താമസിപ്പിച്ചു. [1]രാപകൽ അവൻ പ്രാർത്ഥനയിലാണ് സമയം ചെലവഴിച്ചിരുന്നത് .ഇരുപത്തഞ്ചാമത്തെ വയസ്സിൽ ഗോഡ്ഫ്രെ വൈദികനായി. താമസിയാതെതന്നെ നശിക്കാറായിരുന്ന നോജെന്റ ആശ്രമത്തിന്റെ ആബട്ടായി നിയമിക്കപ്പെട്ടു. അദ്ദേഹം ആശ്രമം പുതുക്കി പണിയുകയും ആദ്ധ്യാത്മിക ചൈതന്യം ഉളവാക്കുകയും ചെയ്തു.1103 ൽ ആമീൻസിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. അനുതാപവസ്ത്രം ധരിച്ചു നഗ്നപാദനായിട്ടാണ് അദ്ദേഹം നഗരത്തിലേക്ക് പ്രവേശിച്ചത്. മെത്രാസനഭവനത്തിൽ ഒരു സന്യാസിയെപ്പോലെതന്നെ അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ ശാന്തതയും ക്ഷമയും അന്യാദൃശമായിരുന്നു. ക്രിസ്തുവിന്റെയും പന്ത്രണ്ട് അപ്പസ്തോലന്മാരുടേയും ഓർമ്മക്കു ദിനംപ്രതി പതിമ്മൂന്നു ദരിദ്രർക്കു അദ്ദേഹത്തിന്റെ സ്വന്തം മേശയിൽ ഭക്ഷണം കൊടുത്തിരുന്നു. പലപ്പോഴും അദ്ദേഹം കുഷ്ഠരോഗാശുപത്രി സന്ദർശിച്ചു രോഗികളെ ആശ്വസിപ്പിച്ചിരുന്നു.
റീംസിലെ മെത്രാപ്പോലീത്തായെ സന്ദർശിക്കാൻപോയ വഴിക്ക് അദ്ദേഹം രോഗിയായി. 1115 നവംബർ എട്ടാം തിയതി അന്ത്യകൂദാശ സ്വീകരിച്ചു. സ്വാസ്സോണിൽ വിശുദ്ധ ക്രിസ്പിന്റെ ആശ്രമത്തിൽ വച്ച് ഗോഡ്ഫ്രെ അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-07. Retrieved 2011-10-07.