ഗോട്ട്ലിബ് ഡൈമ്‌ലർ
ജർമ്മൻ വ്യവസായി (1834-1900)
ജർമ്മൻ എഞ്ചിനീയറും വാഹന വ്യവസായിയുമായിരുന്നു ഗോട്ട്ലിബ് വിൽഹെം ഡൈമ്‌ലർ. (German: [ˈɡɔtliːp ˈdaɪmlɐ]; 17 മാർച്ച് 1834 – 6 മാർച്ച് 1900)[1] ആന്തരിക ദഹന യന്ത്രത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കു വഹിച്ച അദ്ദേഹം വാഹന വ്യവസായത്തിന്റെ അമരക്കാരിലൊരാളായിരുന്നു. ഡൈമ്‌ലർ, ബെൻസ്, മേബാഖ് എന്നിവർ സ്ഥാപിച്ച ഡൈമ്‌ലർ എന്ന കമ്പനിയാണ് മെഴ്‌സിഡസ് ബെൻസ് കാറുകൾ നിർമ്മിക്കുന്നത്.
ഗോട്ട്ലിബ് ഡൈമ്‌ലർ | |
---|---|
ജനനം | ഗോട്ട്ലിബ് വിൽഹെം ഡൈമ്‌ലർ 17 മാർച്ച് 1834 ഷോൺഡോർഫ്, സ്റ്റുട്ട്ഗാർട്ട്, ജർമ്മനി |
മരണം | 6 മാർച്ച് 1900 സ്റ്റുട്ട്ഗാർട്ട്, ജർമ്മനി | (പ്രായം 65)
ദേശീയത | ജർമ്മൻ |
തൊഴിൽ | എഞ്ചിനീയർ, വ്യവസായി |
അവലംബം
തിരുത്തുക- ↑ "Gottlieb Daimler". Encyclopædia Britannica.