ഗൊറാന്റാലോ
ഗൊറാന്റാലോ സുലവേസി ദ്വീപിൽ സ്ഥിതിചെയ്യുന്ന ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. മിനാഹാസ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യ, 2000 ഡിസംബർ 5-ന് ഉദ്ഘാടനം ചെയ്യപ്പെട്ടുന്നതുവരെ, വടക്കൻ സുലവേസി പ്രവിശ്യയുടെ ഒരു ഭാഗമായിരുന്നു.[4] പ്രവിശ്യാ തലസ്ഥാനവും പ്രധാന പ്രവേശന കവാടവും ഏറ്റവും ജനസാന്ദ്രതയുള്ള നഗരവുമായ ഗൊറാന്റാലോ നഗരം (പലപ്പോഴും ഹുലോന്റാലോ നഗരം എന്നും അറിയപ്പെടുന്നു) "പോർച്ച് ഓഫ് മദീന" (ഇന്തോനേഷ്യൻ: സെരാമ്പി മദീന) എന്ന അപരനാമത്തിൽ പ്രശസ്തമാണ്. സർക്കാർ, സമൂഹം, കോടതികൾ എന്നീ വിവിധ മേഖലകളിൽ ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കാനുള്ള ഒരു അടിത്തറയായി നഗരത്തെ ഗോറാന്റാലോയിലെ രാജവംശം ഉപയോഗിച്ചിരുന്നു. ഗൊറാന്റാലോ പ്രവിശ്യയുടെ മൊത്തം വിസ്തീർണ്ണം 12,435 ചതുരശ്ര കിലോമീറ്ററാണ് (4,801 ചതുരശ്ര മൈൽ). 2016 ലെ ഔദ്യോഗിക കണക്കുകളിൽ ജനസംഖ്യാ സാന്ദ്രത, ഒരു ചതുരശ്ര കിലോമീറ്ററിന് 88 പേർ എന്ന നിലയിൽ 1,133,237 ആയിരുന്നു.
ഗൊറാന്റാലോ | ||||||||
---|---|---|---|---|---|---|---|---|
Regional transcription(s) | ||||||||
• Gorontaloan | Hulontalo | |||||||
From top, left to right : Lake Perintis, Gorontaloan traditional martial arts, Tumbiloto Festival, Lake Limboto, the beach of Saronde Island, Fort Otanaha | ||||||||
| ||||||||
Nickname(s): Bumi Serambi Madinah (Medina's Porch) | ||||||||
Motto(s): | ||||||||
Location of Gorontalo in Indonesia | ||||||||
Coordinates: 0°40′N 123°00′E / 0.667°N 123.000°E | ||||||||
Country | ഇന്തോനേഷ്യ | |||||||
Founded | 5 December 2000 | |||||||
Capital (and largest city) | Gorontalo | |||||||
• Governor | Rusli Habibie (Golkar) | |||||||
• Vice Governor | Idris Rahim | |||||||
• ആകെ | 12.435 ച.കി.മീ.(4.801 ച മൈ) | |||||||
•റാങ്ക് | 29th | |||||||
(2016)[2] | ||||||||
• ആകെ | 1.133.237[1] | |||||||
• Ethnic groups | Gorontaloan, Atinggolan, Bolangoan, Suwawan, Mongondowi | |||||||
• Religion (2017) | Islam (96.66%) Protestantism (2.19%) Catholicism (0.69%) Hinduism (0.38%) Buddhism (0.08%)[3] | |||||||
• Languages | Indonesian (official) Gorontaloan (regional) | |||||||
സമയമേഖല | UTC+08 (Indonesia Central Time) | |||||||
Postcodes | 90xxx, 91xxx, 92xxx | |||||||
Area codes | (+62) 4xx | |||||||
ISO കോഡ് | ID-GO | |||||||
വാഹന റെജിസ്ട്രേഷൻ | DM | |||||||
HDI | 0.670 (Medium) | |||||||
HDI rank | 28th (2017) | |||||||
വെബ്സൈറ്റ് | www.gorontaloprov.go.id |
ചരിത്രപരമായി, കൊളോണിയൽ കാലഘട്ടത്തിനു വളരെ മുമ്പ്, കിഴക്കൻ ഇന്തോനേഷ്യയിൽ ഇസ്ലാമിക വ്യാപനത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചത് ഗൊറാന്റാലോ പ്രവിശ്യ ആയിരുന്നു. അക്കാലത്ത് പല സ്വതന്ത്ര ഗൊറാന്റാലോണൻ രാജ്യങ്ങളുടേയും കേന്ദ്രമായിരുന്നു ഈ പ്രവിശ്യ. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ചുകാർ ഈ പ്രദേശത്തേയ്ക്ക് എത്തിച്ചേരുകയും തദ്ദേശീയ രാജ്യങ്ങളെ തങ്ങളുടെ അധീനതയിലാക്കുകയും അവസാനം ഈ പ്രദേശം ഡച്ച് ഈസ്റ്റ് ഇൻഡീസിൽ ഉൾപ്പെടുത്തുകയും ചെയ്തു. സ്വതന്ത്ര ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ ഭാഗമാകുന്നതിനുമുമ്പ്, രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനീസ് സൈന്യം ഗൊറാന്റോലോ ഒരു ചെറിയ കാലയളവിൽ കീഴടക്കിയിരുന്നു. ഗൊറോൺറ്റൊ വടക്കൻ സുലവേസി പ്രവിശ്യയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും സുഹാർത്തോയുടെ പതനത്തിനുശേഷം ക്രിസ്റ്റ്യൻ ഭൂരിപക്ഷ പ്രദേശമായ വടക്കൻ സുലവേസിയുടെ സാംസ്കാരികവും മതപരവുമായ വ്യത്യാസങ്ങൾ കണക്കിലെടുത്തും രാജ്യത്തെ വികേന്ദ്രീകരണ പരിപാടിയുടെ ഭാഗവുമായി ഒരു പുതിയ പ്രവിശ്യ സൃഷ്ടിക്കാൻ ഇന്തോനേഷ്യൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ 2000 ഡിസംബർ 5 ന് പുതിയ പ്രവിശ്യയായി ഗൊറാന്റാലോ രൂപീകരിക്കപ്പെട്ടു.
ഇന്തോനേഷ്യയിലെ മറ്റ് പ്രവിശ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗൊറോന്റാലോ വികസനത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു പ്രവിശ്യയാണ്. 2017 വരെ മാനവ വികസന സൂചികയിൽ ഗൊറോന്റാലോയുടെ സ്കോർ ഇന്തോനേഷ്യയിലെ ഏറ്റവും താഴ്ന്ന നിരക്കായ വെറും 0.670 ആണ്. ആകെയുള്ള 34 പ്രവിശ്യകളിൽ ഇത് 28-ആം സ്ഥാനത്താണ്. വടക്കൻ സുലവേസി പോലെയുള്ള സമീപ പ്രവിശ്യകളെ അപേക്ഷിച്ച് ഈ പ്രവിശ്യയിലെ അടിസ്ഥാന സൌകര്യങ്ങൾ തുലോം പരിമിതമാണ്. പ്രവിശ്യ പലപ്പോഴും വൈദ്യുതി പ്രതിസന്ധി, ജല ദൗർലഭ്യം എന്നിവയാൽ കഷ്ടപ്പെടുന്നു. എന്നിരുന്നാലും ഗൊറാന്റോലോ ഔട്ടർ റിങ് റോഡ്, റാൻഡൻഗാൻ അണക്കെട്ട്, ആൻഗ്ഗ്രെക്ക് പവർ പ്ലാന്റ് തുടങ്ങിയവ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഗൊറാന്റാലോ പ്രവിശ്യയിൽ വികസിപ്പിച്ചെടുക്കാൻ സർക്കാർ ഇപ്പോൾ പരിശ്രമിക്കുന്നുണ്ട്.
ഭൂമിശാസ്ത്രം
തിരുത്തുകസുലവേസി ഉപദ്വീപിന്റെ വടക്കൻ ശാഖയിൽ സ്ഥിതിചെയ്യുന്ന ഗൊറാന്റാലോ, മിനഹാസ ഉപദ്വീപ് എന്നും അറിയപ്പെടുന്നു. ദീർഘാകൃതിയിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഏതാണ്ട് തിരശ്ചീനമായി ഭൂപടത്തിൽ കാണപ്പെടുന്ന ഈ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 11,257.07 ചതുരശ്ര കിലോമീറ്റർ ആണ് (4,346.38 ചതുരശ്ര മൈൽ). പ്രവിശ്യയുടെ വടക്കും തെക്കും ഭാഗങ്ങളിൽ ക്രമാനുഗതമായി സുലവേസി കടലും ഗൊറോന്റാലോ ഉൾക്കടലും (ടോമിനി ഉൾക്കടൽ എന്നും അറിയപ്പെടുന്നു) സ്ഥിതിചെയ്യുന്നു. 2000-നു മുൻപ് ഗൊറോന്റാലോ പ്രവിശ്യ, കിഴക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വടക്കൻ സുലവേസിയുടെ ഭാഗമായിരുന്നു. പ്രവിശ്യയുടെ പടിഞ്ഞാറൻ അതിർത്തി മദ്ധ്യ സുലാവസി പ്രവിശ്യയാണ്.
അവലംബം
തിരുത്തുക- ↑ Gorontalo, BPS. "Jumlah Penduduk". BPSP Gorontalo. Retrieved 3 February 2017.
- ↑ "Gorontalo Profile" (Press release). Statistics Indonesia. Archived from the original on 24 ഓഗസ്റ്റ് 2007. Retrieved 27 ഓഗസ്റ്റ് 2007.
{{cite press release}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ "Persentase Penduduk Menurut Kabupaten/Kota dan Agama di Provinsi Gorontalo, 2016". Badan Pusat Statistik (BPS). Archived from the original on 2017-12-08. Retrieved December 8, 2017.
- ↑ Gorontalo, Pemprov. "HUT Provinsi Gorontalo". Archived from the original on 2019-05-27. Retrieved 8 February 2017.