ഗൃഹപ്രവേശം ( കഥ )
പാരമ്പര്യത്തിന്റെ പുതുക്കിയെഴുത്തും വിച്‌ഛേദവുമായ കഥകളാണ് അംബികസുതന്റെ ഗൃഹപ്രവേശം എന്ന കഥ. രാമകൃഷ്ണൻ എന്ന വ്യക്തിയിലൂടെയാണ് കഥ തുടങ്ങുന്നത്.ഭാര്യയും ഒരു മകളും അമ്മുമ്മയും അടങ്ങുന്നതാണ് അയാളുടെ കുടുംബം. രാമകൃഷ്ണൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ ഉമ്മറത്തിരിക്കുകയാണ്.ഇവിടെ നിന്നാണ് കഥയുടെ തുടക്കം. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയാണ് അയാൾ വീടുപണി പൂർത്തിയാക്കിയത്.അതുകൊണ്ടുതന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാതെയാണ് ഗൃഹപ്രവേശം നടത്തിയത്. അപ്രതീക്ഷിതമായി മൂന്ന് അതിഥികൾ വീട്ടിലേക്കു വരുന്നു. ആരെന്നറിയാതെ ആശങ്കയിൽ നിൽക്കുന്ന സമയം, ഭാര്യ ലളിതയും മകൾ അമിതയും അമ്മുമ്മയുടെ ചെല്ലപ്പെട്ടി തിരയുന്നത്. തലമുറകളായി കൈമാറി വരുന്ന തന്റെ ചെല്ലപ്പെട്ടി നഷ്ട്ടപ്പെട്ടതിൽ അമ്മുമ്മക്ക് സങ്കടം ഉണ്ട്. ഇതിനിടയിൽ വീട്ടിലേക്ക് അതിഥികൾ വന്നു കൊണ്ടേയിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ലളിതയും രാമകൃഷ്ണനും അമ്പരന്നിരിക്കുന്നു. അമിത വളരേ സന്തോഷത്തോടെ ഇതെല്ലാം ആസ്വദിക്കുന്നു. നിമിഷ നേരം കൊണ്ട് വീടാകെ ഫർണിച്ചറുകൾ കൊണ്ടും സമ്മാനപ്പൊതികൾ കൊണ്ടും നിറഞ്ഞു. അമിത സായാഹ്ന സന്ധ്യയിൽ വീട്ടിൽ നിറഞ്ഞ സംഗീതത്തോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ അമ്മുമ്മയെ അവർക്ക് നഷ്ടപ്പെടുന്നു. പാരമ്പര്യത്തിന്റെ സ്വരൂപമായ അമ്മുമ്മ ഇരുട്ടിലെവിടെയോ നഷ്ട്ടപ്പെട്ടു എന്നതാണ് സത്യം. കഥയുടെ അവസാനത്തിൽ അതിഥികളോടൊപ്പം നൃത്തചുവടുകൾ വയ്ക്കുന്ന അമിതയും ലളിതയും രാമകൃഷ്ണനെയും അവിടേക്കു ക്ഷണിക്കുന്നു. പഴമയെ പാടേ ഉപേക്ഷിക്കുകയും പുതിയതിനെ കണ്ടെത്താൻ ഈ കഥ ശ്രമംനടത്തുകയും ചെയ്യുന്നു. അംബികാസുതന്റെ മികച്ച കഥകളിലൊന്നായി ഈ കഥയെ കാണാം.