ഗൂഗ്ഗൻഹൈം സംഗ്രഹാലയം
ആധുനിക- സമകാലീന കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായ് നിർമ്മിച്ച ഒരു സംഗ്രഹാലയമാണ് ഗൂഗ്ഗൻഹൈം(സ്പാനിഷിൽ: Museo Guggenheim Bilbao).[2] ലോകപ്രശസ്ത അമേരിക്കൻ-കനേഡിയൻ വാസ്തുശില്പിയായ ഫ്രാങ്ക് ഗെഹ്രിയാണ് ഈ സംഗ്രഹാലയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. സ്പെയിനിലെ ബിൽബാവേയിൽ നേവിയോൺ നദിക്കരയിലാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്. സോളമൻ ആർ. ഗൂഗ്ഗൻഹൈം എന്ന സംഘടനയുടെ അനേകം സംഗ്രഹാലയങ്ങളുൾപ്പെടുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് ബിൽബാവേയിലെ സംഗ്രഹാലയവും. സമകാലിക വാസ്തുവിദ്യയുടെ പുകൾപറ്റ ഒരു ഉദാഹരണമാണ് ഗൂഗ്ഗൻഹൈം. നിരവധി പ്രശംസകളും അതുപോലെ തന്നെ വിമർശനങ്ങളും ഈ മന്ദിരത്തിനേൽക്കേണ്ടതായ് വന്നിട്ടുണ്ട്.[3] സ്പെയിനിലെ സ്വകാര്യ ദൃശ്യ മാധ്യമായ ആൻടിന റ്റ്രീ(Antena 3) 2007 ഡിസംബറിൽ ഈ സൃഷ്ടിയെ സ്പെയ്നിലെ 12 നിധികളിൽ ഒന്നായ് തിരഞ്ഞെടുത്തിരുന്നു.[4]
സ്ഥാപിതം | 1997 ഒക്ടോബർ 18 |
---|---|
സ്ഥാനം | ബിൽബാവോ, സ്പെയിൻ |
Visitors | 1.011.363 (2014)[1] |
Director | Juan Ignacio Vidarte |
വെബ്‌വിലാസം | www.guggenheim-bilbao.es |
ചരിത്രം
തിരുത്തുക1991-ൽ സ്പെയ്നിലെ ബാസ്ക്യൂ ഭരണകൂടമാണ് ഈ ഒരു ആശയം മുന്നോട്ടുവെച്ചത്. അവർ സോളമൻ ആർ. ഗൂഗ്ഗൻഹൈം സംഘടനയോട് പഴയ തുറമുഖപട്ടണമായിരുന്ന ബിൽബാവോ നദീമുഖത്ത് ഒരു ഗൂഗ്ഗൻഹൈം സംഗ്രഹാലയം നിർമ്മിക്കാൻ ആവശ്യപ്പെട്ടു.
89 ദശലക്ഷം യു.എസ്. ഡോളറായിരുന്നു ഈ മന്ദിരത്തിന്റെ ആകെ നിർമ്മാണ ചിലവ്. മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ തലേരാത്രി നടന്ന ആഹ്ലാദാഘോഷങ്ങളിൽ ഏതാണ്ട് 5,000 ആളുകൾ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. 1997 ഒക്ടോബർ 18-ന് സ്പെയിനിലെ ജുവാൻ കാർലോസ് ഒന്നാമൻ രാജാവാണ് ഈ സംഗ്രഹാലയം ഉദ്ഘാടനം ചെയ്തത്.
സ്പെയിനിലെ ബിൽബാവോ നഗരം 1990കളിൽ തീവ്രവാദവും തൊഴിലില്ലായ്മയും താറുമാറായ പൊതുഗതാഗത സംവിധാനവും എല്ലാമായി തകർച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നപ്പോഴാണ് ലക്ഷക്കണക്കിനു ഡോളർ ചെലവിട്ട് ആധുനിക കലാമ്യൂസിയം സ്ഥാപിക്കാൻ നഗരഭരണാധികാരികൾ തീരുമാനിച്ചത്. പൊതുഖജനാവിൽ നിന്നു വൻതുക മുടക്കുന്നതിനെതിരെ ശക്തമായ വിമർശനമുയർന്നുവെങ്കിലും ഭരണാധികാരികൾ പദ്ധതിയുമായി മുന്നോട്ടുനീങ്ങി. 1997ൽ നിർമ്മാണം പൂർത്തിയാക്കി മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വെറുമൊരു സാധാരണ നഗരമായിരുന്ന ബിൽബാവോ പിന്നീട് വൻ വികസനവും പുരോഗതിയും നേടിയെടുത്തു. എട്ടുലക്ഷത്തോളം സന്ദർശകരാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പ്രതിവർഷം ഈ മ്യൂസിയം കാണാനെത്തുന്നത്. ബിൽബാവോയിൽ സംഭവിച്ച വിസ്മയം 'ബിൽബാവോ ഇഫക്ട് എന്നറിയപ്പെടുന്നു.[5]
മന്ദിരം
തിരുത്തുകസോളമൻ ആർ. ഗൂഗ്ഗൻഹൈം പുതിയ സംഗ്രഹാലയത്തിന്റെ ശില്പിയായ് ഫ്രാങ്ക് ഗെഹ്രിയെയാണ് തിരഞ്ഞെടുത്തത്. സംഘടനയുടെ നിർദ്ദേശകനായിരുന്ന തോമസ് ക്രെസ് അദ്ദേഹത്തോട് നൂതനവും സാഹസികവുമായ ഒരു മന്ദിരം രൂപകല്പനചെയ്യാനാണ് ആവശ്യപ്പെട്ടത്.[6] സൂര്യപ്രകാശത്തെ ഉൾക്കൊള്ളാൻ മന്ദിരത്തിന്റെ വളവുകൾ ക്രമമില്ലാത്തത്ആകണം എന്നുദ്ദേശിച്ചാണ് ഗെഹ്രി ഇത് രൂപകല്പന ചെയ്തത്. മന്ദിരത്തിന്റെ മദ്ധ്യഭാഗത്തുള്ള ഒരു നടുമുറ്റമാണ് മറ്റൊരു പ്രത്യേഗത. ഒരു പുഷ്പത്തിന്റെ ആകൃതിയിലുള്ളതിനാൽ ദ് ഫ്ല്വ്ർ(The Flower) എന്നാണ് ഗെഹ്രി ഇതിനെ വിശേഷിപ്പിച്ചത്.
ഈ സംഗ്രഹാലയം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം തന്നെ ഇത് അപനിർമ്മാണ വാസ്തുവിദ്യയുടെ(deconstructivism) ശ്രദ്ധേയമായ ഉദാഹരണമായ് ഉദ്ഘോഷിക്കപ്പെട്ടു. 20ആം നൂറ്റാണ്ടിലെ അമൂല്യ കലാസൃഷ്‌ടിയായ് ഈ കെട്ടിടത്തെ അനവധി ആളുകൾ കണാക്കാക്കി. പ്രശസ്ത വാസ്തുശില്പി ഫിലിപ് ജോൺസ്ൺ ഇതിനെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കെട്ടിടം എന്നാണ് വിശേഷിപ്പിച്ചത്.
ഗ്ലാസ്, സ്റ്റീൽ മുതലായ വസ്തുക്കളാണ് കെട്ടിടത്തിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾ.
ചിത്രശാല
തിരുത്തുക-
'ടുലിപ് പുഷ്പങ്ങൾ', ജെഫ് കൂൺ എന്ന കലാകാരന്റെ സൃഷ്ടി
-
സംഗ്രഹാലയ്ത്തിന്റ്റെ മുന്നിലുള്ള മറ്റോരു ശില്പം. പൂചെടികൾകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
-
കെട്ടിടത്തിന്റെ ഉൾഭാഗം
-
സംഗ്രഹാലയം പുറമേനിന്ന്
-
മറ്റൊരു ദൃശ്യം
-
ഗൂഗ്ഗൻഹൈം, നേവിയോൺ നദിയുടെ പശ്ചാത്തലത്തിൽ
-
ഒരു ആകാശദൃശ്യം
-
കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന് ഒരു ഭീമൻ ചിലന്തിയുടെ ശില്പം
-
ഒരു രാത്രികാല ദൃശ്യം
അവലംബം
തിരുത്തുക- ↑ "La exposición más vista en España el año pasado fue la de Yoko Ono en el Guggengheim". Archived from the original on 2015-01-06. Retrieved 2015-01-05.
- ↑ "Ferrovial history". Archived from the original on 2010-08-06. Retrieved 2012-10-21.
- ↑ Tyrnauer, Matt (30 June 2010). "Architecture in the Age of Gehry". Vanity Fair. Retrieved 22 July 2010.
- ↑ http://sobreturismo.es/2008/01/01/los-12-tesoros-de-espana-resultados-definitivos-y-ganadores/
- ↑ http://gulf.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=12991398&tabId=11&programId=1073753770&BV_ID=@@@
- ↑ Gehry, Frank. Frank Gehry Talks Architecture and Process (New York: Rizolli, 1999), p. 20
പുറം കണ്ണികൾ
തിരുത്തുക- Google Maps satellite view of Guggenheim Museum Bilbao
- Gehry on how to build on time and budget Archived 2007-06-12 at the Wayback Machine.
- Scholars on Bilbao - academic works that analyse Bilbao's urban regeneration
- Guggenheim Museum Bilbao - Project for Public Spaces Hall of Shame
- Pictures of the Guggenheim Museum Bilbao Archived 2011-10-02 at the Wayback Machine.
- Guggenheim Museum in an artistic short movie
- Bilbao. Basque Pathways to Globalization Archived 2013-01-22 at Archive.is, an analysis of the relationships between the city of Bilbao and globalization.