ഒന്നിനെ തുടർ‌ന്ന് 100 പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് ഗൂഗോൾ എന്നറിയപ്പെടുന്നത്.[1] 1920-ൽ അമേരിയ്ക്കൻ ഗണിതശാസ്ത്രജ്ഞനായ എഡ്വേർ‌ഡ് കാസ്‌നർ ആണ് ഗൂഗോൾ എന്ന് ആ സംഖ്യയെ നാമകരണം ചെയ്തത്. അദ്ദേഹത്തിന്റെ 9 വയസ്സ് പ്രായമുള്ള അനന്തരവനാണ് ഈ പേർ നിർ‌ദ്ദേശിച്ചതെന്ന് പറയപ്പെടുന്നു

ദ്വയാങ്കവ്യവസ്ഥയിൽ ഈ സംഖ്യ സൂചിപ്പിയ്ക്കാൻ 333 ബിറ്റ്സ് ഉപയോഗിയ്ക്കുന്നു.ഈ സംഖ്യയുടെ അളവ് 70! ന്റെ പരിമാണത്തിന് ഏകദേശം തുല്യമാണ്.മൗലികകണങ്ങളുടെ എണ്ണം,സാദ്ധ്യമായ ചെസ്സ് കളികളുടെ എണ്ണം തുടങ്ങി സാധാരണ നിലയിൽ എണ്ണിത്തിട്ടപ്പെടുത്താൻ അസാദ്ധ്യമായ വളരെ വലിയ സംഖ്യകളെ സൂചിപ്പിയ്ക്കാൻ ഈ സംഖ്യ ഉപയോഗിയ്ക്കപ്പെടുന്നു.

ഗൂഗോൾ എന്ന സംഖ്യയിൽ‌നിന്നും വികസിച്ചതാണ് ഗൂഗോപ്ലക്സ്.ഒന്നിനെ തുടർ‌ന്ന് ഒരു ഗൂഗോൾ പൂജ്യങ്ങൾ വരുന്ന സംഖ്യയാണിത്.

ഗണിതശാസ്ത്രത്തിൽ ഈ സംഖ്യയ്ക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിലും എഡ്വേർ‌ഡ് കാസ്‌നർ അനന്തത്തിന് വലിയ സംഖ്യകളിൽ നിന്നുമുള്ള വ്യത്യാസം വിവരിയ്ക്കാൻ ഉപയോഗിച്ചിരുന്നത് ഈ സംഖ്യയായിരുന്നു.

സൂചിപ്പിയ്ക്കുന്ന രീതികൾ

തിരുത്തുക

 

 

 

പ്രത്യേകതകൾ

തിരുത്തുക
  • പ്രപഞ്ചത്തിൽ കാണപ്പെടുന്ന മൗലികകണങ്ങളുടെ ആകെ എണ്ണത്തേക്കാളും( ) വലുതാണ്‌ ഈ സംഖ്യ.

പ്രാധാന്യം

തിരുത്തുക
  • ഇന്ന് വലിയ സംഖ്യയായി കരുതപ്പെടുന്ന അവഗാഡ്രോ സംഖ്യ,ഗൂഗോളിന്റെ നാലാം‌മൂലത്തേക്കാൾ ചെറുതാണ്
  • തമോദ്വാരങ്ങൾക്ക് സംഭവിയ്ക്കുന്ന ശോഷണം സ്ഥിരീകരിച്ചിട്ടുണ്ട്.ഏകദേശം 2*1030കി.ഗ്രാം വരുന്നതാണ് സൗരപിണ്ഡം.ഈ ഭാരത്തിന്റെ 105ന്റേയും 1010 ഇടയിൽ ഭാരം വരുന്ന തമോദ്വാരങ്ങളാണ് സൂപർ മാസ്സീവ് തമോദ്വാരങ്ങൾ.ഇവയ്ക്ക് ശോഷണം സംഭവിയ്ക്കാനെടുക്കുന്ന സമയം ഏകദേശം ഒരു ഗൂഗോൾ വർഷം ആണത്രേ!
  • സാദ്ധ്യമായ ചെസ്സ് കളികളുടെ ഏറ്റവുംചെറിയ എണ്ണം ഷാനോൺ സംഖ്യ(10120) എന്ന സംഖ്യ കൊണ്ട് സൂചിപ്പിയ്ക്കുന്നു.ഈ സംഖ്യ ഒരു ഗൂഗോളിനേക്കാൾ വലുതാണ്.
  • മഹാവിസ്ഫോടനത്തിനു ശേഷം കഴിഞ്ഞുപോയ പ്ലാങ്ക് സമയത്തേക്കാൾ വലുതാണ് ഒരു ഗൂഗോൾ.പ്രോടോൺ എന്ന കണത്തിന്റെ വ്യാസത്തിന്റെ ഏകദേശം 10-20 മടങ്ങ് വരുന്ന പ്ലാങ്ക് ലെങ്ത് എന്നറിയപ്പെടുന്ന ദൂരം പ്രകാശവേഗതയിൽ സഞ്ചരിയ്ക്കാനായി ഫോടോൺ കണം എടുക്കുന്ന സമയമാണ് പ്ലാങ്ക് ടൈം.

ഗൂഗിൾ എന്ന ഇന്റർ‌നെറ്റ് തിരച്ചിൽ സം‌വിധാനത്തിന്റെ സ്ഥാപകരായ ലാറി പേജും സെർ‌ഗെ ബ്രിനും തങ്ങളുടെ സം‌വിധാനത്തെ അപ്രകാരം വിളിയ്ക്കാൻ പ്രചോദനമായത് ഗൂഗോൾ എന്ന നാമമത്രേ!സ്ഥാപകരിലൊരാളായ ലാറി പേജ് 1997ൽ സ്റ്റാന്റ്ഫോർ‌ഡ് യുണിവേർ‌സിറ്റിയിലെ സഹപാഠികളുമയി ചർച്ച ചെയ്തതിന്റെ ഫലമായി സിയൻ ആന്റേർ‌സൺ എന്ന വിദ്യാർത്ഥി സാദ്ധ്യമായ എല്ലാ ഡൊമൈൻ നാമങ്ങളും തിരഞ്ഞുകോണ്ടിരിയ്ക്കുന്നതിനിടെ ഗൂഗോൾ എന്ന വാക്കിനെ ഗൂഗിൾ ആയി തെറ്റി വ്യാഖ്യാനിയ്ക്കപ്പെട്ടു.ശേഷം ഗൂഗിൾ എന്ന ഈ പേരുതന്നെ ഇന്റർ‌നെറ്റിൽ നിന്നും ബൃഹത്തായ വിവരശേഖരം പ്രവർ‌ത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നിശ്ചയിയ്ക്കപ്പെട്ടു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-02-16. Retrieved 2008-05-14.
"https://ml.wikipedia.org/w/index.php?title=ഗൂഗോൾ&oldid=3630638" എന്ന താളിൽനിന്ന് ശേഖരിച്ചത്