ആനെ ഗുർലി ലിൻഡർ (മുമ്പ് പീറ്റേഴ്‌സൺ; 1865-1947) ഒരു സ്വീഡിഷ് സാഹിത്യകാരിയും ഫെമിനിസ്റ്റുമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്റ്റോക്ക്‌ഹോമിലെ സാമൂഹിക ജീവിതത്തിൽ സജീവമായിരുന്ന അവർ സംസ്‌കാരത്തിൽ കൂടുതൽ നേരിട്ട് ഇടപെടാൻ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു. ഗ്രന്ഥശാലകളുടെയും വായനയുടെയും ശക്തമായ പിന്തുണക്കാരിയായ അവർ പിന്നീട് ബാലസാഹിത്യത്തിന്റെ പ്രോത്സാഹനത്തിനും വികാസത്തിനും തുടക്കമിടുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.[1][2]

ഗുർലി ലിൻഡർ

ജീവചരിത്രം

തിരുത്തുക

ഒറെബ്രോ മുനിസിപ്പാലിറ്റിയിലെ ടൈസ്ലിംഗിൽ 1865 ഒക്ടോബർ 1 ന് ജനിച്ച ആനെ ഗുർലി പീറ്റേഴ്സൺ ഭൂവുടമയായിരുന്ന കാൾ ഗുസ്താഫ് പീറ്റേഴ്സണിന്റെയും അദ്ദേഹത്തിൻറ പത്നി മേരി ക്രിസ്റ്റീൻ കാവ്ലിയുടെയും മകളായിരുന്നു. 1879-ൽ അവൾ കുടുംബത്തോടൊപ്പം സ്റ്റോക്ക്ഹോമിലേക്ക് താമസം മാറി. അവൾക്ക് 10 വയസ്സുള്ളപ്പോൾ പിതാവിന്റെ മരണത്തെത്തുടർന്ന്, അവൾ ഹാമർസ്റ്റഡ് സ്കൂളിൽ ഒരു മുഴുവൻ സമയ ബോർഡിംഗ് സ്കൂൾ വിദ്യാർത്ഥിനി ആയിത്തീർന്നു. തുടർന്ന് അവർ ഹോഗ്രെ ലാറാറിന്നെസെമിനേരിയറ്റ് ടീച്ചർ ട്രെയിനിംഗ് കോളേജിൽ ചേരുകയും അവിടെനിന്ന് 1885-ൽ ടീച്ചിംഗ് ഡിപ്ലോമ നേടുകയും ചെയ്തു. അക്കാലത്ത് സ്ത്രീകൾക്ക് പഠിക്കാൻ അധികം അവസരങ്ങൾ ഇല്ലാതിരുന്നതിനാൽ പരിശീലന കോളേജ് വനിതാ ബുദ്ധിജീവികളുടെ ഒരു കേന്ദ്രമായി മാറി. സ്വീഡിഷ് വനിതാ പ്രസ്ഥാനത്തിൽ പീറ്റേഴ്സൺ ആദ്യമായി ഇടപെടുന്നത് അവിടെ വച്ചായിരിക്കാം. കോളേജിലെ സഹയാത്രികരിലൊരാളായിരുന്ന നൊബേൽ സമ്മാന ജേതാവായിരുന്ന സെൽമ ലാഗർലോഫുമായി അവർ ആജീവനാന്ത സൌഹാർദ്ദം നിലനിറുത്തി.[3]

രണ്ട് വർഷം സ്കൂൾ അധ്യാപികയായി ജോലി ചെയ്ത ശേഷം, 1887 ജൂണിൽ ഗുർലി പീറ്റേഴ്സൺ ടീച്ചർ ട്രെയിനിംഗ് കോളേജിൽ അവളുടെ സ്വീഡിഷ് അദ്ധ്യാപകനായിരുന്ന നോർവീജിയൻ ഭാഷാശാസ്ത്രജ്ഞൻ നിൽസ് ലിൻഡറിനെ (1835-1904) വിവാഹം കഴിച്ചു.

  1. Kåreland, Lena. "A Gurli Linder" (in Swedish). Riksarkivet: Svenskt biografiskt lexikon. Retrieved 19 October 2017.{{cite web}}: CS1 maint: unrecognized language (link)
  2. "Gurli Linder" (PDF) (in Swedish). Idun, No. 6 (477). 12 February 1897. Archived from the original (PDF) on 2016-03-05. Retrieved 19 October 2017.{{cite web}}: CS1 maint: unrecognized language (link)
  3. Kåreland, Lena. "A Gurli Linder" (in Swedish). Riksarkivet: Svenskt biografiskt lexikon. Retrieved 19 October 2017.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഗുർലി_ലിൻഡർ&oldid=4136003" എന്ന താളിൽനിന്ന് ശേഖരിച്ചത്