ഗുർമീത് സിംഗ്
(ഗുർമ്മീദ് സിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഒരു കായിക താരമാണ് ഗുർമീത് സിംഗ്. ഉത്തരാഖണ്ഡ് സ്വദേശിയാണ്. 20 കിലോമീറ്റർ നടത്തമത്സരത്തിൽ നിലവിലുള്ള റക്കോർഡ് ഗുർമീതിന്റെ പേരിലാണ്. 2011 മെയ് മാസത്തിൽ പാട്യാലയിൽ വച്ച് നടന്ന ഗ്രാന്റ് പ്രിക്സ് മത്സരത്തിലാണ് ഗുർമീത് ഈ നേട്ടം കരസ്ഥമാക്കിയത്. ലക്ഷ്മി മിത്തലിന്റെ കീഴിലുള്ള മിട്ടൽ ചാമ്പ്യൻസ് ട്രസ്റ്റാണ് ഗുർമീതിന്റെ സ്പോൺസർ്. [1]
വ്യക്തി വിവരങ്ങൾ | |
---|---|
പൗരത്വം | Indian |
താമസസ്ഥലം | Jharkhand, India |
Sport | |
കായികമേഖല | Track and field |
ഇനം(ങ്ങൾ) | 20 kilometres race walk |
നേട്ടങ്ങൾ
തിരുത്തുക- 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിൽ 20 കിലോമീറ്റർ നടത്തയോട്ടം (Race Walk) മത്സരത്തിന് ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ മൂന്ന് പേരിൽ ഒരാളാണ് ഗുർമീത്. ഒരു മണിക്കൂർ 22മിനിറ്റ് 30 സെക്കന്റ് എന്ന മികച്ച സമയത്തിലാണ് ഇദ്ദേഹം യോഗ്യത നേടിയത്. ഐർലണ്ടിൽ നടന്ന 18ാമത ഡബ്്‌ലിൻ ഗ്രാൻഡ് പിക്‌സിലാണ് യോഗ്യത നേടിയത്.[2][3][4]
- 2012 മാർച്ചിൽ ജപ്പാനിലെ നോമിയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു.
- 2016 മാർച്ചിൽ നടന്ന ഏഷ്യൻ 20കി.മി റേസ് വാക്ക് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി.[5]
കുടുംബ ജീവിതം
തിരുത്തുക1985 ജൂലൈ ഒന്നിന് ഉത്തരാഖണ്ഡിൽ ജനനം. ദീപ്മാല ദേവി എന്ന കായിക താരത്തെയാണ് വിവാഹം ചെയ്തത്. ഇവരും 20 കി.മി നടത്ത മത്സരത്തിൽ പങ്കെടുക്കുന്ന കായികതാരമാണ്..[5]
അവലംബം
തിരുത്തുക- ↑ "Victories go to China and Finland in Dublin". iaaf.org. IAAF. 27 June 2011. Retrieved 26 June 2012.
- ↑ "Berth for Baljinder, silver for Gurmeet". The Hindu. thehindu.com. 13 March 2012. Retrieved 26 June 2012.
- ↑ "Victories go to China and Finland in Dublin". iaaf.org. IAAF. 27 June 2011. Retrieved 26 June 2012.
- ↑ "Gurmeet Singh Bio, Stats, and Results". Olympics at Sports-Reference.com. Archived from the original on 2015-09-12. Retrieved 2015-11-24.
- ↑ 5.0 5.1 "The loneliness of the long-distance walkers". The Hindu. July 7, 2012. Archived from the original on 2013-02-04. Retrieved 2016-08-21.