ഒരു ഇന്ത്യൻ സ്പോർട്ട്സ് ഷൂട്ടിങ്ങ് താരമാണ് ഗുർപ്രീത് സിങ്.2010-ൽ ഇന്ത്യയിൽ വച്ചുനടന്ന കോമൺവെൽത്ത് ഗെയിംസിൽ ഗുർപ്രീത് സിങ് സ്വർണ്ണം കരസ്ഥമാക്കി.2010 ഒക്ടോബർ 7-ന്[1] വിജയ് കുമാറിനോടൊപ്പം 25 മീറ്റർ എയർ റൈഫിൾസ് ഗ്രൂപ്പ് വിഭാഗത്തിൽ ഗുർപ്രീത് സിങ് സ്വർണ്ണം കരസ്ഥമാക്കി.2010 ഒക്ടോബർ 7-നുതന്നെ ഓംകാർ സിങിനോടൊപ്പംമെൻസ് പത്ത് മീറ്റർ എയർപിസ്റ്റൾസ് ലിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.[2].അദ്ദേഹം 2010 കോമൺവെൽത്ത് ഗയിംസിൽ ഇരുപത്തഞ്ചു മീറ്റർ റാപിഡ് ഫയർ വിഭാഗത്തിൽ ഒരു വ്യക്തിഗത വെങ്കല മെഡൽ കരസ്ഥമാക്കി.ആർമി മാർക്ക്‌സ്മാൻഷിപ് യൂണിറ്റിൽ (എ.എം.യു) സുബേദറാണ് 28-കാരനായ ഗുർപ്രീത് സിങ്.

Gurpreet Singh
2016-ലെ അർജുന അവാർഡ് ശ്രീ പ്രണബ് മുഖർജി ശ്രീ ഗുർപ്രീത് സിങ്ങിന് സമ്മാനിച്ചു
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1987-12-19) 19 ഡിസംബർ 1987  (36 വയസ്സ്)
Amritsar, India
ഉയരം1.75 മീ (5 അടി 9 ഇഞ്ച്)
ഭാരം69 കി.ഗ്രാം (152 lb)
Sport
രാജ്യംIndia
കായികയിനംShooting
Event(s)Air pistol
ക്ലബ്Army Marksman Ship Unit

ഒളിംപിക്സ് യോഗ്യത

തിരുത്തുക

ജർമനിയിലെ മ്യൂണിക്കിൽ നടന്ന ലോകകപ്പ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ 154.6 പോയിന്റോടെ ഗുർപ്രീത് സിങ് റിയോ ഡി ജനൈറോയിൽ 2016-ൽ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടി.നാലാം സ്ഥാനമാണ് ലോകകപ്പിൽ ഗുർപ്രീത് സിങിന് ലഭിച്ചത്.എ.എം.യുവിൽ നിന്ന് ഒളിമ്പിക് യോഗ്യത നേടുന്ന രണ്ടാമത്തെയും മൊത്തത്തിൽ അഞ്ചാമത്തെയും ഇന്ത്യൻ താരമാണ് ഗുർപ്രീത് സിങ്.

"https://ml.wikipedia.org/w/index.php?title=ഗുർപ്രീത്_സിംഗ്&oldid=3419213" എന്ന താളിൽനിന്ന് ശേഖരിച്ചത്