ഗുർദേവ് ഖുഷ് (ജനനം ആഗസ്ത് 22, 1935) ഒരു ഒരു അഗ്രോണമിസ്റ്റും ജനറ്റിസിസ്റ്റും ആയിരുന്നു. ക്രമാതീതമായ ജനസംഖ്യാവർദ്ധനവിന്റെ സമയത്ത് നെല്ലിന്റെ ആഗോളവിതരണം വർദ്ധിപ്പിക്കാനും മെച്ചപ്പെടുത്താനും നടത്തിയ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് അദ്ദേഹം Henry Beachell നോടൊപ്പം1996 ലെ വേൾഡ് ഫുഡ് പ്രൈസ് സ്വീകരിച്ചു. [1]

1955ൽ പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവെഴ്സിറ്റിയിൽ നിന്ന് ബി.എസ്ഇ ബിരുദവും 1960 ൽ ഡേവിസിലെ കാനഡ സർവ്വകലാശാലയിൽ നിന്ന് പി. എച്ച്. ഡി യും കരസ്ഥമാക്കി. കാനഡ സർവ്വകലാശാലയിൽ ഏഴുവർഷക്കാലം തക്കാളിയുടെ ജീനോമിനെക്കുറിച്ച് പഠിച്ച അദ്ദേഹം ഫാക്കൽറ്റി അംഗമായി പ്രവർത്തിച്ച ശേഷം ഫിലിപ്പീൻസിലെ അന്തർദേശീയ നെല്ല് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (IRRI) പ്ലാന്റ് ബ്രീഡറായി ചേർന്നു. വളർച്ചയെ പോഷിപ്പിച്ച് ലോകത്തെ വികസിപ്പിക്കാനും കാർഷികസമ്പത്ത്‌വ്യവസ്ഥയെ പിന്താങ്ങാനും തുടർവികസനം നടത്തിക്കൊണ്ടിരിക്കുന്ന നെല്ലിനങ്ങളുടെ 1972 ൽ അദ്ദേഹം പ്ലാന്റ് ബ്രീഡിംഗ് ഡിപ്പർട്ട്മെന്റിൽ മേധാവിയായി നിയമിതനായ അദ്ദേഹം 20 വർഷത്തോളം ജനിതകഗവേഷണവും ബ്രീഡിംഗും നടത്തുകയും നേതൃത്വം വഹിക്കുകയും ചെയ്തു. [2] ആ സമയം സെമി-ഡ്വാർഫ് ഐആർ36 [3] പോലെയുള്ള 300 ഓളം നൂതനമായ നെൽവർഗ്ഗങ്ങളുടെ വികസനത്തിന് അദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. 1966ൽ 257 മില്ല്യൺ ടൺ ഉണ്ടായിരുന്ന ലോകത്തെ നെല്ലിന്റെ ഉൽപ്പാദനം 2006 ൽ 626 മില്ല്യൺ ടൺ ആയി ഉയർന്നു. [2]

പ്രിൻസിപ്പൽ പ്ലാന്റ് ബ്രീഡർ, പ്ലാന്റ് ബ്രീഡിംഗ് ജനറ്റിക്സ്, ബയോകെമിസ്ടി എന്നീ വിഭാഗങ്ങളൂടെ തലവൻ എന്നീ നിലകളിൽ ഫെബ്രുവരി 2002 ന് ഐആർആർഐ യിൻ നിന്ന് വിരമിച്ചു.

ബഹുമതികളും അവാർഡുകളും തിരുത്തുക

ബോർലോഗ് പുരസ്ക്കാരം (1977), ജപ്പാൻ പ്രൈസ് (1987), വേൾഡ് ഫുഡ് പ്രൈസ് (1996), പദ്‌മശ്രീ (2000)[4] കൃഷിയിൽ വൂൾഫ് പ്രൈസ് (2000) [5] എന്നിവ ഉൾപ്പെടെ ഖുഷ് ധാരാളം അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.1995 ൽ അദ്ദേഹം റോയൽ സൊസൈറ്റി യുടെ ഫെലോ ആയും 1991 ൽ നാഷനൽ അക്കാഡമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസസിന്റ് ഫോറിൻ ഫെലോ ആയും തെരഞ്ഞെടുക്കപ്പെട്ടു. [6]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-21.
  2. 2.0 2.1 "Dr. Gurdev Singh Khush". Foundation for Biotechnology Awareness and Education. ശേഖരിച്ചത് 2012-09-13.
  3. "The World Food Prize: 2006 Laureates". മൂലതാളിൽ നിന്നും 2009-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-21.
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 21, 2015.
  5. "2009 Award of Distinction Recipients". UCDavis. മൂലതാളിൽ നിന്നും 2017-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-13.
  6. "Foreign Fellow". National Academy of Agricultural Sciences. 2016. ശേഖരിച്ചത് May 6, 2016.
"https://ml.wikipedia.org/w/index.php?title=ഗുർദേവ്_ഖുഷ്&oldid=3935876" എന്ന താളിൽനിന്ന് ശേഖരിച്ചത്