ഗുസ്തവ് ഹെർമൻ ക്രംബീജൽ

ഒരു ജർമ്മൻ സസ്യശാസ്ത്രജ്ഞൻ ആണ് ഗുസ്തവ് ഹെർമൻ ക്രംബീജൽ (1865 – 1956). ജർമ്മനിയിലെ ലോമെൻ മുനിസിപ്പാലിറ്റിയിൽ ജനിച്ച ഗുസ്തവ് ഹെർമൻ ക്രംബീജൽ 1893ൽ ഇന്ത്യയിലെത്തി. മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വോഡയാരുടെ ക്ഷണം സ്വീകരിച്ച് 1908 ൽ ബെംഗളൂരു ബെംഗളൂരുവിൽ എത്തിയ ശേഷം ഉദ്യാന നഗരത്തിലെ വീഥികളുടേയും, ലാൽബാഗ് പൂന്തോട്ടത്തിന്റേയും രൂപകൽപ്പനയിലും നിർമ്മാണപ്രവർത്തനങ്ങളിലും സജീവമായി പങ്ക് വഹിച്ചു. [1]

ഗുസ്തവ് ഹെർമ്മൻ ക്രംബീജലിന്റെ അർദ്ധകായ പ്രതിമ

1932 നു ശേഷം ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ക്രംബീജലിന്റെ 1956ൽ മരണം സംഭവിക്കുന്നതു വരെയും നഗരാസൂത്രണം, ഉദ്യാനവിജ്ഞാനം എന്നീ മേഖലകളിൽ ഉപദേശകനായി തുടർന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ബെംഗളൂരുവിലെ ഹോസൂർ റോഡിലുള്ള മെഥഡിസ്റ്റ് ചർച്ചിന്റെ സെമിത്തേരിയിൽ അടക്കം ചെയ്യുകയും, ആറ് പതിറ്റാണ്ടുകൾക്ക് ശേഷം 2016ൽ കർണാടക സർക്കാർ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് കല്ലറയുടെ സ്ഥാനത്ത് സ്മാരകം പണിയുകയും ചെയ്തു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗുസ്തവ്_ഹെർമൻ_ക്രംബീജൽ&oldid=3009222" എന്ന താളിൽനിന്ന് ശേഖരിച്ചത്