പ്രശസ്ത സംഗീത സംവിധായകനാണ് ഗുലാം ഹൈദർ (ഉറുദു: ‎, സിന്ധി: ماسٽر غلام حيدر‎).സ്വാതന്ത്ര്യനാനന്തര ഇന്ത്യയിലും പാകിസ്താനിലും ഒരേപോലെ അദ്ദേഹം പ്രവർത്തിച്ചിരുന്നു[1] . ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്ത രാഗങ്ങളും പഞ്ചാബി നാടോടിസംഗീതത്തിലെ താളവും ഇഴുകിച്ചേർത്ത് സിനിമാസംഗീതത്തിന്റെ മുഖച്ഛായതന്നെ മാറ്റി, ഇദ്ദേഹം[2]. നാൽപത്- അൻപതുകളിൽ ചലച്ചിത്രസംഗീതത്തിലെ അനിവാര്യഘടകമായിരുന്നു ഗുലാംഹൈദർ. ഉയർന്ന നിരക്കിൽ പ്രതിഫലം നല്കാൻ നിർമാതാക്കളെ നിർബന്ധിതരാക്കിയ ഇദ്ദേഹമാണ് സംഗീതസംവിധായകരുടെ അന്തസ്സുയർത്തിയത്. പിന്നണിഗായിക എന്ന നിലയിൽ ലത മങ്കേഷ്കർ ശ്രദ്ധേയയാവുന്നത് ഗുലാം ഹൈദറിന്റെ ഗാനത്തിലൂടെയാണ്[1][2]. ഷംഷദ് ബീഗത്തെ സിനിമാപിന്നണിഗായികയായി അവതരിപ്പിച്ചതും ഗുലാം ഹൈദരാണ്[3]. 2013ൽ തന്റ 84ാം പിറന്നാൾ വേളയിൽ നല്കിയ ഒരഭിമുഖത്തിൽ ലത മങ്കേഷ്കർ ഗുലാം ഹൈദർ തനിക്കുനല്കിയ പിൻതുണയെപ്പറ്റിപ്പറയുന്നുണ്ട്. "ഗുലാം ഹൈദരാണ് യഥാർത്ഥത്തിൽ തന്റെ ഗോഡ്ഫാദർ. എന്നിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടാണ്, എന്നെ പുറംതള്ളിയ ഹിന്ദി സിനിമാ വ്യവസായത്തിൽ എന്നെ പ്രതിഷ്ഠിക്കാൻ വേണ്ടി അദ്ദേഹം പോരാടിയത്" . ആദ്യകാലത്ത് തന്നെ സിനിമയിൽ നിന്നും പുറംതള്ളിയതിനെക്കുറിച്ചോർത്തുകൊണ്ട് ലത മങ്കേഷ്കർ ഒരിക്കൽ പറഞ്ഞു, "എന്റെ പ്രതിഭയിൽ പൂർണ്ണമായും വിശ്വാസമർപ്പിച്ച ആദ്യ സംഗീതസംവിധായകൻ ഗുലാം ഹൈദരാണ്. സിനിമാ നിർമ്മാണരംഗത്തെ പ്രമുഖ വ്യക്തിയായ എസ്. മുഖർജിയടക്കമുള്ള പല നിർമ്മാതാക്കളെയും അദ്ദേഹം എന്നെ പരിചയപ്പെടുത്തിയെങ്കിലും അവരെല്ലാം എന്നെ പാടെ അവഗണിക്കുകയായിരുന്നു. ഇത് അദ്ദേഹം അത്യന്തം രോഷാകുലനാക്കി. ഇക്കാരണത്താൽ തന്നെ, എസ്. മുഖർജിയെക്കാൾ വലിയ സിനിമാ കമ്പനിയായ ബോംബെ ടാക്കീസിന് എന്നെ ബോധ്യപ്പെടുത്തുകയും അവരുടെ മജ്‌ബൂർ (1948 )എന്ന സിനിമയിലൂടെ എന്നെ അവതരിപ്പിക്കുകയും ചെയ്തു അദ്ദേഹം[4].

ഗുലാം ഹൈദർ
ജന്മനാമംഗുലാം ഹൈദർ
പുറമേ അറിയപ്പെടുന്നമാസ്റ്റർ ഗുലാം ഹൈദർ
ജനനം1908
ഹൈദരബാദ്, സിന്ധ് പ്രവിശ്യ
മരണംNovember 9, 1953 (വയസ്സ് 44–45)
ലാഹോർ, പാകിസ്താൻ
വിഭാഗങ്ങൾFilm music composer
തൊഴിൽ(കൾ)Composer
ഉപകരണ(ങ്ങൾ)Grand Piano
വർഷങ്ങളായി സജീവം1932–1953

ആദ്യകാലജീവിതം

തിരുത്തുക

1908-ൽ സിന്ധ് പ്രവിശ്യയിലെ പഞ്ചാബിലെ നാരോവാളിലാണ് അദ്ദേഹം ജനിച്ചത്.[1][2]. ഇന്റർമീഡിയറ്റ് പാസായതിനുശേഷം ഒരു ഡന്റൽകോളജിൽ ചേർന്ന് പഠിച്ചു. ഒരു ദന്തവൈദ്യനായതിനുശേഷം സംഗീതത്തിൽ കമ്പം തോന്നി ബാബുഗണേശ് ലാൽ എന്ന വ്യക്തിയിൽ നിന്നും സംഗീതം അഭ്യസിച്ചു. [1][2][5] സംഗീതഭ്രമം കലശലായതോടെ അദ്ദേഹം ഡെന്റിസ്റ്റ് എന്ന ജോലി ഉപേക്ഷിച്ചു. ഇതിന് കുടുംബത്തിൽ നിന്നും ധാരാളം എതിർപ്പുകൾ ഇദ്ദേഹത്തിനു നേരിടേണ്ടി വന്നു. അങ്ങനെ കൽക്കത്തയിലെ ആൽഫ്രഡ് തിയട്രിക്കൽ കമ്പനിയിലും പിന്നീട് അലക്സാണ്ടർ തിയട്രിക്കൽ കമ്പനിയിലും പിയാനോവാദകനായി ചേർന്നു. പിന്നീട് ജെനോഫോൺ റെക്കോഡിംഗ് കമ്പനിയിൽ സംഗീതസംവിധായകനായി. പ്രശസ്ത ഗായികയായിരുന്ന ഉംറാവൊ സിയാ ബീഗത്തിനുവേണ്ടി ഗസലുകൾ ചിട്ടപ്പെടുത്തി. 1935-ൽ ഇംതിയാസ് അലി സംവിധാനം ചെയ്ത സ്വർഗ്ഗ കീ സീഢീ എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത് ഗുലാം ഹൈദർ ആയിരുന്നു. അതിലെ നായികയാവട്ടെ ഉംറാവൊ സിയാ ബീഗവും. ഒടുവിൽ അവർ പരസ്പരം പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തു. വിവാഹാനന്തരം ബീഗം സംഗീതരംഗത്തോട് പൂർണ്ണമായും വിടപറഞ്ഞു[3].

സംഗീതസംവിധാനം

തിരുത്തുക

ഹൈദർ സിനിമാരംഗത്തേക്ക് പ്രവേശിച്ചത് റോഷൻ ലാൽ ഷോറേ, രൂപ് കുമാർ ഷോറേ എന്നീ പിതൃ-പുത്ര ദ്വയത്തോടൊപ്പമായിരുന്നു. പിന്നീട് എ. ആർ കർദാർ നിർമ്മിച്ച സ്വർഗ്ഗ കീ സീഢീ എന്ന സിനിമയിൽ സംഗീതസംവിധാനം നിർവ്വഹിക്കാനുള്ള അവസരം ലഭിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യ സംരംഭം ഡി.എം പഞ്ചോലി(പഞ്ചോലി ആർട് പിക്ചേഴ്സ്)യുടെ പഞ്ചാബി സിനിമയായ ഗുലേബക്കാവാലി(1939)യായിരുന്നു. ബർക്കാത്ത് മെഹ്റയായിരുന്നു ഇതിന്റെ സംവിധായകൻ. നൂർജഹാൻ ഇതിൽ അഭിനയിച്ചിരുന്നു.[1][2] 1939ൽ തന്നെയാണ് നൂർജഹാൻ പാടി അഭിനയിച്ച ശശിപന്നു എന്ന ചിത്രത്തിന് സംഗീതം പകർന്നത്.[3] ഇതിനെ തുടർന്ന് പഞ്ചോലിയുടെ തന്നെ യംലജഠ് എന്ന പഞ്ചാബി ചിത്രത്തിനു സംഗീതം നല്കി. 1941 ൽ പുറത്തിറങ്ങിയ ഖജാഞ്ചിയാണ് ഹൈദറിന്റെ ആദ്യത്തെ സൂപ്പർഹിറ്റ്. ഇത് സിനിമാസംഗീത മേഖലയിൽ ഒരു വിപ്ലവത്തിനുതന്നെ കാരണമായി[1][2]. ഷംഷദ് ബീഗം പിന്നണിഗായികയായി അരങ്ങേറി ചിത്രംകൂടിയായിരുന്നു ഖജാഞ്ചി[3]. ഇതിലെ സാവൻ കേ നസാരേ ഹൈ തുടങ്ങിയ പാട്ടുകൾ അക്കാലത്തെ മികച്ച ഹിറ്റുകളായിരുന്നു. ഈ സിനിമയ്ക്കുശേഷമാണ്, ശാസ്ത്രീയസംഗീതത്തിലെ രാഗങ്ങളിൽ മാത്രം സംഗീതം ചിട്ടപ്പെടുത്തിയിരുന്ന 1930കളിലെ സംഗീതസംവിധായകർ ജനകീയമായ നാടോടിത്താളത്തെയും ഈണത്തെയും മാനിച്ചുതുടങ്ങിയത്. ഖ‍ജാഞ്ചിയിലെ ഉന്മേഷകരവും അനായാസവുമായ സംഗീതം ഒരു കൊടുങ്കാറ്റുപോലെ പിടിച്ചടക്കിയത് സാധാരണ പ്രേക്ഷകരെ മാത്രമല്ല മറ്റ് സിനിമ സംഗീത സംവിധായകരെക്കൂടിയാണ്. 1942ൽ പുറത്തിറങ്ങിയ ഖാണ്ഡാൻ നൂർജഹാൻ നായികയായി പാടിയഭിനയിച്ച ആദ്യ ചിത്രമാണ്. ഇതും ഗുലാം ഹൈദറിന്റെ സംഗീതജീവിതത്തിലെ നാഴികക്കല്ലാണ്. ഈ ചലച്ചിത്രത്തോടെ ഇദ്ദേഹം ഏറ്റവും മികച്ച സംഗീതസംവിധായകനായി പരിഗണിക്കപ്പെട്ടു. വിഷ്ണു പഞ്ചാലിയുടെ പൂഞ്ജി (1943)യാണ് മറ്റൊരു വിജയചിത്രം. 1944ൽ ഇദ്ദേഹം ബോംബെയിലേക്ക് മാറി. അവിടെവച്ചാണ്ഹുമയൂൺ(1945), മജ്ബൂർ(1948), ഷഹീദ് (1948), കനീസ് (1949 ) തുടങ്ങിയ തന്റെ മികച്ച സിനിമകൾക്ക് സംഗീതം നല്കിയത്. മജ്ബൂരിലൂടെയാണ് ലതാമങ്കേഷ്കർ ചലച്ചിത്ര പിന്നണിഗാനത്തിൽ സജീവമാകുന്നത്[1][2] ഷഹീദിൽ ലത മങ്കേഷ്കരെ പാടിക്കുവാൻ നിർമ്മാതാവ് വിസമ്മതിച്ചപ്പോൽ ഗുലാം ഹൈദർ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു."നാളെ ഈ പെണ്ടകുട്ടിയുടെ കാൽക്കൽ സിനിമാനിർമ്മാതാക്കൾ കാൾഷീറ്റിനുവേണ്ടി കാത്തുകിടക്കുന്ന കാലം വരും"[3]

സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം ഗുലാം ഹൈദർ ലാഹോറിലേക്ക് തിരിച്ചുപോയി. 1949ൽ ഇദ്ദേഹത്തിന്റെ ആദ്യ പാകിസ്താനി സിനിമ ഷാഹിദ പുറത്തുവന്നു. കൂടാതെ ബോഖറാർ (1950), അകേലി (1951), ഭീഗി പാൽകേൻ (1952) തുടങ്ങി ഒട്ടനവധി സിനിമകൾക്ക് ഇദ്ദേഹം സംഗീതം പകർന്നുവെങ്കിലും അവയെല്ലാം സാമ്പത്തികമായി പരാജയമായിരുന്നു. 1953ൽ ഗുൽനാർ റിലീസ് ചെയ്ത് അല്പനാൾക്കകം ഇദ്ദേഹം മരിച്ചു[1][2][5].

സംഗീതസംവിധാനം ചെയ്ത സിനിമകൾ

തിരുത്തുക

ഗുലാം ഹൈദർ സംഗീതം നിർവഹിച്ച പ്രധാന സിനിമകൾ:

  • ഗുൽനാർ (1953)
  • ആബ്ഷർ (1953)
  • ബോഖരാർ (1950)
  • ദോ സൗദാഗർ (1950)
  • പുത്‌ലി (1950)
  • ഷാഹിദാ (1949)
  • കനീസ് (1949)
  • മജ്ബൂർ (1948)
  • ഷഹീദ് (1948)
  • ശമ (1948)
  • ബര്ഡസാത് കി എക് രാക് (1948)
  • പത്ഝട്(1948)
  • ജഗ് ബീത്തി (1947)
  • മസ്ധാർ(1947)
  • ബുട് തരാഷ് (1947)
  • മെഹന്ദി (1947)
  • ജഗ് ബീത്തി (1946)
  • ഭായ്റാം ഖാൻ (1946)
  • ഹുമയൂണ് (1945)
  • ഫൂൽ (1945)
  • ചൽ ചൽ രേ ലൗജ്‌വാൻ (1944)
  • ഭായി (1944)
  • പൂഞ്ജി (1943)
  • ഖാണ്ഡാൻ (1942)
  • ജമീന്ദാർ (1942)
  • ചൗധരി (1941)
  • ഖജാഞ്ജി (1941)
  • യംലജഠ് (1940)
  • ഗുലേ ബക്കാവലി (1939)
  • മജ്നു (1935)
  • സ്വർഗ് കി സീഠി (1935)
  • തീഫ് ഓഫ് ഇറാഖ് (1934)

പ്രശസ്തമായ ഗാനങ്ങൾ

തിരുത്തുക
  • യശ്‌രിബ് കൊ ജാനേ വാലേ, മേരോ സലാം ലേ ജാ (പാടിയത്: ഉംറാ ഓ സിയാ ബീഗം)
  • ആഷിയാനേ കോ മേരേ ജബ് (ചിത്രം: തീഫ് ഓഫ് ഇറാഖ്- 1934)
  • ശലാ ജവാനിയാ മേംനേ, ആഖ് ന മോരിൻ, പീ ലായ് (പാടിയത്:ബേബി നൂർജഹാൻ, ചിത്രം: ഗുലേ ബക്കാവലി - 1939)
  • പിഞ്ചാരേ ദേ വിച് കൈദ് ജവാനീ മസ്താനീ (പാടിയത്:ബേബി നൂർജഹാൻ, ചിത്രം: ഗുലേ ബക്കാവലി - 1939)
  • കങ്കൺ ദിയാൻ പക്കിയാൻ ഫസ്ലാൻ നെ (പാടിയത്: നൂർജഹാൻ, ചിത്രം: യംലജഠ് - 1940)
  • ബസ് ബസ് വെ ദോൽനാ, തേരെ നാൽ കി ബോൽനാ (പാടിയത്: നൂർജഹാൻ, ചിത്രം: യംലജഠ് - 1940)
  • സാവൻ കെ നസാരെ ഹൈ, ഹ ഹ ഹ (പാടിയത്: ഷംഷാദ് ബീഗം, ചിത്രം: ഖജാഞ്ചി 1941)
  • ഏക് കാലീ നാസോൻ കി പലേ (ചിത്രം: ഖജാഞ്ചി 1941)
  • തു കോൻ സി ബഡി മേൻ, മേരേ ചാന്ദ് ഹായ ആ ജാ (പാടിയത്: നൂർ ജഹാൻ , ചിത്രം: ഖണ്ഡൻ (1942)
  • മേരേലിയേ ജഹാൻ മെ ചയിൻ ഹേ നാ ഖരാർ ഹേ (പാടിയത്: നൂർ ജഹാൻ , ചിത്രം: ഖണ്ഡൻ (1942)
  • Sajan Aa Ja, Rajan Aa Ja (film: Bhai 1944)
  • Chamko Chamko Bijaliya, Han Bijaliya (film: Chal Chal Re Naujawan 1944)
  • Mujhe Madhur Lagata Hai Unsey (film: Chal Chal Re Naujawan 1944)
  • Ai Chand Tu Bata De (film: Humayun 1945)
  • Data Toree Daya Se Abb Des Hamara (film: Humayun 1945)
  • Ho Chand Chamaka Andhere Me Aaj Hai: (film: Humayun 1945)
  • Ashkon Pe Huwa Khatam Mere Gham Kaa Fasana: film: Bairam Khan (1946)
  • Gulshan Pe Hai Bahar, Koyal Kee Hai Pukar (film: Jag Beeti (1947)
  • Ham Hain Dukhiya Iss Duneeya Me (film: Jag Beeti (1947)
  • Aaj Mohe Sajan Ghar Jana (film: Majhdhaar 1947)
  • Aa Jao Beedeshi Baalama (film: Padmini (1948)
  • Aajaa Bedardi Baalama (film: Shaheed 1948)
  • Aana Hai Toh Aa Jao Gar (film: Shaheed 1948)
  • Ab JiKe Koyi Kyaa Kare (film: Majboor (1948)
  • Watan ki rah mein, watan ke no-jawan shaheed ho (singer: Mohammed Rafi, film: Shaheed 1948)
  • Lo, chal diye woh ham ko tasalli diye baghair (singer: Noor Jehan, film: Gulnar 1953)
  • Bachapan Ki Yadgaro, Mai Tumko Dhundhatee Huun (film: Gulnar 1953)
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Ghulam Haider". www.hindilyrics.net. Archived from the original on 2018-12-05. Retrieved 30 March 2012., Retrieved 28 Dec 2015
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 "Ghulam Haider". www.upperstall.com. Retrieved 30 March 2012., Retrieved 28 Dec 2015
  3. 3.0 3.1 3.2 3.3 3.4 ജമാൽ കൊച്ചങ്ങാടി (2015). "ഗുലാംഹൈദർ". മെലഡി. കോഴിക്കോട്: ലിപി പബ്ലിക്കേഷൻസ്. pp. 36–40. ISBN 8188018414.
  4. Who is Lata Mangeshkar's Godfather ? glamsham.com website http://www.glamsham.com/movies/scoops/13/sep/27-news-who-is-lata-mangeshkars-godfather-0913012.asp Archived 2015-05-25 at the Wayback Machine., Retrieved 28 Dec 2015
  5. 5.0 5.1 "Ghulam Haider". www.tripod.com. Retrieved 30 March 2012., Retrieved 28 Dec 2015
"https://ml.wikipedia.org/w/index.php?title=ഗുലാം_ഹൈദർ&oldid=3653456" എന്ന താളിൽനിന്ന് ശേഖരിച്ചത്