ഗുരു ദത്ത് സൊന്ധി
ഇന്ത്യയിലെ ഒരു കായിക മത്സര നടത്തിപ്പുകാരനായിരുന്നു ഗുരു ദത്ത് സൊന്ധി. ജി.ഡി. സൊന്ധി എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. മൂന്നു തവണ ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ മാനേജറായിരുന്നു. കൂടാതെ ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെ സ്ഥാപകനുമായിരുന്നു ഇദ്ദേഹം.[1]
സ്ഥാനങ്ങൾ
തിരുത്തുകകായിക രംഗത്ത് ഗുരു ദത്ത് സൊന്ധി നിരവധി സ്ഥാനങ്ങൾ വഹിച്ചു.
- 1928, 1932, 1936 വർഷത്തെ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ മാനേജറായിരുന്നു
- 1938 മുതൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി
- 1927 മുതൽ 1938 വരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു
- 1927-1938 കാലയളവിൽ പഞ്ചാബ് ഒളിമ്പിക് അസോസിയേഷന്റെ ചെയർമാൻ[2]
- 1938-1945 കാലത്ത് ലാഹോർ സർവ്വകലാശാല ഗവൺമെന്റ് കോളേജിലെ പ്രിൻസിപ്പാൾ[3]
- 1945 മുതൽ ഇന്ത്യൻ ഗവൺമെന്റിന്റെ സ്‌പോർട് ഉപദേശകൻ[4]
- അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് (1946-50)[2]
- ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ വൈസ് പ്രസിഡന്റ് (1946)
- 1951ലെ ഏഷ്യൻ ഗെയിംസിന്റെ മുഖ്യസംഘാടകനും സ്ഥാപകനും[1]
- ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗം[5]
പ്രഥമ ഏഷ്യൻ ഗെയിംസ്
തിരുത്തുക1949 ഫെബ്രുവരി 12-13 തിയ്യതികളിൽ ഡൽഹിയിലെ പാട്യാല ഹൗസിൽ ഗുരു ദത്ത് സൊന്ധി വിളിച്ച ചേർത്ത അഞ്ച് ഏഷ്യൻ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്നാണ് ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ രൂപീകരിച്ചത്. അഫ്ഗാനിസ്താൻ, ബർമ്മ, ഇന്ത്യ, പാകിസ്താൻ, ഫിലിപ്പിൻസ് എന്നീ രാജ്യങ്ങളായിരുന്നു ഇതിലെ അംഗങ്ങൾ.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 John Nauright and Charles Parrish."Sports around the World: History, Culture, and Practice (4 volumes)" , published by ABC-CLIO
- ↑ 2.0 2.1 http://library.la84.org/OlympicInformationCenter/OlympicReview/1980/ore149/ORE149u.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-26. Retrieved 2016-08-29.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-12-27. Retrieved 2016-08-29.
- ↑ The Olympic Movement in Mourning, 1966