അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ

ഇന്ത്യൻ കായിക രംഗത്തെ പരമോന്നത സമിതിയാണ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ- (Athletics Federation of India (AFI)).[1] രാജ്യത്ത് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഈ സമിതിക്കാണ്. അമേച്ച്വർ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഎഫ്‌ഐ) എന്നായിരുന്നു ഇത് നേരത്തെ അറിയപ്പെട്ടത്. ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ (എഎഎ), ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ (ഐഎഎഎഫ്) എന്നീ സംഘടനകളുമായി ബന്ധപ്പെട്ടാണ് ഇത് പ്രവർത്തിക്കുന്നത്.

ചരിത്രം

തിരുത്തുക

അമേച്ച്വർ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, പിന്നീട് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട ഈ സമിതി രൂപീകരിച്ചത് 1946ലാണ്. പ്രഫസർ ജി.ഡി സൊന്ധി എന്ന ഗുരു ദത്ത് സൊന്ധി, മഹാരാജ യാദവിന്ദ്ര എന്നിവർ മുൻകൈയെടുത്താണ് ഇതിന് തുടക്കം കുറിച്ചത്. പ്രഫസർ ജി.ഡി സൊന്ദിയായിരുന്നു കുറച്ച് സമയത്തേക്ക് സമിതിയുടെ പ്രഥമ പ്രസിഡന്റ്. 1950 ഏപ്രിൽ 13ന് ഇദ്ദേഹം സ്ഥാനം രാജിവെച്ചു. [2]

മത്സരങ്ങൾ

തിരുത്തുക

മൂന്ന് കാറ്റഗറിയായിട്ടാണ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒന്നാമത്തെ കാറ്റഗറി, അത്‌ലറ്റിക് ഫെഡറേഷൻ സ്വന്തം ചിലവിൽ നടത്തുന്നതാണ്. രണ്ടാമത്തേത് , അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അഫിലിയേറ്റ് ചെയ്ത യൂണിറ്റുകൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവ ഫെഡറേഷന്റെ അനുമതിയോട് കൂടെ നടത്തുന്നതാണ്. മൂന്നാമത്തെ കാറ്റഗറി, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തന്നെ നടത്തുന്നതാണ്, എന്നാൽ ഇത് പതിവായി നടത്താറില്ല.

പുറംകണ്ണികൾ

തിരുത്തുക