ഗുരു ചെങ്ങന്നൂർ രാമൻ പിള്ള

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

പ്രമുഖനായ കഥകളി നടനായിരുന്നു ഗുരു ചെങ്ങന്നൂർ രാമൻപിള്ള (1886–1980). പ്രതി നായക സ്ഥാനത്തുള്ള കത്തി വേഷങ്ങൾ അഭിനയിക്കുന്നതിൽ മികവ് കാട്ടിയിരുന്നു. ബാണൻ, ദുര്യോധനൻ രാവണൻ കീചകൻ ജരാസന്ധൻ എന്നിവയൊക്കെ ആയിരുന്നു പ്രസിദ്ധ വേഷങ്ങൾ. 1101 മുതൽ കൊട്ടാരം കഥകളി നടനായിരുന്നു. 65 വർഷത്തോളം കൊട്ടാരം കഥകളി യോഗത്തിനു നേതൃത്വം നൽകി.

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള
GuruChenganurRamanPillai.jpg
ഗുരു ചെങ്ങന്നൂർ രാമൻ പിള്ള
തിരുവിതാംകൂർ രാജാവിന്റെ പാലസ് കകാകളി യോഗം65 years.
വ്യക്തിഗത വിവരണം
ജനനം
Raman Pillai

16 January 1886
pandanad, Chengannur, Kingdom of Travancore, British India
(now in Kerala, India)
മരണം11 നവംബർ 1980(1980-11-11) (പ്രായം 94)
pandanad, Chengannur, Kerala, India
ദേശീയതIndian
തൊഴിൽKathakali artist, Kathakali teacher

16 ജനുവരി 1886, ന് ചെങ്ങന്നൂരിൽ ജനിച്ചു. അഭിനയത്തിനു പ്രാധാന്യം നൽകുന്ന തെക്കൻ കേരളത്തിലെ കപ്ലിങ്ങാട് ശൈലിയുടെ ആചാര്യനായിരുന്നു. "തെക്കൻ ചിട്ടയിലുള്ള അഭ്യാസക്രമങ്ങൾ"" എന്ന പുസ്തകം ചെങ്ങന്നൂർ രാമൻ പിള്ള രചിച്ചിട്ടുണ്ട്. 

തകഴി കേശവപ്പണിയ്ക്കർ, മാത്തൂർ കുഞ്ഞുകൃഷ്ണപ്പണിയ്ക്കർ, കുഞ്ഞുകൃഷ്ണപ്പണിയ്ക്കർ തുടങ്ങിയവരുടെ കീഴിലുള്ള അഭ്യസനം ചെങ്ങനൂർ രാമൻ പിള്ളയെ ഒത്ത ഒരു നടനാക്കി മാറ്റി. മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മടവൂർ വാസുദേവൻ നായർ തുടങ്ങിയവർ അദ്ദേഹത്തിൻറെ പ്രസിദ്ധ ശിഷ്യന്മാരാണ്‌.

11 നവംബർ 1980-ന് അന്തരിച്ചു. .

പുരസ്‌കാരങ്ങൾതിരുത്തുക

  • പത്മശ്രീ [1]
  • സംഗീത നാടക അക്കാദമി അവാർഡ് (1963)[2]

കൃതികൾതിരുത്തുക

  • തെക്കൻ ചിട്ടയിലുള്ള അഭ്യാസക്രമങ്ങൾ" [3]

അവലംബംതിരുത്തുക

  1. Padma Shri Awards (1970–79)
  2. "Akademi Awardee". http://www.sangeetnatak.gov.in/. മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. External link in |work= (help)
  3. Prominent Indian Personalities