ഗുരു കുഞ്ചു കുറുപ്പ്

കഥകളി നടനും ആചാര്യനും
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രശസ്ത കഥകളി നടനും ആചാര്യനുമായിരുന്ന ഗുരു കുഞ്ചു കുറുപ്പ് (ജനനം - 1880, മരണം - 1972) കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി ഗ്രാമത്തിലെ പൊയ്പ്പളിക്കുളം കുടുംബത്തിലാണ് ജനിച്ചത്. കഥകളിക്ക് ദേശീയതലത്തിൽ പുരസ്കാരങ്ങൾ ലഭിച്ച ആദ്യത്തെ കലാകാ‍രനായിരുന്നു ഗുരു കുഞ്ചുക്കുറുപ്പ്. പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. [1]

കഥകളിക്ക് രസവും ഭാവവും സംയോജിപ്പിച്ച് പുതിയ സൗന്ദര്യ മാനങ്ങൾ നൽകിയ കലാകാരനായിരുന്നു ഗുരു കുഞ്ചുക്കുറുപ്പ്. അദ്ദേഹത്തിന്റെ പച്ച, കത്തി വേഷങ്ങൾ പ്രശസ്തമാണ്. കേരളത്തിലെ കഥകളി കലാകാരന്മാരിൽ ഏറ്റവും പ്രഗൽഭരുടെ ഗണത്തിലാണ് ഗുരു കുഞ്ചുക്കുറുപ്പ് കരുതപ്പെടുന്നത്.

വള്ളത്തോൾ നാരായണ മേനോൻ കേരള കലാമണ്ഡലം സ്ഥാപിച്ചപ്പോൾ അദ്ദേഹം ഗുരു കുഞ്ചു കുറുപ്പിനെ കഥകളിയുടെ പ്രധാന അദ്ധ്യാപകനാകുവാനായി ക്ഷണിച്ചു.

അദ്ദേഹത്തിന്റെ പ്രധാന കഥകളി കഥാപാത്രങ്ങളിൽ ഹംസം, കാട്ടാ‍ളൻ, കുചേലൻ, ബ്രാഹ്മണൻ എന്നിവ ഉൾപ്പെടും.

പ്രശസ്ത മലയാള നോവലിസ്റ്റും ജ്ഞാനപീഠം ജേതാവുമായ തകഴി ശിവശങ്കര പിള്ളയുടെ അമ്മാവനാണ് ഗുരു കുഞ്ചുക്കുറുപ്പ്. അദ്ദേഹം കോട്ടയം ജില്ലയിലെ കുറിച്ചിയിലെ കൊച്ചാപ്പിരാ‍മൻമാരുടെ പക്കൽ നിന്നാണ് കഥകളി അഭ്യസിച്ചത്. ഇതിനുശേഷം ചമ്പക്കുളം ശങ്കു പിള്ളയുടെ കീഴിൽ അദ്ദേഹം കഥകളിയിൽ ഉപരിപഠനം നടത്തി.

  1. https://www.indianculture.gov.in/divine-actor-personal-reminiscences
"https://ml.wikipedia.org/w/index.php?title=ഗുരു_കുഞ്ചു_കുറുപ്പ്&oldid=3822588" എന്ന താളിൽനിന്ന് ശേഖരിച്ചത്