ഗുരുവായൂർ രാമചന്ദ്രൻ

ഗുരുവായൂർ ക്ഷേത്രത്തിലെ മുൻ ക്ഷേത്ര ആന
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഗുരുവായൂർ ദേവസ്വത്തിന്റെ ആനയാണ് ഗുരുവായൂർ രാമചന്ദ്രൻ. ജീവിച്ചിരിക്കുന്ന കാലത്ത് തലയെടുപ്പിൽ മുമ്പന്മാർ പലരും ഉണ്ടായിരുന്നെങ്കിലും ഇരിക്കസ്ഥാനത്തിന്റെ അളവ് വച്ചു നോക്കുമ്പോൾ ഇവരിൽ പല ആനകളും ഗുരുവായൂർ രാമചന്ദ്രനു പുറകിലാകും.


ജനനവും ബാല്യവുംതിരുത്തുക

നാടൻ ആനയാണ്. കൊല്ലവർഷം 942-ൽ കോഴിക്കോട് സാമൂതിരിയാണ് (സാമൂതിരി കോവിലത്തുള്ളവരിലാരോ) രാമചന്ദ്രനെ ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. പിന്നീട് വളർന്നത് ഗുരുവായൂർ ആനക്കോട്ടയിലാണ്. ചെറുപ്പത്തിൽ കുസൃതിത്തരങ്ങൾ കൊണ്ട് ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്ന ഈ ആന വലുതായപ്പോഴും പ്രശ്നക്കാരനായിരുന്നില്ല.

പ്രത്യേകതകൾതിരുത്തുക

പ്രായാധിക്യത്താൽ തല കുമ്പിട്ടായിരുന്നു ഈ ആനയുടെ നില്പും നടത്തത്തവും. ഇതുമൂലം മുതുകെല്ല് 'റ' ആകൃതിയിൽ ആയിരുന്നു. നീണ്ട കീഴ് കൊമ്പുകളും അധികം വലിപ്പമില്ലാത്ത തലയുമായി മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു രാമചന്ദ്രന്റേത്. ഗുരുവായൂർ രാമചന്ദ്രൻ ജീവിച്ചിരുന്ന അവസരത്തിൽ ഇന്ന് ഏറ്റവും ഉയരം കൂടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വെറും രണ്ടാം സ്ഥാനത്ത് ആയിരുന്നു.[അവലംബം ആവശ്യമാണ്].ബീഹാർ ആനകൾ കേരളത്തിൽ വരുന്നതിനു മുമ്പ് തന്നെയുള്ള ആനയാണ്ണ് രാമചന്ത്രൻ . ഒരു പക്ഷേ നിലമ്പൂർ കാടുകളിൽ നിന്ന് വന്നതാകാം

ഈ ആന വഴക്കാളിയായിരുന്നില്ല. അതുകൊണ്ട് തന്നെ ഇതിനെ ഗുരുവായൂരിന് പുറത്തുള്ള പൂരങ്ങൾക്കോ ഉത്സവങ്ങൾക്കോ അയക്കാറില്ല.രാമചന്ദ്രൻ, ജീവിതകാലം പുന്നത്തൂർ കോട്ടയ്ക്കകത്ത് കഴിച്ചു കൂട്ടിയത്.അവസാനകാലത്ത് പ്രായാധിക്യത്തെ തുടർന്ന് പത്തുവർഷത്തോളമായി രാമചന്ദ്രനെ പൊതു പരിപാടികൾക്ക് പങ്കെടുപ്പിക്കാറുണ്ടായിരുന്നില്ല. പല്ലുകളുടെ തേയ്മാനം മൂലം അധികവും പുല്ലും പ്രത്യേകം തയ്യാറാക്കുന്ന ചോറും ആയിരുന്നു ഭക്ഷണം.

ആന ചെരിഞ്ഞത്തിരുത്തുക

2010 ഫെബ്രുവരി 22 നു[1]പുലർച്ചെ ഏതാണ്ട് ഗുരുവായൂരപ്പന്റെ നട തുറക്കുന്ന മുഹൂർത്തത്തിൽ ഗുരുവായൂർ രാമചന്ദ്രൻ ചരിയുമ്പോൾ ഏകദേശം 72 വയസ്സിനു മുകളിൽ പ്രായം ഉണ്ടായിരുന്നു.

ഇത് കൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "ഗുരുവായൂർ കേശവന്റെ പറ്റാന രാമചന്ദ്രൻ ചരിഞ്ഞു". മൂലതാളിൽ നിന്നും 2011-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-11.

പുറത്തേയ്ക്കുള്ള കണ്ണിതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ_രാമചന്ദ്രൻ&oldid=3630591" എന്ന താളിൽനിന്ന് ശേഖരിച്ചത്