ഗുരുത്വ തരംഗം
1916-ൽ ഐൻസ്റ്റൈനാണ് തന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഗുരുത്വ തരംഗങ്ങൾ ഉണ്ടാകാമെന്ന് സിദ്ധാന്തിച്ചത്.ത്രിമാന സ്വഭാവമുള്ള സ്ഥലത്തെയും സമയത്തെയും ചേർത്ത് ഐൻസ്റ്റൈൻ സ്ഥലകാല സാതത്യം എന്ന സങ്കൽപ്പത്തിന് രൂപം കൊടുത്തു.ദ്രവ്യത്തിനും ഊർജ്ജത്തിനും ഈ സ്ഥലകാല സാതത്യത്തെ വളക്കാൽ സാധിക്കും.ഇത്തരം വളവുകളാണ് ഗുരുത്വാകർഷണം അഥവാ ഗ്രാവിറ്റി.ഗാലക്സികൾ കൂട്ടിയിടിക്കുമ്പോഴോ ഒരു തമോദ്വാരവും മറ്റൊരു തമോദ്വാരമോ,ന്യൂട്രോണ്ട നക്ഷത്രമോ ചേർന്ന ദ്വന്ദ നക്ഷത്രങ്ങൾ പരസ്പരം അതി വേഗതയിൽ ങ്രമണം ചെയ്യുമ്പോഴോ,അവയുടെ ദ്രവ്യം ഊർജ്ജമായി സ്ഥലകാല സാതത്യത്തിൽ നേർത്ത തരംഗങ്ങളായി പ്രസരിക്കും.1993-ൽ ഗുരുത്വ തരംഗങ്ങൾ ഉണ്ടെന്ന് പരോക്ഷമായി തെളിയിച്ചതിന് നോബേൽ സമ്മാനം നൽകിയിരുന്നു.പിന്നീട് 2016 ഫെബ്രുവരി 11- നാണ് ഗുരുത്വ തരംഗങ്ങളുടെ സാനിധ്യം സ്ഥിരീകരിച്ചത്.പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചുള്ള സുപ്രധാന കണ്ടെത്തലുകൾക്ക് ഇത് കാരണമാകും.ഗുരുത്വ തരംഗൾ കണ്ടെത്താനായി 24 വർഷം മുമ്പ് അമേരിക്കയിൽ സ്ഥാപിച്ച ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി(ലൈഗോ) ആണ് ഇത് കണ്ടെത്തിയത്.