അനാര്യദേവതകൾക്കായി കേരളത്തിൽ നടത്തുന്ന പൂജകളിൽ ഒന്നാണ് ഗുരുതി. പ്രാചീനകാലം മുതൽ കേരളത്തിന്റെ‍ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം.ദക്ഷിണഭാരതത്തിൽ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഗുരുതി പൂജകൾ നടത്തിയിരുന്നതായി വിശ്വസിക്കുന്നു. ആര്യന്മാർ ദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും പാടുകയും ഊട്ടുകയും ഗുരുതി മുതലായവ നടത്തുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്. ഇന്നും പല ഹൈന്ദവക്ഷേത്രങ്ങളിലും ഈ ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമായി ഗുരുതിയും ഗുരുതിക്കളവും നിലനിൽക്കുന്നുണ്ട്. ദ്രാവിഡാചാര പ്രകാരം ദേവതകളെ പ്രീതിപ്പെടുന്നതിനുള്ള ചടങ്ങാണ് ഗുരുതി. ആദികാലങ്ങളിൽ നടന്നിരുന്ന മൃഗബലി (കുരുതി)യുടെ പരിഷ്കരിച്ച രൂപമാണ് ഇന്ന് ക്ഷേത്രങ്ങളിൽ കാണുന്നത്.

ഗുരുതിക്കളത്തിലെ പന്തങ്ങൾ

ഗുരുതിക്കളം

തിരുത്തുക

ക്ഷേത്രമുറ്റത്ത് വാഴപിണ്ടികൾ കൊണ്ടും വാഴപ്പോളകൾകൊണ്ടും നിർമ്മിച്ച കളങ്ങളിൽ വിളക്കുവെക്കുന്നു. പിന്നീട് കുരുത്തോലകൾകൊണ്ട് അലങ്കരിച്ച് പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുക. ഇതിൽ ധാരാളം പന്തങ്ങൾ നാട്ടാറുണ്ട്. 8, 16, 64 എന്നീകണക്കുകളാണ് ഇതിനു പയോഗിക്കുന്നത്. ഇതിന്റെ നടുവിലെ പന്തമാണ് ഗുരുതിപ്പന്തം. ഇത് തെങ്ങിൻ പൂക്കുലകൾ കൊണ്ടും മാലകൾ കൊണ്ടും അലങ്കരിച്ചിരിക്കും. ഈ പന്തത്തിനു സമീപം കുമ്പളങ്ങകൾ വയ്ക്കുകയും ഗുരുതി പൂജാവസനം ഈ കുമ്പളങ്ങകൾ വെട്ടിമുറിക്കുകയും ചെയ്യുന്നു.ഇതോടൊപ്പം മഞ്ഞളും ചുണ്ണാമ്പും കലക്കി ചുവന്ന നിറമാക്കിയ വെള്ളം നിലത്തൊഴുക്കുകയും ചെയ്യുന്നു.

പൂജവിധികൾ

തിരുത്തുക

ഭൗതികപരമായിചെയ്ത പാപങ്ങളുെടെ അളവ് കണക്കാക്കി ആളുകളെ, കഴുത്ത് അറുത്ത രക്തം കൊണ്ട് ബലിത്തറയിൽ ഒഴുക്കുക

മറ്റുമതങ്ങളിൽ

തിരുത്തുക

ഹൈന്ദവ പൂജകളിൽമാത്രമല്ല ഗുരുതി നടത്തിയിരുന്നത, മറ്റുപല മതങ്ങളിലും ആചാരനിഷ്ഠകളോടെ ഗുരുതി നടത്തിരുന്നു. ഖുറാനിൽ അല്ലാഹുവിന്റെ ആജ്ഞപ്രകാരം തന്റെ മകനെ ഇബ്രാഹിം കുരുതി കൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് പകരം ഒരാടിനെ കുരുതി കൊടുത്തിരുന്നു.

"https://ml.wikipedia.org/w/index.php?title=ഗുരുതി&oldid=3279835" എന്ന താളിൽനിന്ന് ശേഖരിച്ചത്