ഗുജിയ
ഒരു ഉത്തരേന്ത്യൻ വിഭവം ആണ് ഗുജിയ(Gujia ഹിന്ദി: गुजिया),[1]. ഹോളി ആഘോഷക്കാലത്ത് പൊതുവെ ഉണ്ടാക്കാറുള്ള ഒരു പരമ്പരാഗത പലഹാരമാണ് ഇത്[2].
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | Guju |
ഉത്ഭവ സ്ഥലം | India |
വിഭവത്തിന്റെ വിവരണം | |
Course | Dessert |
തരം | Dumpling |
പ്രധാന ചേരുവ(കൾ) | Suji or Maida flour, wheat flour, khoya |
ഉണ്ടാക്കുന്ന വിധം
തിരുത്തുകആവശ്യമുള്ള സാധനങ്ങൾ
തിരുത്തുകപുറമേക്ക്
തിരുത്തുകമൈദ ഒരു കപ്പു റവ 1 ടേബിൾ സ്പൂൺ എണ്ണ 2 ടേബിൾ സ്പൂൺ ചൂടുവെള്ളം 1/3 കപ്പു
നിറക്കാൻ
തിരുത്തുകക്രീം അര കപ്പു പാൽപൊടി 1 കപ്പു തേങ്ങ ചിരണ്ടിയത് കാൽ കപ്പു ബദാം നുറുക്കിയത് കാൽ കപ്പു ഏലക്ക പൊടിച്ചത് അര സ്പൂൺ പഞ്ചസാര 2 ടേബിൾ സ്പൂൺ മത്തകുരു 2 ടേബിൾ സ്പൂൺ (optional)
അലങ്കരിക്കാൻ
തിരുത്തുകപഞ്ചസ്സാര അര കപ്പു വെള്ളം കാൽ കപ്പു ബദാം / പിസ്ത നുറുക്കിയത് 2 ടേബിൾ സ്പൂൺ
എണ്ണ വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
തിരുത്തുകപുറമേക്ക് ഉള്ള മാവു തയ്യാറാക്കാൻ , മൈദ, റവ , എണ്ണ എന്നിവ ഒരു പാത്രത്തിൽ എടുത്തു അൽപ്പാൽപ്പമായി വെള്ളം ചേർത്ത് കുഴച്ചു
വളരെ മൃദുവായ മാവ് തയ്യാറാക്കുക. ഇത് ഒരു തുണികൊണ്ട് മൂടി പത്ത് മിനുറ്റ് നേരത്തേക്ക് മാറ്റി വെക്കുക
ഫില്ലിങ്ങിനായി ക്രീം, പാൽപൊടി എന്നിവ ഒരു പാനിൽ മിക്സ് ചെയ്യുക. ചെറുതീയിൽ പാകം ചെയ്യുക . കുറച്ചു കഴിയുമ്പോൾ
പാനിന്റെ അരികുകളിൽ നിന്നും ഈ മിക്സ് വിട്ടു നല്ല സോഫ്റ്റ് അയ മാവു ആയി വരും .മാവ് അടിയിൽ കരിഞ്ഞു പിടികാതെ
ഇരിക്കാനായി തുടര്ച്ചയായി ഇളക്കി കൊടിരികുക . ഇനി തീ നിർത്തി തേങ്ങ ,ബദാം, മത്തകുരു ,പഞ്ചസ്സാര , എലക്കപൊടി എന്നിവ
ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് തണുത്തു കഴിയുമ്പോൾ അല്പം വെള്ളമയത്തോടെ ഇരിക്കും. ഇത് മാറ്റി വെക്കുക
ഗുജിയ തയ്യാറാക്കുന്ന വിധം
തിരുത്തുകഒരു ടേബിൾ സ്പൂൺ മൈദയും രണ്ടു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കുഴച്ചു ഒരു പേസ്റ്റ് ഉണ്ടാക്കി മാറ്റി വെക്കുക. നേരത്തെ കുഴച്ചു വെച്ച മാവ് എടുത്തു ഒന്ന് കൂടി കുഴക്കുക . എന്നിട്ട് അത് 20 തുല്യ ഭാഗങ്ങൾ ആക്കി മുറിച്ചു ചെറുതായി ഉരുട്ടി എടുക്കുക . എന്നിട്ട് അത് ചപ്പാത്തി പരത്തും പോലെ ചെറുതായി പരത്തി എടുക്കുക . (ഏകദേശം നാല് ഇഞ്ച് വ്യാസത്തിൽ) ഇനി ഇതിൽ നേരത്തെ ഫില്ലിങ്ങിന് ഉണ്ടാക്കി വെച്ച മിക്സ് ഒരു സ്പൂൺ എടുത്തു ഇതിൽ വെച്ച് പകുതി വെച്ച് മടക്കി നേരത്തെ ഉണ്ടാക്കി വെച്ച പേസ്റ്റ് ഉപയോഗിച്ച് ഒട്ടിക്കുക . നന്നായി ഒട്ടി എന്ന് ഉറപ്പു വരുത്തുക.
ഒരു പാനിൽ എണ്ണ ചൂടാക്കുക . തിളച്ചു കഴിഞ്ഞാൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ഗുജിയ ഓരോന്നായി എണ്ണയിൽ ഇട്ടു വറുത്തു എടുക്കുക . ഏകദേശം ഗോൾഡൻ ബ്രൌൺ കളർ ആണ് പാകം . ഇത് ഉയർന്ന തീയിൽ പാകം ചെയ്യരുത് അങിനെ ചെയ്താൽ അതിന്റെ സോഫ്റ്നെസ്സ് നഷ്ടമാകും
ഇനി അലങ്കരിക്കുവാൻ ആയി പഞ്ചസാര പാനി തയ്യാറാക്കുക . അതിനായി വെള്ളവും പഞ്ചസ്സാരയും ചേർത്ത് ചൂടാക്കുക (230 °F) ഈ പാനിയിൽ ഗുജിയ മുക്കി എടുക്കുക . ഇത് ഒരു പാത്രത്തിൽ വെച്ച് അതിന്റെ മുകളിൽ ബദാം അരിഞ്ഞത് വിതറുക . ഒരു മണികൂർ വെക്കുക അപ്പോഴേക്കും ഇത് നനായി ഉണങ്ങി ബദാം അതിന്റെ പുറത്ത് പറ്റിപിടിച്ചിട്ടുണ്ടാകും . വായു കടക്കാത്ത പാത്രത്തിൽ ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും