പി. ഗീത
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളത്തിലെ ഒരു സാഹിത്യ വിമർശകയും സ്ത്രീവിമോചന പ്രവർത്തകയുമാണ് പി. ഗീത.[1] മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പി.സി. പരമേശ്വരൻ, പി.എസ്. പദ്‌മിനി എന്നിവരുടെ മകളായി ജനനം. മടപ്പള്ളി ഗവ. കോളേജ്, മലപ്പുറം ഗവ. കോളേജ്, പട്ടാമ്പി ശ്രീ നീലകണ്‌ഠ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ മലയാളം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് സാഹിത്യനിരൂപകനും കാലടി സംസ്കൃത സർവകലാശാല മലയാളം അധ്യാപകനുമായ പി പവിത്രൻ. മക്കൾ: അപർണ പ്രശാന്തി, അതുൽ പി.
വിദ്യഭ്യാസം
തിരുത്തുകപെരിന്തൽമണ്ണ പഞ്ചമ എൽ.പി. സ്കൂൾ, ഗവ. ഹൈ സ്കൂൾ പെരിന്തൽമണ്ണ, മണ്ണാർക്കാട് കെ.ടി.എം. സ്കൂൾ, ഒറ്റപ്പാലം എൽ.എസ്.എൻ. ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജ്, പട്ടാമ്പി ശ്രീ നീലകണ്‌ഠ സംസ്കൃത കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം. 'പാതാള രാമായണം കിളിപ്പാട്ടിന്റെ സംശോധിത സംസ്കരണം' എന്ന വിഷയത്തിൽ എംഫിൽ പ്രബന്ധവും (1988), 'ആധുനിക മലയാള കവിതയിലെ സ്ത്രീപക്ഷ സമീപനങ്ങൾ' (1995) എന്ന വിഷയത്തിൽ പി.എച്ച്.ഡി. പ്രബന്ധവും. 'സ്ത്രീകളെഴുതിയ മലയാളകഥകളിലെ കുടുംബചിത്രീകരണം', 'മലപ്പുറം ജില്ലയിലെ സ്ത്രീകളുടെ സാമൂഹ്യപദവി' എന്നീ വിഷയങ്ങളിൽ യു.ജി.സി ഗവേഷണ പ്രൊജെക്ടുകൾ പൂർത്തീകരിച്ചു.
കൃതികൾ
തിരുത്തുകസാഹിത്യവിമർശനം
തിരുത്തുകകണ്ണാടികൾ ഉടക്കുന്നതെന്തിന് (1997)
ദേവദൂതികൾ മാഞ്ഞുപോവത് (1999)
ആധുനിക മലയാളകവിതയിലെ സ്ത്രീപക്ഷ സമീപനങ്ങൾ (2002)
പേറ്റുനോവും ഈറ്റുപുണ്യവും (2005)
ആര്യമാകിലുമനാര്യമാകിലും (2006)
അതിർത്തികളിലെ അശരീരികൾ (2010)
സീതയിലെ സീത (2014)
എഴുത്തമ്മമാർ (2014)
മാരാരുടെ എഴുത്തിലെ അമ്മവഴികൾ (2017)
സിനിമാപഠനങ്ങൾ
തിരുത്തുകസിനിമയുടെ കയ്യേറ്റങ്ങൾ (2000)
മലയാളത്തിൻറെ വെള്ളിത്തിര (2001)
രംഗകലാ പഠനം
തിരുത്തുകകളിയരങ്ങും സ്ത്രീകളും (2000)
കളിയമ്മമാർ (2011)
സംസ്കാര/ ചരിത്രപഠനം
തിരുത്തുകസ്ത്രീവിമോചനമെന്നാൽ മനുഷ്യവിമോചനം (2000)
സ്ത്രീവാദത്തിന്റെ കേരളപരിസരം (2005)
പ്രണയം, ലൈംഗീകത, അധികാരം (2006)
ഇരിക്കണോ മരിക്കണോ (2008)
പെൺകാലങ്ങൾ (2010)
അന്യായങ്ങൾ (2011)
1921 ചരിത്രവർത്തമാനങ്ങൾ (2015)
കെ.ആർ ഗൗരിയമ്മയും കേരളവും (2019)
അതീതസാക്ഷ്യങ്ങൾ (2020)
സർഗകൃതികൾ
തിരുത്തുകചെറുകഥാ സമാഹാരങ്ങൾ
തിരുത്തുകസ്വർഗ്ഗത്തിന്റെ താക്കോൽ കിട്ടിയോ (2001)
അമ്മയില്ലാതാവും കാലം (2001)
ഗീതയുടെ സമ്പൂർണ കഥകൾ (2019)
നോവൽ
തിരുത്തുകഅമ്മക്കല്ല് (2019)
എഡിറ്റ് ചെയ്ത കൃതികൾ
തിരുത്തുകപാതാളരാമായണം കിളിപ്പാട്ട്- സംശോധിത സംസ്കരണം (1993)
കുലംകുത്തി- ഒഞ്ചിയം, രക്തം, സാക്ഷി (2013)
തീയെഴുത്തുകൾ- കെ സരസ്വതിയമ്മ എഴുത്തും ജീവിതവും (2016)
പുരസ്‌കാരങ്ങൾ
തിരുത്തുക- 1995-97 കാലയളവിലെ ഏറ്റവും മികച്ച സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (കണ്ണാടികൾ ഉടക്കുന്നതെന്തിന്)
- 1998-ലെ ഏറ്റവും മികച്ച സാഹിത്യവിമർശനത്തിനുള്ള തായാട്ട് പുരസ്‌കാരം (കണ്ണാടികൾ ഉടക്കുന്നതെന്തിന്)
- 2000 -ലെ ഏറ്റവും മികച്ച യുവവിമർശകക്കുള്ള ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്‌കാരം (കണ്ണാടികൾ ഉടക്കുന്നതെന്തിന്)
- കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2000 (സിനിമയുടെ കയ്യേറ്റങ്ങൾ)
- സംസ്കാരകേരളം അവാർഡ് 1999 (പുരാവൃത്തങ്ങളുടെ കാവ്യഭാഷ്യങ്ങൾ)
- കേരള സംസ്ഥാന സിനിമാ പുരസ്‌കാരം - ആനുകാലികങ്ങളിൽ വന്ന മികച്ച ലേഖനം -1998 (ഇന്നത്തെ മലയാളം സിനിമ)
&മുതുകുളം പാർവതിയമ്മാ പുരസ്‌കാരം- 2006 (പ്രണയം, ലൈംഗീകതാ,അധികാരം)
- സി.എൻ. അഹമ്മദ് മൗലവി പുരസ്‌കാരം -2016 (1921- ചരിത്രവർത്തമാനം)
- പി.കെ.ഡി സ്മാരക സാഹിത്യപുരസ്കാരം 2017- (എഴുത്തമ്മമാർ)