ഗീതിക ഝക്കർ
ഒരു ഇന്ത്യൻ ഗുസ്തിക്കാരിയാണ്. ഗീതിക ഝക്കർ ഇംഗ്ലീഷ്: Geetika Jakhar. ഇന്ത്യൻ ഗുസ്തി ചരിത്രത്തിൽ കോമ്മൺ വെൽത് ഗെയിംസിൽ മികച്ച ഗുസ്തിക്കാരിയായും ഏഷ്യൻ ഗെയിംസുകളിൽ സ്വണ്ണമെഡൽ തുടർച്ചയായി രണ്ടു പ്രാവശ്യം ജേതാവുമായ ആദ്യത്തെയാളാണ്. 2006 ൽ രാജുഅം അർജ്ജുന പുരസ്ക്കാരം നൽകി ആദരിച്ചു. 2008 ൽ ഹരിയാന പോലീസിൽ ഡപ്യൂട്ടി സുപ്രണ്ട് ആയി ജോലിയിൽ പ്രവേശിച്ചു.[9]
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | ||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | അഗ്രോഹ, ഹരിയാന, ഇന്ത്യ[1] | ||||||||||||||||||||||||||||||||||||||||||||||||||||||||||
താമസം | Hisar | ||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 159 സെ.മീ (5 അടി 3 ഇഞ്ച്)[2] | ||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാരം | 63 Kg | ||||||||||||||||||||||||||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||||||||||||||||||||||||||
രാജ്യം | ഇന്ത്യ | ||||||||||||||||||||||||||||||||||||||||||||||||||||||||||
കായികയിനം | Freestyle wrestling | ||||||||||||||||||||||||||||||||||||||||||||||||||||||||||
Event(s) | 63 kg | ||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
|
ജീവിതരേഖ
തിരുത്തുകഹരിയാനയിലെ ആഗ്രോഹയിലാണ് ജനനം ഗീതികയുടെ പിതാവ് സത്യവീർ സിങ്ങ് ഝക്കർ ഹിസാറിലെ സ്പോർട്സ് ഓഫീസർ ആയിരുന്നു. ഗീതികയുടെ മുത്തച്ഛനായ അമർ ചന്ദ് ഝക്കർ ഒരു പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗീതികയും ഗുസ്തി പരിശീലിക്കാൻ തുടങ്ങിയത്. വളരെ ചെറിയ വയസ്സിൽ തന്നെ ഗീതിക ഗുസ്തി പരിശീലിച്ചു തുടങ്ങി. 13 വയസ്സിൽ പ്രത്യേക പരിശീലനം തുടങ്ങിയ ഗീതിക 15 വയസ്സായപ്പോഴേക്കും ഭാരത് കേസരി എന്ന പുരസ്കാരം നേടീ. (2000) അന്നു മുതൽ 9 വർഷം തുടർച്ചയായി ഭാരത കേസരി സ്ഥാനം നിലനിർത്തി. ഹരിയാന പി.ഡബ്ല്യു.ഡി. യിൽ സബ് ഡിവിഷണൽ എഞ്ചിനീയറായ കമൽദീപ് സിങ്ങ് റാണയാണ് ഭർത്താവ്.
കായിക ജീവിതം.
തിരുത്തുകഗീതിക സ്കൂളിൽ പഠിക്കുന്ന സമയത്തേ ഓട്ട മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. മികച്ച പഠനാർത്ഥം കുടുംബം അഗ്രോഹയിൽ നിന്ന് ഹിസാറിലേക്ക് താമസം മാറ്റിയതാണ് ഗീതികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അത്‌ലറ്റിക്സിൽ പരിശീലനം ലക്ഷ്യമാക്കി മഹാബിർ സ്റ്റേഡിയത്തിൽ പോയ ഗീതികക്ക് അവിടെ ഒരു നല്ല കോച്ചിനെ കണ്ടെത്താനായില്ല. ഇതിനിടക്ക് സമീപത്തുള്ള ഗുസ്തി പരിശീലന കേന്ദ്രത്തിൽ നിന്നുള്ള നിരന്തരമായ ഒച്ച ഗീതിക കേൾക്കാനിടയായി. തേടിച്ചെന്ന ഗീതിക അവിടെ പരിശീലിക്കുന്ന പെൺകുട്ടികളെ കണ്ടപ്പോൾ തനിക്കും പരിശീലിക്കണം എന്ന മോഹമുദിച്ചു. 1998 ഒക്റ്റോബറിൽ അത്‌ലറ്റിക്സ് വിട്ട് ഗുസ്തി തന്റെ തിരഞ്ഞെടുത്ത ഇനമാക്കി. വെറും 4 മാസത്തിനുള്ളിൽ ഹരിയാനയെ പ്രതിനിധീകരിച്ച് 1999 ദേശിയ ഗെയിംസിൽ പങ്കെടുക്കാനായി, നാലാം സ്ഥാനത്തും എത്തു. [അവലംബം ആവശ്യമാണ്]
2001 ദേശീയ ചാമ്പ്യൻഷിപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണമെഡൽ ജേതാവായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരിച്ച് അഭൂതപൂർവ്വമായ റെക്കോർഡ് നേട്ടം കൈവരിച്ചു.
1999
തിരുത്തുക- ഇംഫാലിൽ നടന്ന ദേശീയ ചാമ്പ്യൻ ഷിപ്പിൽ 56 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പങ്കെടുത്ത് എറ്റവും പ്രായം കുറഞ്ഞ താരമായൈ ( 13 വയസ്സ്)
- ഹര്യാനയിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി, മികച്ച ഗുസ്തിക്കാരിക്കുള്ള പുരസ്കാരവും നേടി.
2000
തിരുത്തുകഡൽഹിയിലെ താൽകത്തോറ സ്റ്റേഡിയത്തിൽ വച്ചു നടന്ന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി
2001
തിരുത്തുക- സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി
ജൂനിയർ ദേശീയ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണം
- ഹരിയാനയിലെ നെഡാനിയിൽ നടന്ന സീനിയർ ദേശീയ ചാമൊയൻഷിപ്പിൽ സ്വർണ്ണമെഡൽ
- പഞ്ചാബിലെ ലുധിയാനയിൽ നടന്ന നാഷണൽ ഗെയിംസിൽ സ്വർണ്ണം
- ==2002==
- ആന്ധ്രയിലെ ഹൈദെരാബാദിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണ്ണം
അന്തർദ്ദേശീയം
തിരുത്തുകഅന്തർദേശീയ തലത്തിൽ ആദ്യ പ്രകടനം ന്യൂയോർക്കിൽ 2002 നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലായിരുന്നു.
2002
തിരുത്തുക- അമേരിക്കയിലെ ന്യൂയോർക്കിലെ ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിലെത്തി.
2003
തിരുത്തുകഗ്രീസിലെ ഏതൻസിൽ വച്ചു നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിൽ
- .ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ
- കാനഡയിലെ ലണ്ടനിൽ വച്ചു നടന്ന കോമ്മൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടീ
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക- 2003 ലെ ഭീം അവാർഡ് - ഹരിയാന സംസ്ഥാനം ഏറ്റവും മികച്ച കായികതാരത്തിനു നൽകുന്ന ബഹുമതിHaryana, India
- അർജ്ജുന പുരസ്കാരം - 2006
- Kalpana Chawla Excellence award for Outstanding Women, 2009. കല്പന ചൗള എക്സല്ലൻസ് അവാർഡ് -2009
- ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ മുഖമുദ്ര (ഹരിയാന സംസ്ഥാനം)
- 2017 ഫെബ്ബ്രുവരിയിൽ ഡിജിറ്റൽ കാഷ്‌ലെസ്സ് പരിപാടിയുടെ പരസ്യപ്രവാചക
റഫറൻസുകൾ
തിരുത്തുക- ↑ "GEETIKA JAKHAR - BIOGRAPHY". Commonwealth Games Federation. Archived from the original on 2016-06-04. Retrieved 3 June 2016.
- ↑ "Jakhar, Geetika (IND)". Institut für Angewandte Trainingswissenschaft (IAT). Archived from the original on 2016-06-11. Retrieved 3 June 2016.
- ↑ "2003 Commonwealth Wrestling Championships - London, Ontario, Canada ARTICLES & RESULTS". Commonwealth Amateur Wrestling Association (CAWA). Archived from the original on 2013-10-23. Retrieved 12 September 2015.
- ↑ "Indian grapplers sweep gold in Commonwealth Championship". Zee News. 2 July 2005. Archived from the original on 27 November 2016. Retrieved 27 November 2016.
- ↑ "2007 - Commonwealth Wrestling Championships - Information & RESULTS". Commonwealth Amateur Wrestling Association (CAWA). Archived from the original on 2013-10-23. Retrieved 12 September 2015.
- ↑ "Haryana grapplers strike gold in SA". The Tribune. Retrieved 12 September 2015.
- ↑ "India wins four medals". The Hindu. Retrieved 12 September 2015.
- ↑ "Indian wrestlers win 10 medals". The Hindu. Retrieved 12 September 2015.
- ↑ Geetika Jakhar Archived 2016-07-09 at the Wayback Machine.. glasgow2014.com