ഗീതാഞ്ജലി ഥാപ്പ
ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
ചലച്ചിത്ര അഭിനേത്രിയാണ് ഗീതാഞ്ജലി ഥാപ്പ. അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2013 ൽ നേടി. "ലയേഴ്സ് ഡയസ്" എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
ഗീതാഞ്ജലി ഥാപ്പ | |
---|---|
ജനനം | സിക്കിം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
ജീവിതരേഖ
തിരുത്തുകപശ്ചിമ സിക്കിമിലെ ബിസിനസ് കുടുംബത്തിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കോൽക്കത്ത ഭവാനിപുർ കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിന് ചേർന്നു. 2007 ൽ ആസാമിലെ ഗോഹട്ടിയിൽ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിൽ മെഗാ മിസ് നോർത്ത് ഈസ്റ്റായി ഗീതാഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു. 2012 -ലെ കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഏഷ്യൻ ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ട കെ.എം. കമലിന്റെ ഐ ഡി എന്ന ചിത്രത്തിലെ നായികയായി ചലച്ചിത്ര രംഗത്തെത്തി. ഗീതാഞ്ജലി അഭിനയിച്ച അമിത്കുമാറിന്റെ മൺസൂൺ ഷൂട്ട് ഔട്ട് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.
സിനിമകൾ
തിരുത്തുകYear | Film | Role | Notes |
---|---|---|---|
2012 | ഐ.ഡി | ചാരു | |
2013 | മൺസൂൺ ഷൂട്ടൗട്ട് | അനു | |
2013 | ദാറ്റ് ഡേ ആഫ്റ്റർ എവരി ഡേ | ||
2014 | ലയേഴ്സ് ഡയസ് | കമല | ദേശീയ ചലച്ചിത്രപുരസ്കാരം[1] |
2014 | വൈറ്റ് ലൈസ് | Post-production |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച നടി - ദേശീയ ചലച്ചിത്രപുരസ്കാരം 2013
- മികച്ച നടി - ലോസ് ആഞ്ചലസ് ചലച്ചിത്രമേള
- മികച്ച നടി - മാഡ്രിഡ് ഫിലിം ഫെസ്റ്റിവൽ
- മികച്ച നടി - ഇമാജിൻ ഇന്ത്യ രാജ്യാന്തരമേള
അവലംബം
തിരുത്തുക- ↑ "61st National Film Awards Announced: Live Update". Zee News. Retrieved 2014 April 16.
{{cite web}}
: Check date values in:|accessdate=
(help)