ഗൈഗർ കൗണ്ടർ

(ഗീഗർ കൗണ്ടർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൽഫാ, ബീറ്റാ, ഗാമാ തുടങ്ങിയ അയോണീകൃതവികിരണങ്ങൾ കണ്ടുപിടിക്കാനും കണക്കാക്കാനുമുള്ള ഒരു ഉപകരണമാണ് ഗൈഗർ കൗണ്ടർ അല്ലെങ്കിൽ ഗൈഗർ മുളർ കൗണ്ടർ. ഹാൻസ് ഗൈഗർ എന്ന ശാസ്ത്രജ്ഞനാണ് ഇത് കണ്ടുപിടിച്ചത്. മ്യൂളർ എന്ന മറ്റൊരു ശാസ്ത്രജ്ഞൻ ഇത് മികവുറ്റതാക്കി. ഈ ഉപകരണത്തിന്റെ പ്രധാന ഘടകങ്ങൾ നേരിയൊരു ഗ്ലാസ്സ് ട്യൂബും അതിനകത്ത് ആർഗൺ പോലെ ഒരു അപൂർവ്വവാതകവും ലോഹത്തകിടുകളുമാണ്.

ഗൈഗർ കൌണ്ടർ
A deflection needle type geiger counter
മറ്റ് പേരുകൾGeiger–Müller counter
ഉപയോഗംഅണുവികിരണങ്ങൾ കണ്ടെത്താൻ
കണ്ടുപിടിച്ചത്ഹാൻസ് ഗൈഗർ
ബന്ധപ്പെട്ടത്Geiger–Müller tube

പ്രവർത്തനം

തിരുത്തുക

ലോഹത്തകിടുകൾക്കിടയിൽ വളരെ താഴ്ചയിലുള്ള വൈദ്യുതി പ്രവഹിക്കുന്നു. സാധാരണഗതിയിൽ കുറഞ്ഞ വോൾട്ടേജിൽ ട്യൂബിലെ വാതകം ജ്വലിക്കുന്നില്ല. എന്നാൽ‌ ട്യൂബ് സ്ഥാപിച്ചിരിക്കുന്നതിന് സമീപം റേഡിയോ ആക്ടീവ് പദാർത്ഥമുണ്ടായാൽ അതിൽനിന്നുള്ള വികിരണങ്ങൾ ട്യൂബിൽക്കടന്ന് ട്യൂബിലെ വാതക തൻമാത്രകളുമായി സംഘട്ടനത്തിലേർപ്പെട്ട് ട്യൂബിലെ വാതകത്തെ അയോണീകരിക്കുന്നു. കറണ്ടിന്റെ സ്പന്ദനങ്ങൾ ഒരു സൂചകമീറ്ററിൽ രേഖപ്പെടുത്തുന്നതിലൂടെ റേഡിയേഷൻ അളക്കാൻ സാധിക്കുന്നു.

റേഡിയോ ആക്ടിവിറ്റി അളക്കാനാണ് ഗൈഗർ കൗണ്ടർ ഉപബയോഗിക്കുന്നത്. ആധുനിക കാലത്ത് പലഭാഗ്യാന്വേഷികളും ചെയ്യുന്നതുപോലെ അമൂല്യരത്നങ്ങളും മറ്റുമന്വേഷിക്കാൻ ഇതുപയോഗിക്കാം.

"https://ml.wikipedia.org/w/index.php?title=ഗൈഗർ_കൗണ്ടർ&oldid=1932002" എന്ന താളിൽനിന്ന് ശേഖരിച്ചത്