ഗിസ പിരമിഡ്

(ഗിസയിലെ പിരമിഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

29°58′45.03″N 31°08′03.69″E / 29.9791750°N 31.1343583°E / 29.9791750; 31.1343583

ഗിസയിലെ ബൃഹത് പിരമിഡ്
ഖുഫു
Ancient Name Khufu's Horizon
Constructed c. 2540-2560 BC
Type തനത് പിരമിഡ്
Height 146.5 മീറ്റർ (481 അടി)
Base 230.4 മീറ്റർ (756 അടി)

യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൽ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കല്ലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കല്ലുകൾ ഈജിപ്തിലെ തന്നെ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗിസ_പിരമിഡ്&oldid=3312098" എന്ന താളിൽനിന്ന് ശേഖരിച്ചത്