ഗിയോർഗിയസ് അഗ്രിക്കോള ഒരു ലത്തീൻ ശാസ്ത്രഗ്രന്ഥകാരൻ ആയിരുന്നു.1494 മാർച്ച് 24- സാക്സനിയിലെ ഗ്ലാഷാവ് പ്രദേശത്തു ജനിച്ചു; വൈദ്യശാസ്ത്രത്തിലെന്നപോലെ, ഭാഷാശാസ്ത്രത്തിലും പ്രാവീണ്യം നേടിയിരുന്ന ഇദ്ദേഹം വിവിധ വിഷയങ്ങളെ പുരസ്കരിച്ചു ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ധാതുവിജ്ഞാനീയം (Mineralogy) സംബന്ധിച്ചുള്ളവയാണ് ഇവയിൽ മികച്ചത്. ഇദ്ദേഹത്തിന്റെ ദേ നേച്ചുറാ ഫോസ്സിലിയം (De Natura Fossilium, 1546) ധാതുവിജ്ഞാനീയത്തിലെ ആദ്യത്തെ ഗ്രന്ഥമാണ്. പുതിയ ധാതുക്കളെയും നൂതന ഖനനസമ്പ്രദായങ്ങളെയും സംബന്ധിച്ച് അറിവ് നല്കിയതുകൂടാതെ, ധാതുക്കളുടെ വിഭജനപ്പട്ടിക തയ്യാറാക്കുകകൂടി ചെയ്ത അഗ്രിക്കോള ധാതുവിജ്ഞാനീയത്തിന്റെ പിതാവായി അറിയപ്പെടുന്നു. 1555 നവംബർ 21-ന് ഇദ്ദേഹം നിര്യാതനായി.

ഗിയോർഗിയസ് അഗ്രിക്കോള
ഗിയോർഗിയസ് അഗ്രിക്കോള
ജനനം24 March 1494
മരണം21 November 1555
പൗരത്വംGerman
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMineralogy

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഗിയോർഗിയസ് അഗ്രിക്കോള എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഗിയോർഗിയസ്_അഗ്രിക്കോള&oldid=1713514" എന്ന താളിൽനിന്ന് ശേഖരിച്ചത്