ഗിനേവ്ര ഡി ബെൻസി

ലിയോനാർഡോ ഡാവിഞ്ചി വരച്ച ചിത്രം

പതിനഞ്ചാം നൂറ്റാണ്ടിൽ ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച ഫ്ലോറൻസിലെ ബെൻസി കുടുംബത്തിലെ അംഗമായിരുന്ന ഫ്ലോറന്റൈൻ പ്രഭു ഗിനേവ്ര ഡി ബെൻസിയുടെ ഛായാചിത്രമാണ് ഗിനേവ്ര ഡി ബെൻസി. ഓയിൽ-ഓൺ-വുഡ് ഛായാചിത്രം 1967-ൽ വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ട് ഏറ്റെടുത്തു. അക്കാലത്ത് റെക്കോർഡ് വിലയായ 5 മില്യൺ യുഎസ് ഡോളർ ലിച്ചെൻ‌സ്റ്റൈൻ രാജകൊട്ടാരത്തിൽ നിന്നും ഐൽസ മെലോൺ ബ്രൂസ് ഫണ്ടിലേയ്ക്ക് നൽകിയ ധനമാണ് ഈ ചിത്രത്തിന് വിലയായി നൽകിയത്. അമേരിക്കയിലെ പൊതു കാഴ്ചയ്ക്കായി ലിയോനാർഡോ വരച്ച ഒരേയൊരു ചിത്രമാണിത്.[1]ഫ്ലോറൻ‌ടൈൻ യുവതിയായ ഗിനേവ്ര ഡി ബെൻ‌സി സാർ‌വ്വത്രികമായി അറിയപ്പെടുന്ന ഛായാചിത്രത്തിന്റെ ഒരു മാതൃകയായി കണക്കാക്കപ്പെടുന്നു.

Ginevra de' Benci
കലാകാരൻLeonardo da Vinci
വർഷംc.
തരംOil on panel
അളവുകൾ38.1 cm × 37 cm (15.0 ഇഞ്ച് × 15 ഇഞ്ച്)
സ്ഥാനംNational Gallery of Art, Washington, D.C.

1474 നും 1478 നും ഇടയിൽ ലിയനാർഡോ ഫ്ലോറൻസിൽ ഈ ഛായാചിത്രം ചിത്രീകരിച്ചു. 16 വയസ്സുള്ളപ്പോൾ ലുയിഗി ഡി ബെർണാഡോ നിക്കോളിനിയുമായുള്ള ഗിനേവയുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്നതാകാം ഈ ചിത്രം. കൂടുതൽ സാധ്യത, വിവാഹനിശ്ചയത്തെ ഇത് അനുസ്മരിപ്പിക്കുന്നു. സാധാരണഗതിയിൽ, സ്ത്രീകളുടെ സമകാലിക ഛായാചിത്രങ്ങൾ രണ്ട് അവസരങ്ങളിൽ ചിത്രീകരിക്കപ്പെട്ടു. വിവാഹനിശ്ചയം അല്ലെങ്കിൽ വിവാഹം. പരമ്പരാഗതമായി വിവാഹചിത്രങ്ങൾ ജോഡികളായി സൃഷ്ടിക്കപ്പെട്ടു. വലതുവശത്ത് സ്ത്രീ ഇടതുവശത്ത് പുരുഷനും. ഈ ഛായാചിത്രം സ്ത്രീയെമാത്രം അഭിമുഖീകരിക്കുന്നതിനാൽ, ഇത് വിവാഹനിശ്ചയത്തെ പ്രതിനിധീകരിക്കുന്നു.

1457-ൽ ധനികരായ ഫ്ലോറൻ‌ടൈൻ വ്യാപാരികളുടെ കുടുംബത്തിലാണ് ഗിനേവ്ര ജനിച്ചത്. ബെൻസിയ്ക്ക് മെഡിസിയുമായി ബിസിനസ്സ് ഇടപാടുകൾ ഉണ്ടായിരുന്നു. കൂടാതെ പ്രശസ്തരായ മാനവികവാദികളും, കലാകാരന്മാരെയും എഴുത്തുകാരെയും സംരക്ഷിക്കുകയും ക്ലാസിക്കൽ ഗ്രന്ഥങ്ങളുടെ ഒരു പ്രധാന ലൈബ്രറി സൃഷ്ടിക്കുകയും ചെയ്തു.[2]1474-ൽ അവർ ലുയിഗി ഡി ബെർണാഡോ നിക്കോളിനിയെ വിവാഹം കഴിച്ചു.[3]ബെർണാർഡോ ബെംബോ, ലോറെൻസോ ഡി മെഡിസി, അലസ്സാൻഡ്രോ ബ്രാക്കെസി, ക്രിസ്റ്റോഫൊറോ ലാൻഡിനോ എന്നിവർ അവൾക്കായി കവിതകൾ സമർപ്പിച്ചു.[4]

  1. "Leonardo da Vinci's Ginevra de' Benci" Archived 21 December 2005 at the Wayback Machine. National Gallery of Art. Washington, D.C. Retrieved 5 June 2013.
  2. "Ginevra de' Benci". National Gallery of Art. D.C. Retrieved 16 November 2014.
  3. Jiminez, Jill Berk (2013). Dictionary of Artists' Models. p. 61.
  4. Levenson, Jay (1991). Circa 1492: Art in the Age of Exploration. p. 270.

For an unorthodox view on Ginevra de' Benci see: Paratico, Angelo (2015). Leonardo Da Vinci: A Chinese Scholar Lost in Renaissance Italy. Lascar Publishing. ISBN 978-988-14-1980-4. Archived from the original on 2018-07-26. Retrieved 2019-08-04.

ഉറവിടങ്ങൾ

തിരുത്തുക
  • Hand, J. O. (2004). National Gallery of Art: Master Paintings from the Collection. New York: National Gallery of Art, Washington. ISBN 0-8109-5619-5. p. 28.
  • Brown, David Alan (2003). Virtue and Beauty: Leonardo's Ginevra de' Benci and Renaissance Portraits of Women. Princeton University Press. ISBN 978-0-691-11456-9.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗിനേവ്ര_ഡി_ബെൻസി&oldid=3970685" എന്ന താളിൽനിന്ന് ശേഖരിച്ചത്