ഗൃഹങ്ങൾക്കുള്ളിൽ വസിക്കുന്നതിന് സുഖകരമായ താപനിലയായി കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന താപനിലയാണ് ഗാർഹിക താപനില അഥവാ ഗൃഹതാപനില (Room temperature). ഇത് പരിസര താപനില (Ambient temperature) എന്നും അറിയപ്പെടുന്നു. ഇതിനു പുറമേ, നല്ല വാതായന സൗകര്യവും ആർദ്രതയും മറ്റു ഘടകങ്ങളും സുഖാവസ്ഥയെ സ്വാധീനിക്കുന്നു. ഒരു താപമാപിനി (Thermometer) ഉപയോഗിച്ച് അളക്കുന്ന അന്തരീക്ഷ വായൂവിന്റെ താപനിലയാണ് പരിസര താപനില (Ambient temperature). ഇത് ഒരു പക്ഷേ ഗൃഹതാപനിലയിൽ നിന്നും വ്യത്യസ്തമായേക്കാം. ഉദാഹരണമായി ശീതകാലത്തെ താപീകരിക്കാത്ത ഒരു മുറി.

പരിസര താപനില കാണിച്ചുതരുന്ന മെർക്കുറി-നാളി താപമാപി (Mercury-in-glass thermometer)

സുഖകരമായ താപനിലകൾ

തിരുത്തുക

ഇംഗ്ളീഷ് ഭാഷയുടെ അമേരിക്കൻ പൈതൃക നിഘണ്ടു (The American Heritage Dictionary of the English Language) പ്രകാരം ഗൃഹതാപനില ഏകദേശം 20–22 °C (68–72 °F),[1] ആണെന്നു പറയുന്നു, എന്നാൽ ഓക്സ്ഫോർഡ‌് ഇംഗ്ളീഷ് നിഘണ്ടു (Oxford English Dictionary) പ്രകാരം ഇത് ഏകദേശം 20 °C (68 °F)".[2] ആണെന്നാണ്.

വസ്ത്രധാരണം, അന്തരീക്ഷ ആർദ്രതയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയനുസരിച്ച് വേനൽക്കാലത്തും തണുപ്പുകാലത്തും ഇത് വ്യത്യാസപ്പെടാം. വേനലിലെ നിർദ്ദേശിക്കപ്പെട്ട പരിധി 23–25.5 °C (73–78 °F),ഉം തണുപ്പുകാലത്തേത് 20–23.5 °C (68–74 °F),[3] ഉം ആണ്. പരിഗണനാർഹമായ മറ്റു ഘടകങ്ങൾ കണക്കിലെടുത്താൽ പരമാവധി താപനില 24 °C (75 °F) – നു താഴെയായിരിക്കണം. എന്നാൽ കെട്ടിടജന്യരോഗം (sick building syndrome), ഒഴിവാക്കുന്നതിന് ഇത് 22 °C (72 °F).[3] ൽ താഴെയായിരിക്കണം.

പക്ഷേ, ചില പഠനങ്ങൾ പറയുന്നത് സൗഖ്യതാപനിലകൾ പുരുഷനും സ്ത്രീക്കും കാര്യമായ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ്. സ്ത്രീകൾ പൊതുവേ ഉയർന്ന പരിസര താപനില ഇഷ്ടപ്പെടുന്നവരാണ്.[4][5][6]

ശാസ്ത്രപരമായും വ്യവസായപരമായും ഉളള നിർവ്വചനങ്ങൾ

തിരുത്തുക

വ്യവസായമേഖലയിലും ശാസ്ത്രലോകത്തും വില്പനച്ചരക്കുകൾക്കിടയിലും വിവിധ വിധത്തിൽ ഗൃഹതാപനിലയെ നിർവ്വചിച്ചിരിക്കുന്നു. ഉദാഹരണമായി, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫാർമകോപ്പിയ- നാഷണൽ ഫോർമുലറി (USP-NF) യുടെ നിർവ്വചനപ്രകാരം ഔഷധങ്ങളുടെ കയറ്റിറക്ക‌് സംഭരണ താപനില 20- തൊട്ട് 25 °C (68- തൊട്ട് 77 °F) ആണ്. ഇതിൽ 15- തൊട്ട് 30 °C (59- തൊട്ട് 86 °F) വ്യതിയാനം അനുവദിക്കാവുന്നതാണ്. എന്നാൽ ശരാശരി ഗതിക താപനില (mean kinetic temperature) 25 °C (77 °F).[7] -ൽ അധികരിക്കാൻ പാടുളളതല്ല. യൂറോപ്യൻ ഫാർമക്കോപ്പീയ ഇത് 15- തൊട്ട് 25 °C (59- തൊട്ട് 77 °F) ആയും ജാപ്പാനീസ് ഫാർമക്കോപ്പീയ സാധാരണ താപനിലയെ 15- തൊട്ട് 25 °C (59- തൊട്ട് 77 °F) ആയും ഗൃഹതാപനിലയെ 1- തൊട്ട് 30 °C (34- തൊട്ട് 86 °F).[8][9] ആയും നിർവ്വചിച്ചിരിക്കുന്നു. മെറിയം വെബ്സ്റ്റർ (Merriam-Webster) വൈദ്യശാസ്ത്രപരമായി ഇത് 15- തൊട്ട് 25 °C (59- തൊട്ട് 77 °F) ആണെന്നു പറയുന്നു. കാരണം, ഈ താപനില മനുഷ്യസൗഹൃദവും പരീക്ഷണശാലകളിൽ പരീക്ഷണം നടത്തുന്ന താപനിലയുമാണ്.[10]

ആരോഗ്യത്തിലുളള സ്വാധീനം

തിരുത്തുക

1987 ൽ ലോകാരോഗ്യ സംഘടന സുഖകരമായ അകത്തള താപനില 18–24 °C (64–75 °F) ആണെന്നു കണ്ടെത്തുകയുണ്ടായി. വസ്ത്രധാരണവും ആർദ്രതയും മറ്റു ഘടകങ്ങളും കണക്കിലെടുത്താലും ഈ താപനിലയിൽ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല. എന്നാലും ശിശുക്കൾക്കും വയോജനങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുളളവർക്കും കുറഞ്ഞത് 20 °C (68 °F) ആണ് ശുപാർശ ചെയ്തിരിക്കുന്നത്. 16 °C (61 °F) -ൽ താണതും 65% ൽ കൂടുതൽ ആർദ്രതയുളളതുമായ താപനില അലർജിപോലുളള ശ്വാസസംബന്ധിയായ പ്രശ്നങ്ങൾക്കിടയാക്കിയേക്കാം.[11][12]

ലോകാരോഗ്യ സംഘടനയുടെ 2018 ലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കുറഞ്ഞത് 18 °C (64 °F) ആണ് "ശൈത്യകാലത്ത് പൊതുജനാരോഗ്യത്തുന് സുരക്ഷിതവും സമീകൃതവുമായ അകത്തള താപനില" എന്ന് കണിശമായി നിർദ്ദേശിക്കുന്നു. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും, ഹൃദയസംബന്ധമായതോ ഗുരുതരമായതോ ആയ രോഗമുളളവർക്കും അല്പം കൂടി മുകളിലുളള മിനിമം താപനില ആവശ്യമായേക്കാം. അമിത അകത്തളതാപനിലമൂലമുണ്ടായേക്കാവുന്ന അപകടാവസ്ഥയിൻമേൽ സോപാധികമായ ശുപാർശകളാണ് നല്കിയിരിക്കുന്നത്. കുറഞ്ഞ അപകടകാരിയായ താപനിലാപരിധി പ്രദേശാനുസരണം ഏകദേശം 21–30 °C (70–86 °F) മുതൽക്കാണ്. പരമാവധി സ്വീകാര്യമായ താപനില 25–32 °C (77–90 °F)[13] ആണ്.

  1. The American Heritage Dictionary of the English Language (5th ed.). 2014. Archived from the original on 2015-01-08.
  2. Oxford English Dictionary, Third Edition, November 2010), sub-entry at room.
  3. 3.0 3.1 Burroughs, H. E.; Hansen, Shirley (2011). Managing Indoor Air Quality. Fairmont Press. pp. 149–151. ISBN 9780881736618. Archived from the original on 20 September 2014. Retrieved 25 December 2014.
  4. Beshir, MY; Ramsey, JD (March 1981). "Comparison between male and female subjective estimates of thermal effects and sensations". Applied Ergonomics. 12 (1): 29–33. doi:10.1016/0003-6870(81)90091-0. PMID 15676395.
  5. Karjalainen, Sami (April 2007). "Gender differences in thermal comfort and use of thermostats in everyday thermal environments". Building and Environment. 42 (4): 1594–1603. doi:10.1016/j.buildenv.2006.01.009.
  6. Kingma, Boris; van Marken Lichtenbelt, Wouter (August 2015). "Energy consumption in buildings and female thermal demand". Nature Climate Change. 5 (12): 1054–1056. Bibcode:2015NatCC...5.1054K. doi:10.1038/nclimate2741.
  7. "General Chapter < 659> Packaging and Storage Requirements" (PDF). United States Pharmacopeia. 1 May 2017. Retrieved 2018-04-04.
  8. "What are the regulatory Definitions for "Ambient", "Room Temperature" and "Cold Chain"?". ECA Academy. 2 March 2017. Retrieved 2018-04-04.
  9. Shein-Chung Chow (2007). Statistical Design and Analysis of Stability Studies. Chapman & Hall/CRC Biostatistics Series. CRC Press. p. 7. ISBN 9781584889069. Retrieved 4 April 2018. 1.2.3.3 Definition of Room Temperature: According to the United States Pharmacopeia National Forumlary [sic] (USP-NF), the definition of room temperature is between 15 and 30 °C in the United States. However, in the EU, the room temperature is defined as being 15 to 25 °C, while in Japan, it is defined being 1 to 30 °C.
  10. Merriam Webster's Medical Dictionary. 2016. Archived from the original on 2010-04-10.
  11. World Health Organization. Environmental Health in Rural and Urban Development and Housing Unit. (1990). Indoor environment : health aspects of air quality, thermal environment, light and noise (PDF). p. 17.
  12. Lane, Megan (2011-03-03). "BBC News Magazine: How warm is your home". BBC News. Archived from the original on 2017-12-31.
  13. WHO Housing and health guidelines. World Health Organization. 2018. pp. 34, 47–48. ISBN 978-92-4-155037-6.
"https://ml.wikipedia.org/w/index.php?title=ഗാർഹിക_താപനില&oldid=3775223" എന്ന താളിൽനിന്ന് ശേഖരിച്ചത്