ഗാർഡൻ അറ്റ് സൈന്റ്-അഡ്രെസ്

ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്ന ക്ലോദ് മോനെറ്റ് ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ഗാർഡൻ അറ്റ് സൈന്റ്-അഡ്രെസ്. (ക്യാൻവാസിലെ എണ്ണച്ചായ ചിത്രം, 98.1 സെ.മീ x 129.9 സെ.മീ).[1] 1967 ഡിസംബറിൽ ലാ ടെറാസ് എ സൈന്റ്-അഡ്രെസ് എന്ന ഫ്രഞ്ച് തലക്കെട്ടോടെ ക്രിസ്റ്റീസിൽ നടന്ന ലേല വിൽപ്പനയ്ക്ക് ശേഷം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ഈ ചിത്രം സ്വന്തമാക്കി.[2]പാരീസിലെ നാലാമത്തെ ഇംപ്രഷനിസ്റ്റ് എക്സിബിഷനിൽ 1879 ഏപ്രിൽ 10 മുതൽ മെയ് 11 വരെ നമ്പർ157 ജാർഡിൻ എ സൈന്റ്-അഡ്രെസ് എന്ന തലക്കെട്ടോടെ ചിത്രം പ്രദർശിപ്പിച്ചു.

Garden at Sainte-Adresse
French: Terrasse à Sainte-Adresse
കലാകാരൻClaude Monet
വർഷം1867 (1867)
MediumOil on canvas
അളവുകൾ98.1 cm × 129.9 cm (38 5/8 in × 51 1/8 in)
സ്ഥാനംMetropolitan Museum of Art, New York

ചരിത്രം

തിരുത്തുക

1867 ലെ വേനൽക്കാലത്ത് മോനെറ്റ് ഇംഗ്ലീഷ് ചാനലിലെ റിസോർട്ട് പട്ടണമായ സൈന്റ്-അഡ്രെസ്സിൽ ലെ ഹാവ്രെ (ഫ്രാൻസ്) യ്ക്ക് സമീപം ചെലവഴിച്ചു.[1]ചക്രവാളത്തിൽ ഹോൺഫ്ലിയറുടെ ദൃശ്യം ലഭിക്കുന്ന ഒരു പൂന്തോട്ടത്തിലാണ് അദ്ദേഹം ഈ ചിത്രം വരച്ചത്.[1]മുൻ‌ഭാഗത്ത് മോനെറ്റിന്റെ പിതാവ് അഡോൾഫ്, വേലിയ്ക്കരികിൽ മോണറ്റിന്റെ കസിന്റെ ഭാര്യ ജീൻ-മാർ‌ഗൂറൈറ്റ് ലെകാഡ്രെ എന്നിവരാണ് മാതൃകകൾ. അഡോൾഫ്, അവരുടെ പിതാവ്; കാഴ്ചക്കാരന്റെ പിന്നിൽ ഇരിക്കുന്ന സ്ത്രീ ഒരുപക്ഷേ, അവരുടെ സഹോദരി സോഫിയും ആയിരിക്കാം.[1]ഈ രംഗം സമ്പന്നമായ ഗാർഹികതയെ പ്രോജക്റ്റ് ചെയ്യുന്നുണ്ടെങ്കിലും, ഇത് ഒരു തരത്തിലും ഒരു കുടുംബചിത്രമല്ല. ആ വേനൽക്കാലത്ത് മോണറ്റിന്റെ പിതാവുമായുള്ള ബന്ധം പ്രക്ഷുബ്‌ധമായിരുന്നു. കാരണം യുവ കലാകാരന്റെ പങ്കാളിയും പിന്നീട് ഭാര്യയുമായ കാമിൽ ഡോൺസിയുക്സുമായുള്ള രഹസ്യപ്രേമബന്ധം കുടുംബാംഗങ്ങൾ നിരസിച്ചു.

ഉറവിടങ്ങൾ

തിരുത്തുക
  • The Metropolitan Museum of Art - Guide
Cited
  1. 1.0 1.1 1.2 1.3 "Garden at Sainte-Adresse". Metropolitan Museum of Art.
  2. Catalogue of La Terrasse à Sainte Adresse by CLAUDE MONET. The property of the Reverend Theodore Pitcairn and the Beneficia Foundation, Bryn Athyn, Pennsylvania. Sale, December 1, 1967. London. Christie, Manson & Woods, Ltd.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഗാർഡൻ അറ്റ് സൈന്റ്-അഡ്രെസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: