ബി.സി.ഇ. 14ാം നൂറ്റാണ്ടിൽ ചൈനയിൽ ജീവിച്ചിരുന്ന ജ്യോതിഃശാസ്ത്രജ്ഞനാണ് ഗാൻ ദെ.[1] ആദ്യമായി നക്ഷത്രങ്ങളുടെ പേരുകൾ സമാഹരിച്ചുകൊണ്ട് ഒരു നക്ഷത്ര കാറ്റലോഗ് നിർമ്മിച്ചത് ഗാൻ ദെയും ഷി ഷെന്നും ചേർന്നാണ് എന്നു കരുതപ്പെടുന്നു.

നിരീക്ഷണങ്ങൾ

തിരുത്തുക

ചരിത്രത്തിൽ ആദ്യമായി വ്യാഴത്തെ നിരീക്ഷിച്ച് വിശദമായ കുറിപ്പുകൾ രേഖപ്പെടുത്തിയ ആൾ ഗാൻ ദെയാണ്. വൾരെ വലുതും തിളക്കമുള്ളതുമായ ഗ്രഹം എന്നാണ് അദ്ദേഹം വ്യാഴത്തെ വിശേഷിപ്പിച്ചത്.[2] അദ്ദേഹത്തിന്റെ ഒരു നിരീക്ഷണക്കുറിപ്പിൽ വ്യാഴത്തോടു ചേർന്ന് വളരെ മങ്ങിയതും ചുവന്നതുമായ ഒരു താരമുണ്ടെന്നു പറയുന്നുണ്ട്. ചരിത്രകാരനായ ക്സി സിസോങ് നഗ്നനേത്രങ്ങൾ കൊണ്ട് ഗാൻ ദെ നിരീക്ഷിച്ചത് ഗാനിമീഡിനെയാണ് എന്നു സമർത്ഥിക്കുന്നുണ്ട്. ബി.സി.ഇ. 365ലാണ് ഈ നിരീക്ഷണം നടത്തിയത് എന്നും പറയുന്നുണ്ട്. ഗലീലിയോ ഗലീലി വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തുന്നതിനും എത്രയോ മുമ്പാണിത് എന്നോർക്കണം. കുത്തനെ നിൽക്കുന്ന ഒരു മരക്കൊമ്പിനു പിന്നിൽ നിന്ന് മരക്കൊമ്പിനാൽ വ്യാഴം മറയുംവിധം അതിന്റെ സമീപദൃശ്യം നിരീക്ഷിച്ചായിരിക്കാം ഈ കണ്ടെത്തൽ നടത്തിയത് എന്നു കരുതുന്നു.[3] അഞ്ചു പ്രധാന ഗ്രഹങ്ങളെ കുറിച്ച് ഏതാണ്ട് കൃത്യതയുള്ള തന്നെയാണ് ഗാൻ ദെയും ഷി ഷെന്നും ചേർന്നു നൽകിയത്.[4][5] ഖഗോളത്തെ 365¼ ഭാഗങ്ങളായി വിഭജിച്ചായിരുന്നു പഠിച്ചിരുന്നത്. ഒരു വർഷത്തിന് 365¼ ദിവസങ്ങളാണല്ലോ ഉള്ളത്.[4]

പുസ്തകങ്ങൾ

തിരുത്തുക

ആകാശത്തെ രേഖപ്പെടുത്തി വെക്കാനുള്ള ആദ്യത്തെ ശ്രമമായിരുന്നു ഗാൻ ദെയുടേത്. വളരെ ഉയർന്ന ശാസ്ത്രീയ മൂല്യങ്ങൾ പുലർത്തുന്നവയായിരുന്നു ഗാൻ ദെയുടെ കൃതികൾ.[4] എട്ടു വാള്യങ്ങളുള്ള ജ്യോതിഃശാസ്ത്രത്തെ കുറിച്ചുള്ള ഉപന്യാസങ്ങൾ, വ്യാഴത്തെ കുറിച്ചുള്ള ഉപന്യാസം എന്നീ രണ്ടു കൃതികളും നഷ്ടപ്പെട്ടു.[6] ജ്യോതിഃശാസ്ത്രപരമായ നക്ഷത്ര നിരീക്ഷണം എന്നൊരു കൃതി കൂടി അദ്ദേഹത്തിന്റെതായുണ്ട്.[7] ഷിജി, ഹാൻഷു എന്നിവരുടെ കൃതികളിൽ ഇതിൽ നിന്നുള്ള ഉദ്ധരണികൾ കാണാം. ചൈനീസ് ജ്യോതിഷ വിജ്ഞാനകോശമായ Treatise on Astrology of the Kaiyuan Era എന്ന കൃതിയിലും ഇതിൽ നിന്നുള്ള കുറെ ഭാഗം ചേർത്തിട്ടുണ്ട്.[8] 1973-ൽ ലഭിച്ച മാവങ്ഡുയി സിൽക് രേഖകളിലും (Mawangdui Silk Texts) ഷി ഷെനുമൊരുമിച്ച് വ്യാഴം.ശനി, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളുടെ 246 ബി.സിക്കും 177 ബി.സിക്കുമിടയിലെ സഞ്ചാരപഥങ്ങളെക്കുറിച്ചുള്ള രേഖപ്പെടുത്തിയതിന്റെ വിവരണമുണ്ട്.

  1. Shiji 27 stated that he was from the State of Qi; however, according to a 4th-century BCE testimony by Xu Guang, he was actually from the State of Lu. Further citation from another work dated to the 5th century by Ruan Xiaoxu gives an account indicating that he was from the State of Chu.
  2. Hockey, Thomas A. [1999] (1999). Galileo's Planet: Observing Jupiter Before Photography. CRC Press. ISBN 0-7503-0448-0
  3. Yi-Long, Huang (1997). "Gan De". In Helaine Selin (ed.). Encyclopaedia of the history of science, technology, and medicine in non-western cultures. Springer. p. 342. ISBN 0-7923-4066-3.
  4. 4.0 4.1 4.2 Deng, Yinke. [2005] (2005). Chinese Ancient Inventions. ISBN 7-5085-0837-8
  5. Xi Zezong, "The Discovery of Jupiter's Satellite Made by Gan De 2000 years Before Galileo," Chinese Physics 2 (3) (1982): 664-67.
  6. also known as the Gan's Treatise on Stars.
  7. Peng, Yoke Ho (2000). Li, Qi and Shu: An Introduction to Science and Civilization in China. Courier Dover Publications. ISBN 0-486-41445-0
  8. Another 2 volumes preserved texts were attributed to him and Shi Shen and were incorporated to the Daoist Canon during the Song Dynasty, more commonly known as the Treatise on Stars of Gan and Shi. However, the book is generally not considered to be the more reliable than the Treatise on Astrology of the Kaiyuan Era, due to the anachronistic of name of places, etc. in the texts.
"https://ml.wikipedia.org/w/index.php?title=ഗാൻ_ദെ&oldid=2271787" എന്ന താളിൽനിന്ന് ശേഖരിച്ചത്