ഗാരി കേസ്റ്റൺ

(ഗാരി കേഴ്‌സ്റ്റൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ് ഗാരി കേഴ്‌സ്റ്റൺ (ജനനം: നവംബർ 23 1967,കേപ്പ് ടൗൺ) 1993-നും 2004-നും ഇടയിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റ്സ്മാനായി നിന്നു കൊണ്ട് 101 ടെസ്റ്റ് ക്രിക്കറ്റുകളിലും 185 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. അതിൽ മിക്കവാറും കളികളിലും ഓപ്പണിങ്ങ് ബാറ്റ്സ്മാൻ ആയിരുന്നു കേഴ്‌സ്റ്റൺ കളിച്ചത്. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ ഉടമയുമാണ്‌ ഇദ്ദേഹം. 1995/96 ലോകകപ്പിൽ റാവൽപിണ്ടിയിൽ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് ടീമിനെതിരെ 188 റൺസ് നേടിയാണ്‌ ഈ റെക്കോർഡ് ഇദ്ദേഹം കൈക്കലാക്കിയത്.[1]

ഗാരി കേസ്റ്റൺ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Gary Kirsten
വിളിപ്പേര്Gazza
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിRight arm off break
ബന്ധങ്ങൾPaul Kirsten (brother)
Peter Kirsten (half-brother)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 257)26 December 1993 v Australia
അവസാന ടെസ്റ്റ്30 March 2004 v New Zealand
ആദ്യ ഏകദിനം (ക്യാപ് 28)14 December 1993 v Australia
അവസാന ഏകദിനം3 March 2003 v Sri Lanka
പ്രാദേശിക തലത്തിൽ
വർഷംടീം
1987–2004Western Province
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 101 185 221 294
നേടിയ റൺസ് 7,289 6,798 16,670 9,586
ബാറ്റിംഗ് ശരാശരി 45.27 40.95 48.31 36.58
100-കൾ/50-കൾ 21/34 13/45 46/79 18/58
ഉയർന്ന സ്കോർ 275 188* 275 188*
എറിഞ്ഞ പന്തുകൾ 349 30 1,727 138
വിക്കറ്റുകൾ 2 0 20 3
ബൗളിംഗ് ശരാശരി 71.00 41.80 37.33
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a
മികച്ച ബൗളിംഗ് 1/0 6/68 1/25
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 83/– 61/1 171/– 97/1
ഉറവിടം: Cricinfo, 28 December 2009

ഇദ്ദേഹത്തിന്റെ അർദ്ധ സഹോദരനായ പീറ്ററും‍ ദക്ഷിണാഫ്രിക്കക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഇദ്ദേഹം 1992-ലെ ലോക കപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ പോൾ പടിഞ്ഞാറൻ പ്രവിശ്യക്കു വേണ്ടി വിക്കറ്റ് കീപ്പറുടെ പാഡ് അണിഞ്ഞിട്ടുണ്ട്.

കേഴ്‌സ്റ്റൺ തന്റെ ടെസ്റ്റ് ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത് 1993-ൽ മെൽബണിൽ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ കളിച്ചതോടെയാണ്‌. 2004-ൽ ന്യൂസിലാൻഡിനെതിരെ ജയിക്കാനാവശ്യമായ 76 റൺസ് നേടിക്കൊണ്ടാണ്‌ കേഴ്‌സ്റ്റൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-26. Retrieved 2009-02-22.


"https://ml.wikipedia.org/w/index.php?title=ഗാരി_കേസ്റ്റൺ&oldid=4099423" എന്ന താളിൽനിന്ന് ശേഖരിച്ചത്