ശാസ്ത്രീയസംഗീതജ്ഞ, വയലിനിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ് ഗായത്രി ശങ്കരൻ[1]. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഗായത്രി ശങ്കരൻ
പത്മശ്രീ അവാർഡ് - 2006 കാഴ്ചയിൽ വെല്ലുവിളി നേരിട്ട സംഗീത പ്രോഡിജി ശ്രീമതി. ഗായത്രി ശങ്കരൻ,
ജനനം
സമൽക്കോട്ട്, ആന്ധ്രാപ്രദേശ്
തൊഴിൽശാസ്ത്രീയസംഗീതജ്ഞ, വയലിനിസ്റ്റ്
പുരസ്കാരങ്ങൾപത്മശ്രീ
റോൾ മോഡൽ നാഷണൽ അവാർഡ്
കലൈമാമണി അവാർഡ്
വെബ്സൈറ്റ്http://www.gayatrisankaran.com/

ജീവിതരേഖ

തിരുത്തുക

ആന്ധ്രാപ്രദേശിലെ സമൽക്കോട്ടിൽ ജനിച്ചു. വയലിനോടൊപ്പം തന്നെ വീണയും അഭ്യസിച്ചിരുന്നു. അമ്മ സുബ്ബുലക്ഷ്മിയായിരുന്നു ആദ്യ ഗുരു. രുക്മണി ദേവി അരുണ്ഡേലിന്റെ കലാക്ഷേത്രയിൽ പഠിച്ചിട്ടുണ്ട്. സംഗീതത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി.[2] പ്രശസ്ത സംഗീതജ്ഞരായ ലാൽഗുഡി ജയരാമന് കീഴിലും[3] കെ.ജെ. യേശുദാസിന് കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്. 1988 മുതൽ ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായും പിന്നീട് ടോപ് ഗ്രേഡ് ആർട്ടിസ്റ്റായും സേവനമനുഷ്ഠിച്ചു. ബ്രെയ്‌ലി ലിപിയിൽ അന്ധർക്കുവേണ്ടി സംഗീതസ്വരങ്ങൾ ചിട്ടപ്പെടുത്തി. ഇന്ത്യയിലും വിദേശത്തുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  1. https://www.youtube.com/watch?v=i1ayGkbNbG4
  2. www.icckl.com.my/artist_gayathri.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-02. Retrieved 2017-03-17.
  4. www.webcitation.org/6U68ulwpb?url=http://mha.nic.in/sites/upload_files/mha/files/LST-PDAWD-2013.pdf Archived 2017-10-19 at the Wayback Machine.
  5. http://www.thehindu.com/news/national/tamil-nadu/Tamil-Nadu-Govt-announces-Kalaimamani-awards/article15536958.ece

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗായത്രി_ശങ്കരൻ&oldid=3788910" എന്ന താളിൽനിന്ന് ശേഖരിച്ചത്