തമിഴ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന നടിയാണ് ഗായത്രി യുവരാജ് (ജനനം 11 നവംബർ 1988). സൺ ടിവിയിൽ സംപ്രേഷണം ചെയ്ത തെന്ദ്രൽ എന്ന തമിഴ് ടെലിവിഷൻ സീരിയലിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് വന്നത്. [1]

സ്വകാര്യ ജീവിതം

തിരുത്തുക

1988 നവംബർ 11 ന് ജനിച്ച ഗായത്രി തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് വളർന്നത്. ചെന്നൈയിലാണ് ഗായത്രി ബിരുദപഠനം പൂർത്തിയാക്കിയത്. യുവരാജിനെയാണ് ഗായത്രി വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. [2]

മിസ്റ്റർ & മിസിസ് ഖിലാഡീസ് എന്ന ഡാൻസ് ഷോയിലാണ് ഗായത്രി ആദ്യമായി ടെലിവിഷനിൽ അരങ്ങേറുന്നത്. ഈ ഷോയിലെ വിജയിയായിരുന്നു ഗായത്രി. പിന്നീട് സ്റ്റാർ വിജയ് സംപ്രേഷണം ചെയ്ത ജോഡി നമ്പർ വണ്ണിൽ പ്രത്യക്ഷപ്പെട്ടു. എസ് കുമാരൻ സംവിധാനം ചെയ്ത തെന്ദ്രൽ എന്ന തമിഴ് ടെലിവിഷൻ സീരിയലിലൂടെ ദീപക് ദിനകർ, ശ്രുതി രാജ് എന്നിവർക്കൊപ്പം അഭിനയിച്ചു. [3]

പ്രിയസകി, അഴകി, മെല്ല തിരണ്ടത്തു കടവ്, മോഹിനി, കളത്തു വീട്, അരന്മനൈ കിളി എന്നിവയുൾപ്പെടെയുള്ള പ്രശസ്ത ടെലിവിഷൻ സീരിയലുകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്. [4]

ഫിലിമോഗ്രഫി

തിരുത്തുക

ടെലിവിഷൻ

തിരുത്തുക
വർഷം സീരിയൽ കഥാപാത്രം കുറിപ്പുകൾ
2009 തെന്ദ്രൽ നിള
2011 അഴഗി അംബാലിക
2013 പൊന്നുഞ്ഞാൽ രമ്യപ്രിയ
2014 മോഹിനി അർച്ചന
2015 കളത്തു വീട് പുഷ്പാവലി
2015 പ്രിയസകി അഭി
2015 മെല്ല തിരണ്ടത്തു കടവ് സെൽവി
2016 ശരവണൻ മീനാച്ചി (സീസൺ 3) മുത്തഴഗു
2016 മിസ്റ്റർ & മിസ്സിസ് ഖിലാഡിസ് മത്സരാർത്ഥി വിജയി
2018 അരന്മനൈ കിളി രേണുക
2020 ചിതി 2 ഗംഗ
2020 നാം ഇരുവർ നമുക്കു ഇരുവർ ഗായത്രി കതിരേശൻ
2021 മിസ്റ്റർ ആൻഡ് മിസ്സിസ് ചിന്നത്തിറൈ 3 മത്സരാർത്ഥി പുറത്താക്കപ്പെട്ടു
2023 മീനാക്ഷി പൊന്നുങ്ങ യമുന
2023 തമിഴ തമിഴ അതിഥി താരം റിയാലിറ്റി ഷോ

ഇതും കാണുക

തിരുത്തുക
  • ഇന്ത്യൻ ടെലിവിഷൻ നടിമാരുടെ പട്ടിക

അവലംബങ്ങൾ

തിരുത്തുക
  1. "Gayathri Yuvraaj - ഗായത്രി യുവരാജ്". www.manoramaonline.com.
  2. "Actress Gayathri Yuvraj Stills". www.chennaionline.com.
  3. "Watch video: Internet sensation Gayathri Yuvraaj grooves to Anirudh Ravichander's 'Mayakirriye'". www.chennaionline.com.
  4. "Nam Iruvar Nadu Iruvar Fame Gayatri Yuvraj to Star in Show Meenakshi Ponnunga". www.news18.com. 21 July 2022.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


 

"https://ml.wikipedia.org/w/index.php?title=ഗായത്രി_യുവരാജ്&oldid=4099418" എന്ന താളിൽനിന്ന് ശേഖരിച്ചത്