ഗാമിനി ഫൊൻസേക
ശ്രീലങ്കൻ ചലച്ചിത്ര രംഗത്തെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഗാമിനി ഫൊൻസേക (1936-2004). 1960-കളിൽ അഭിനയ രംഗത്തെത്തിയ ഗാമിനി രാഷ്ടീയത്തിലും സജീവമായിരുന്നു. [1]കലാമൂല്യമുള്ള ഏതാനും ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു എന്നതാണ് സിംഹള സിനിമയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ശ്രീലങ്കയിൽ ഇന്നും ഏറെ ആരാധിക്കപ്പെടുന്ന ‘നിധനായ’ എന്ന സിനിമ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സിംഹള സിനിമയിൽ ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെ ആദ്യമായി അവതരിപ്പിക്കുന്നതും അദ്ദേഹം തന്നെ. 1989ൽ അദ്ദേഹം യുണൈറ്റഡ് നാഷണൽ പാർട്ടിയിൽ ചേർന്നു. തുടർന്ന് പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കപ്പെടുകയും ചെയ്തു. വടക്ക് കിഴക്കൻ പ്രവിശ്യയുടെ ഗവർണ്ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004ൽ അദ്ദേഹം അന്തരിച്ചു.
Gamini Fonseka ගාමිණි ෆොන්සේකා | |
---|---|
പ്രമാണം:Gamini Fonseka.jpg | |
ജനനം | Sembuge Gamini Shelton Fonseka 21 മാർച്ച് 1936 |
മരണം | 30 സെപ്റ്റംബർ 2004 Ja-Ela, Sri Lanka | (പ്രായം 68)
ദേശീയത | Sri Lankan |
വിദ്യാഭ്യാസം | S. Thomas' College, Mt. Lavinia |
തൊഴിൽ | Actor, Film Director, Politician |
സജീവ കാലം | 1959-1998 |
അറിയപ്പെടുന്നത് | Crowned king of Sri Lankan cinema |
അറിയപ്പെടുന്ന കൃതി | Character acting in the movie Nidhnaya |
ഓഫീസ് | Governor of North and East & Deputy Speaker Of Parliament |
ജീവിതപങ്കാളി(കൾ) | Dorothy Margaret Valancia (m. 1962) |
കുട്ടികൾ | 6 |
മാതാപിതാക്ക(ൾ) |
|
ചലച്ചിത്രങ്ങൾ
തിരുത്തുക- സരുമ്ഗലേ (സിംഹള)
- നൊമിയന മിനിസുമ് (സിംഹള)
- നങ്കൂരം (തമിഴ്)
- നീലക്കടൽ ഓരത്തിലേ (തമിഴ്)
അവലംബം
തിരുത്തുക- ↑ "Actors of Sinhala cinema - Gamini Fonseka". Sinhala Cinema Database. Retrieved 5 May 2019.
പുറംകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Gamini Fonseka
- Official Website – Gamini Fonseka Foundation
- Official Website – National Film Corporation of Sri Lanka
- Gamini Fonseka: A Man of the Troops
- Gamini's Film History in Sinhala
- http://www.nfc.gov.lk/artist/gamini-fonseka-132/
- ගාමිණී 13 යි Archived 2018-09-19 at the Wayback Machine.
- දැවැන්ත වෘක්ෂයේ සෙවණ ලැබූ අපේ සිනමාවේ සරුඵල Archived 2021-09-26 at the Wayback Machine.