ഗാന്ധി സാഗർ വന്യജീവി സങ്കേതം
ഗാന്ധി സാഗർ വന്യജീവി സങ്കേതം ഇന്ത്യയിലെ മധ്യപ്രദേശ് സംസ്ഥാനത്ത് മന്ദ്‌സൗർ, നിമാച്ച് ജില്ലകളുടെ വടക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു വന്യജീവി സങ്കേതമാണ്. ഇന്ത്യയിൽ രാജസ്ഥാൻ സംസ്ഥാനത്തോട് ചേർന്നുകിടക്കുന്ന ഈ വന്യജീവി സങ്കേതത്തിന് ഏകദേശം 368.62 ചതുരശ്ര കിലോമീറ്റർ (142.32 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. 1974-ൽ വിഭാവനം ചെയ്യപ്പെട്ട ഇതിലേയ്ക്ക് 1983-ൽ കൂടുതൽ പ്രദേശങ്ങൾ കൂട്ടിച്ചേർത്തിരിന്നു. വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ചമ്പൽ നദി അതിനെ രണ്ട് ഭാഗങ്ങളായി തിരിയ്ക്കുന്നു. വന്യജീവി സങ്കേതത്തിൻറെ പടിഞ്ഞാറ് ഭാഗം നിമാച്ച് ജില്ലയിലും കിഴക്ക് ഭാഗം മന്ദ്‌സൂർ ജില്ലയിലുമാണ് സ്ഥിതിചെയ്യുന്നത്. ഖത്തിയാർ-ഗിർ വരണ്ട ഇലപൊഴിയും വനങ്ങളടങ്ങിയ പരിസ്ഥിതി മേഖലയിലാണ് ഇത്.[2]
ഗാന്ധി സാഗർ വന്യജീവി സങ്കേതം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Map of India | |
Location | Mandsaur and Nimach districts Madhya Pradesh, India |
Coordinates | 24°34′59″N 75°42′43″E / 24.583°N 75.712°E[1] |
Area | 368.62 കി.m2 (3.9678×109 sq ft) |
Established | 1974 |
അവലംബം
തിരുത്തുക- ↑ "Gandhi Sagar Sanctuary". protectedplanet.net. Archived from the original on 2013-12-12. Retrieved 2023-05-30.
- ↑ "Khathiar-Gir dry deciduous forests". Terrestrial Ecoregions. World Wildlife Fund. Retrieved 2017-01-29.