പനാമകനാലിന്റെ ഭാഗമായ കൃത്രിമത്തടാകമാണ് ഗാത്തൂൺ. കനാലിലെ 33 കി.മീ. ദൂരം കപ്പലുകൾ സഞ്ചരിക്കുന്നത് ഈ തടാകത്തിലൂടെയാണ്. ചാഗ്രെസ് നദിയിൽ 1907-1913 കാലത്ത് ഗാത്തൂൺ അണക്കെട്ട് നിർമിച്ചപ്പോഴാണ് തടാകം രൂപംകൊണ്ടത്. അക്കാലത്ത്, ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകമായിരുന്നു ഗാത്തൂൺ. ചാഗ്രെസ് നദി കരീബിയൻ കടലിൽ പതിക്കുന്നതിനു 10 കി.മീ. മുകളിൽ വച്ചാണ് ഗാത്തൂൺ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. തടാകത്തിന് 425 ച.കി.മീ. വിസ്തൃതിയുണ്ട്. സമുദ്രനിരപ്പിൽനിന്ന് 26 മീറ്റർ ഉയരത്തിൽ കിടക്കുന്ന ഈ തടാകം 5.2 ക്യുബിക് കി.മീ. ജലം ഉൾക്കൊള്ളുന്നു. ഇത് ശരാശരി ഒരു വർഷത്തിൽ ചാഗ്രസ് നദിയിലൂടെ പ്രവഹിക്കുന്ന ജലത്തിന്റെ ഏതാണ്ട് അത്രയും അളവിലുള്ളതാണ്. തടാകം രൂപപ്പെട്ടതോടെ പ്രദേശത്തുണ്ടായിരുന്ന വമ്പൻ കുന്നുകൾ പലതും ദ്വീപുകളായി മാറി. ഇത്തരം ദ്വീപുകളിലൊന്നായ ബാരോ കൊളറാഡോ ദ്വീപിലാണ് വിഖ്യാതമായ സ്മിത് സോണിയൻ ട്രോപ്പിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (STRI) നിലകൊള്ളുന്നത്. ജൈവവൈവിധ്യത്തെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജൈവവൈവിധ്യത്തെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജൈവവ്യൂഹങ്ങളെയുംപറ്റി പഠിക്കാൻ 1923-ലാണ് ഇൻസ്റ്റ്യൂട്ട് സ്ഥാപിച്ചത്. അമേരിക്കയ്ക്കു പുറത്തുള്ള ഏക സ്മിത് സോണിയൻ സ്ഥാപനമാണിത്.

ഗാത്തൂൺ തടാകം
Ships follow marked channels
among the hilltop islands.
ഗാത്തൂൺ തടാകം is located in Panama
ഗാത്തൂൺ തടാകം
ഗാത്തൂൺ തടാകം
നിർദ്ദേശാങ്കങ്ങൾ9°12′N 79°54′W / 9.2°N 79.9°W / 9.2; -79.9
Typeartificial lake
പ്രാഥമിക അന്തർപ്രവാഹംChagres River
Basin countriesPanama
ഉപരിതല വിസ്തീർണ്ണം425 കി.m2 (4.57×109 sq ft)
Water volume5.2 കി.m3 (4,200,000 acre⋅ft)[1]
ഉപരിതല ഉയരം26 മീ (85 അടി)
IslandsIsla Barro Colorado, Isla Gatun, Isla Falta Calzado, Isla Tres Perros

ചാഗ്രസ് നദിയുടെ താഴ്വരയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 1907-1913 ൽ കരീബിയൻ കടലിലെ നദീമുഖത്തുനിന്ന് 10 കിലോമീറ്റർ (6.2 മൈൽ) അകലെ ഗാറ്റുൻ അണക്കെട്ട് നിർമ്മിച്ചതിലൂടെ ഇത് രൂപം കൊള്ളുകയും നദി വിശാലവും ആഴമേറിയതാക്കപ്പെടുകയും ചെയ്തു. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം ഇവിടെ ഒരു വലിയ തടാകം സൃഷ്ടിക്കാൻ അനുയോജ്യമായിരുന്നു; ചാഗ്രെസ് താഴ്‌വരയുടെ അതിർത്തിയിലുള്ള കുന്നുകൾ തടാകത്തിന്റെ വിസ്തൃതിയിലേയ്ക്കു വ്യാപകമായി തുറക്കുന്നു, പക്ഷേ ഡാമിന്റെ സ്ഥാനത്ത് ഇവ ഒത്തുചേരുകയും 2 കിലോമീറ്റർ (1.2 മൈൽ) വീതി മാത്രമുള്ള ഒരു വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നു. നദിയുടെ അണക്കെട്ട് യഥാർത്ഥത്തിൽ മരങ്ങൾ നിറഞഞുനിന്നിരുന്ന താഴ്‌വരയെ വെള്ളത്തിലാഴ്ത്തുകയും; ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷവും പഴയ മഹാഗണി വൃക്ഷങ്ങളുടെ കുറ്റികൾ വെള്ളത്തിൽ നിന്ന് ഉയർന്നുനിൽക്കുന്നതു കാണാവുന്നതാണ്. കൂടാതെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന മരക്കുറ്റികൾ പ്രത്യേകം അടയാളപ്പെടുത്തിയ ചാനലുകളിൽനിന്നകലെയായി സഞ്ചരിക്കുന്ന ഏതൊരു ചെറിയ കപ്പലുകൾക്കും അപകടമുണ്ടാക്കുന്നവയാണ്.


  1. Hulman, Lewis G. (1972). "System Relationships a Panama Canal Water Supply Study". Water Resources Research. 8 (3): 774–778. doi:10.1029/WR008i003p00769. hdl:2027/uc1.31210024723247.
"https://ml.wikipedia.org/w/index.php?title=ഗാത്തൂൺ_തടാകം&oldid=4022335" എന്ന താളിൽനിന്ന് ശേഖരിച്ചത്