ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, ആറളം
കണ്ണൂർ ജില്ലയിലെ ആറളത്ത് സ്ഥിതിചെയ്യുന്ന ഹയർ സെക്കന്ററി സ്കൂൾ ആണ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, ആറളം. 1912-ൽ ആണ് സ്കൂൾ ആരംഭിച്ചത്. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ ആരംഭിച്ച ഏകാധ്യാപക പ്രൈമറി വിദ്യാലയം 1955-ൽ യു.പി സ്കൂളായും,1981-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.