ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഹൽദ്വാനി
ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഹൽദ്വാനി (മുമ്പ് ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഹോസ്പിറ്റൽ ട്രസ്റ്റ് മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടിരുന്നു) ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഹൽദ്വാനിയിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ്. 1997 ലാണ് ഇത് സ്ഥാപിതമായത്. ഡെറാഡൂണിലെ ഹേംവതി നന്ദൻ ബാഹുഗുണ ഉത്തരാഖണ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ യൂണിവേഴ്സിറ്റിയുമായി ഈ കോളേജ് അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. GMC ഹൽദ്വാനി എന്നുകൂടി അറിയപ്പെടുന്ന ഇത് ഇന്ത്യയിലെ അതിവേഗം വളരുന്ന റെസിഡൻഷ്യൽ, കോ-എഡ്യൂക്കേഷൻ മെഡിക്കൽ കോളേജുകളിൽ ഒന്നാണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യാ ഗവൺമെന്റും സ്ഥാപനത്തെ അംഗീകരിച്ചിട്ടുണ്ട്.[1]
തരം | മെഡിക്കൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് |
---|---|
സ്ഥാപിതം | 1997 |
വൈസ്-ചാൻസലർ | പ്രൊ. വി.പി.എസ്. അറോറ |
പ്രധാനാദ്ധ്യാപക(ൻ) | Prof. Dr. C.P.Bhaisora |
ഡീൻ | പ്രൊഫ. സി.ആർ. ഭൈസോറ |
ബിരുദവിദ്യാർത്ഥികൾ | 125 per year |
65 per year | |
സ്ഥലം | ഹൽദ്വാനി, ഉത്തരാഖണ്ഡ്, ഇന്ത്യ |
ക്യാമ്പസ് | Urban |
കായിക വിളിപ്പേര് | GMC ഹൽദ്വാനി |
അഫിലിയേഷനുകൾ | Hemwati Nandan Bahuguna Uttarakhand Medical Education University |
വെബ്‌സൈറ്റ് | http://gmchld.org |
പ്രമാണം:Government Medical College Haldwani logo.png |
ചരിത്രം
തിരുത്തുക1997 മാർച്ച് 19 ന് ഉത്തർപ്രദേശിലെ അന്നത്തെ ഗവർണറായിരുന്ന ശ്രീ രമേഷ് ഭണ്ഡാരിയാണ് മെഡിക്കൽ കോളേജിന്റെ തറക്കല്ലിട്ടത്. മെയ് 2004 ൽ കോളേജ് 100 എം.ബി.ബി.എസ്. വിദ്യാർത്ഥികളുമായി തുടക്കമിട്ടു.
2010 ഏപ്രിലോടെ "ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഹോസ്പിറ്റൽ ട്രസ്റ്റ്" പിരിച്ചുവിട്ടു.[2] 2010 മെയ് 1 മുതൽ ഹൽദ്വാനിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് എന്ന പേരിൽ പ്രവർത്തിക്കാനായി ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് (ഉത്തരാഖണ്ഡ് സർക്കാർ) ഏറ്റെടുത്തു. 15 ശതമാനം വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ ക്വാട്ട വഴി പ്രവേശനം ലഭിക്കുമ്പോൾ 85 ശതമാനം സീറ്റുകൾ സംസ്ഥാന ക്വാട്ട വഴിയാണ്. ഇതേ രീതിയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിലൂടെ 50 ശതമാനം സീറ്റുകളിലേയ്ക്കും ബാക്കി 50 ശതമാനം സീറ്റുകളിലേയ്ക്ക് സംസ്ഥാനതല പ്രവേശന പരീക്ഷയിലൂടെയും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നു.
കാമ്പസ്
തിരുത്തുകമെഡിക്കൽ കോളജിന്റെ 90 ഏക്കർ (0.364 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള പ്രധാന കാമ്പസ് ഹൽദ്വാനിയിലെ രാംപൂർ റോഡിലാണുള്ളത്. അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ് ബ്ലോക്കുകളെക്കൂടാതെ റെസിഡൻഷ്യൽ കോംപ്ലക്സുകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവയും അടങ്ങിയിരിക്കുന്ന കോളജ് കാമ്പസിന്റെ ഉൾവശം വിശാലമായ റോഡുകളാലും വൃത്തിയുള്ള പുൽത്തകിടികളുമായി വൃത്തിയായി സജ്ജീകരിച്ചിരിക്കുന്നു. 1000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു ഓഡിറ്റോറിയം നിലവിൽ നിർമ്മാണത്തിലാണ്. ഓരോ വർഷവും ആൺകുട്ടികളും പെൺകുട്ടികളുമായി 150 വിദ്യാർത്ഥികളെ വീതം പാർപ്പിക്കാൻ ശേഷിയുള്ള പ്രത്യേക ഹോസ്റ്റലുകളും ഇവിടെയുണ്ട്.
അവലംബം
തിരുത്തുക- ↑ "Government Medical College, Haldwani, Uttarakhand". dooneducation.com. Archived from the original on 2022-03-31. Retrieved 16 July 2012.
- ↑ Prashant, Shishir (7 November 2009). "U'khand to set up NIT for Rs 400-500 crore". Business Standard. Archived from the original on 2 February 2013. Retrieved 16 July 2012.