രമേഷ് ഭണ്ഡാരി
ഉത്തർപ്രദേശ് ഗവർണറും വിദേശകാര്യ സെക്രട്ടറിയും ആയിരുന്നു രമേഷ് ഭണ്ഡാരി (1928 മാർച്ച് 29 - 2013 സെപ്റ്റംബർ 8) 1996-ൽ ഉത്തർപ്രദേശിൽ രാഷ്ട്രപതിഭരണം നടപ്പിലാക്കിയ സമയത്ത് ഇദ്ദേഹമായിരുന്നു ഗവർണർ.
1928 മാർച്ച് 29 ന് ലാഹോറിൽ ജനിച്ചു. 1950 ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന ഭണ്ഡാരി ന്യൂയോർക്ക് കോൺസുലേറ്റിലെ വൈസ് കോൺസലായും പ്രവർത്തിച്ചിരുന്നു.[1] ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായും ഗോവ, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും ഇദ്ദേഹം പ്രവർത്തിച്ചു.
അർബുദം മൂലം ഗുർഗാവിലെ സ്വകാര്യ ആസ്പത്രിയിൽ വച്ച് അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "മുൻ യു പി ഗവർണർ രമേഷ് ഭണ്ഡാരി അന്തരിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 8. Archived from the original on 2013-09-08. Retrieved 2013 സെപ്റ്റംബർ 8.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)